മുങ്ങി താഴ്ന്നു കൊണ്ടിരിക്കുന്ന ചാരുവിനെ നോക്കി നിൽക്കുക അല്ലാതെ അവനു മറ്റൊന്നും തന്നെ ചെയുവാൻ കഴിഞ്ഞിരുന്നില്ല....
തലക്കുള്ളിലേക് ഒരു നൂറു ശരം ഏൽക്കുന്ന പോലെ അവനു അനുഭവപ്പെട്ടു.....
വേദനയിൽ പുളഞ്ഞവൻ പതിയെ താഴെകിരുന്നു.... അവന്റെ അലർച്ച അവിടമാകെ പ്രതിധ്വാനിക്കുന്നുണ്ടായിരുന്നു...
അവന്റെ അലർച്ചയെ നിശ്ചലമാക്കി കൊണ്ട് അവന്റെ കാതുകളിലേക് ഒരു കൊലുസിന്റെ ശബ്ദം അലയടിച്ചു....
അത്രയും നേരം കലിപ്പൂണ്ട കണക്കെ ആടി ഉലഞ്ഞ ആ ഇടമാകെ ശാന്തമാകാൻ തുടങ്ങി... കൊലുസിന്റെ ശബ്ദം കേട്ട ഇടത്തേക് അവൻ പതിയെ തിരിഞ്ഞു നോക്കി.... അവൻ പോലുമറിയാതെ അവൻ അവിടേക്ക് നടന്നടുത്തു.... കുളക്കരയിൽ നിന്നും അവൻ പടികൾ കയറി... ആ പഴടഞ്ഞ തറവാട്ടിലേക് നടക്കാൻ തുടങ്ങി....
ഓരോ ചുവടു വക്കുമ്പോളും അവന്റെ കണ്ണുകളിലൂടെ അവൻ പിച്ചി ചീന്തിയിട്ടുള്ള ഓരോ പെൺകുട്ടികളുടെയും മുഖം മിന്നി മറയുവാൻ തുടങ്ങി.....ഒരു നിമിഷം അവൻ കണ്ണുകൾ ഇറുക്കി അടച്ചു.....
രണ്ടു ദിവസങ്ങൾക്കു മുൻപ്......
ചാരുവിന്റെ പക്കൽ നിന്നും എടുത്ത ആ ഡയറിയിലെ ഓരോ താളും പിഴ്ത്തെടുത്തു അഗ്നികിറയാകുകയാണ് അവൾ......
പെട്ടെന്ന് പുറകിൽ ഒരു കാൽ പെരുമാറ്റം കെട്ടവൾ നിശ്ചലമായി....
സേതു : എനിക്കു എന്റെ മകളെ തിരിച്ചു വേണം......
അതിന് മറുപടി എന്നോണം ഒരു ദീർഘനിശ്വാസം ആണ് സേതു കേട്ടതു.... ന്നാൽ സേതുവിന്റെ വാക്കുകളിൽ ഒരച്ഛന്റെ ഉറച്ച തീരുമാനങ്ങളും വാശിയും നിറഞ്ഞിരുന്നു.....
അവിളിൽ മാറ്റം കാണാതെ ആയതും സേതു തനിക്കരികിൽ നിൽക്കുന്ന വ്യക്തിയേ നോക്കി.... സേതുവിന്റെ നോട്ടം മനസിലായതും.....
ദക്ഷൻ : ഭദ്രേ.....
അവൾ പതിയെ തിരിഞ്ഞു നോക്കി.... ന്നാൽ അവളിൽ അവർ കണ്ടിരുന്നത് അവളെ ആയിരുന്നില്ല...
തന്നെ ഉറ്റു നോക്കി നിൽക്കുന്ന ദക്ഷന്റെ കണ്ണുകളിലെ ദൃടമായ തീരുമാനങ്ങൾ കാണാൻ സാധിച്ചത് കൊണ്ടാകാം അവളുടെ മുഖത്തു ഒരു പുഞ്ചിരി വിടർന്നത്.....
![](https://img.wattpad.com/cover/331046077-288-k798143.jpg)
YOU ARE READING
ഭദ്ര 🥀
Fanfictionപറയാൻ പറ്റാതെ പോയ പ്രണയം എന്നും ഒരു വിങ്ങൽ ആണ്..... ആ പ്രണയം തിരിച്ചു ലഭിക്കാത്തവണ്ണം മറ്റൊരാൾക്ക് സ്വന്തം കൂടി ആയാലോ..... തന്റെ പ്രണയത്തെ തിരികെ നേടുവാൻ അവൻ തിരിച്ചു വരുന്നു....അവൾക്കായ് മാത്രം എന്നാൽ വിധി എന്തായിരിക്കും കാത്തു വെച്ചിട്ടുണ്ടാവുക...