അവൾ ഭദ്ര..... അവൾ അറിഞ്ഞിരിക്കുന്നു എല്ലാം..... ഇതുവരെ നടന്നതും ഇനി നടക്കേണ്ടതും.... ഏവരും അവളിൽ നിന്നും മറച്ചത്..... അവളിൽ നിന്ന് അകറ്റിയത്..... അവൾ അറിഞ്ഞിരിക്കുന്നു... ഇനി...... ഇനി എന്തു..... വിറക്കുന്ന കൈകളോടെ അവൾ തന്റെ ദവാണി തുമ്പിൽ പിടി മുറുകി പതിയെ പിന്നിലേക്ക് നടന്നു.......
കരയാൻ പോലും പറ്റാതെ അവൾ തരിച്ചു നിന്നു പോയി...... ഭദ്ര പെട്ടെന്ന് എഴുനേറ്റ് നിന്നു.....അവളുടെ മുഖം വല്ലാതെ മാറിയിരിക്കുന്നു,വർനോഴുകിയിരുന്ന അവളുടെ മിഴികളിൽ ഇപ്പോൾ മറ്റെന്തോ പ്രതിധ്വാനിക്കുന്നതായി ചാരുവിനു തോന്നി... ചാരു വേഗം ഭദ്രക്ക് അരികിലേക് നീങ്ങി.... പതിയെ അവളുടെ കവിളിൽ പിടിച്ചു.....
ഭദ്ര : വാ,......
അവൾ മറ്റൊന്നും പറയാതെ ചാരുവിന്റെ കൈ പിടിച്ച് തറവാട് വിട്ടിറങ്ങി.... അവർ പടികടന്ന് പോയതും അവിടേക്ക് ദക്ഷൻ വന്നു....വാതിൽ തുറന്നു കിടക്കുന്നത് കണ്ട് അവൻ കാൽ കഴുകി അകത്തു കയറി....
ദക്ഷൻ : ചാരു.... മോളെ.....ചാരു......
അവൻ അങ്ങിങ് നോക്കി അവളെ വിളിച്ചു എന്നാൽ മറുവിളി ഉണ്ടായിരുന്നില്ല.... വീണ്ടും പേരുകൾ വിളിച്ചു എങ്കിലും തിരിച്ചു ഒന്നും കേൾക്കാതിരുന്നതിനാൽ അവൻ വീട് മൊത്തം നോക്കുവൻ തുടങ്ങി......
ഇതേ സമയം കണ്ണൻ ആ തറവാടിന്റെ തിണ്ണയിൽ ഇരിക്കുകയാണ്.....അവിടേക്ക് ആണ് ഭദ്ര ചാരുവിനെയും കൂട്ടി വരുന്നത്..... പടികൾ കയറി അവിടേക്ക് എത്തിയതും ചാരുവിന്റെ മുഖം മാറുവാൻ തുടങ്ങി..... അത്രയും നേരം തന്റെ കൈ ഭദ്രയിൽ നിന്നും അടർത്തി മാറ്റുവാൻ നോക്കിയ അവൾ അത് നിർത്തി..... ഭദ്ര നടന്ന് കണ്ണനു മുന്നിലായി നിന്നു..... അവൻ അവനിരികിലേക്ക് ഇരിക്കുവാൻ അവളോട് പറഞ്ഞു......അവൾ അവനെ ഉറ്റു നോക്കുക അല്ലാതെ മറ്റൊന്നും ചെയ്തതില്ല.....
കണ്ണൻ : നീ അറിഞ്ഞതെല്ലാം സത്യമാണ്.,...... ഞാൻ പറയാം.... നീ ഇരിക്കു.....
അവൾ അത് കേട്ടു കണ്ണടച്ചോന്ന് തുറന്നു.....എന്നാൽ ഇതെല്ലാം കണ്ടു അവർക്കരികിലേക് വരാൻ കഴിയാതെ നിൽക്കയാണ് ചാരു.....
KAMU SEDANG MEMBACA
ഭദ്ര 🥀
Fiksi Penggemarപറയാൻ പറ്റാതെ പോയ പ്രണയം എന്നും ഒരു വിങ്ങൽ ആണ്..... ആ പ്രണയം തിരിച്ചു ലഭിക്കാത്തവണ്ണം മറ്റൊരാൾ അതിനെ എന്നെന്നേക്കുമായി ഇല്ലാതെ ആക്കിയാലോ തന്റെ പ്രണയത്തെ തിരികെ നേടുവാൻ അവരിലൂടെ അവൻ തിരിച്ചു വരുന്നു....അവൾക്കായ് മാത്രം എന്നാൽ വിധി എന്തായിരിക്കും കാത...
