രണ്ടു ദിവസങ്ങൾക്കു ശേഷം......
തറവാട്ടിൽ തകൃതി ആയി ഒരുക്കങ്ങൾ നടക്കുകയാണ്.... ഡൽഹിയിൽ നിന്നും ദക്ഷന്റെ അച്ഛനും അമ്മയും വരുന്നുണ്ട് അവരെ കൂട്ടാൻ പോയിരിക്കയാണ് സേതുവും ദക്ഷനും....
മംഗലത്ത് തറവാട്ടിൽ പാലാഴിയിൽ നിന്നുമുള്ള എല്ലാ അംഗങ്ങളും എത്തിയിട്ടുണ്ട്....
അടുക്കളയിൽ സ്ത്രീജനങ്ങൾ ഉച്ചക്കുള്ള ഊണിനായി തയ്യാറെടുക്കുകയാണ്.....
തറവാടിന് നടുമുറ്റം ഒരുകുന്ന തിരക്കിലാണ് ചിലർ..... മുത്തശ്ശി പവിക്ക് ഒപ്പം ഇരിക്കയാണ്.....
സമയം സന്ധ്യയോട് അടുക്കുന്നു.....
ഇല്ല എനിക്കു തോന്നുന്നില്ല.... അത്, അത് കുഞ്ഞു ആയിരിക്കില്ലടാ...
അവളെ കണ്ടാൽ എനിക്കു തിരിച്ചറിയില്ല എന്നാണോ നീ പറയണേ??
നിനക്ക് തോന്നിയത് ആണെങ്കിലോ???
ഇല്ല അത് ചാരു തന്നെയാണ്... നീ അവളെ ഒന്നു ശ്രെദ്ധിച്ചേക്ക്...
ശെരി.... ഞാൻ നിന്നെ വിളിക്കാം....
കലാശകുടങ്ങൾ നിരത്തി വെച്ചിരിക്കുന്നു.... കളത്തിലേക് വേണ്ട വർണ്ണ പൊടികൾ എടുത്തു വെക്കുന്ന തന്ത്രികളുടെ പരികാർമികളെ ഉറ്റു നോക്കി നിൽക്കയാണ് അവൾ.....
അവളുടെ നിൽപ് കണ്ട് ഒരു സംശയത്തോടെ കുഞ്ഞിനെ ഉറക്കുകയാണ് പവി.....
അവൾ ഒരു വാക്കുകൾ പോലും ഇന്ന് നേരം പുലർന്നിട്ട് മിണ്ടിയിട്ടില്ല....
അവളുടെ നിശബ്ത എല്ലാവരിലും ശ്രെദ്ധ പറ്റിയിരുന്നു.....
കണ്ണനും കിച്ചുവും അച്ഛന്മാരും നാഗകാവ് വൃത്തി ആകുന്നതിൽ മേൽനോട്ടം വഹികയാണ്......
എത്രമേൽ പറഞ്ഞിട്ടും നാഗകവിന് ചുറ്റും കെട്ടിയിട്ടുള്ള ചെറു മതിലിനുള്ളിലേക് കണ്ണൻ കയരുവൻ കൂട്ടാകാത്തത് കിച്ചുവിന്റ ഉള്ളിൽ ഒരു പേടി പടർത്തിയിരുന്നു.....

ESTÁS LEYENDO
ഭദ്ര 🥀
Fanficപറയാൻ പറ്റാതെ പോയ പ്രണയം എന്നും ഒരു വിങ്ങൽ ആണ്..... ആ പ്രണയം തിരിച്ചു ലഭിക്കാത്തവണ്ണം മറ്റൊരാൾക്ക് സ്വന്തം കൂടി ആയാലോ..... തന്റെ പ്രണയത്തെ തിരികെ നേടുവാൻ അവൻ തിരിച്ചു വരുന്നു....അവൾക്കായ് മാത്രം എന്നാൽ വിധി എന്തായിരിക്കും കാത്തു വെച്ചിട്ടുണ്ടാവുക...