V-2💔

953 81 120
                                    



























______________________________________

Years Later.......(2023- നാലു വർഷങ്ങൾക്കു ശേഷം)








സമയം 4 pm:

ദേവശ്രീ ക്ലോക്കിൽ സമയം നോക്കി ഉമ്മറത്തേക്ക് നടന്നു വന്നു.

Devasree- മോൻ വരേണ്ട സമയം കഴിഞ്ഞല്ലോ അമൃത അവനെ കാണുന്നില്ലല്ലോ?

Amritha- ബസിൽ അല്ല അമ്മായി അവൻ വരുന്നത്. ജീവയാ ഇന്ന് അവനെ വിളിക്കാൻ പോയത്.

Devasree- ആണോ?

അപ്പോഴേക്കും മുറ്റത്ത് ഒരു കാർ വന്നു, അതിൽ നിന്നും ഒരു ചെറുപ്പക്കാരനും ഒരു നാലു വയസ്സുള്ള കോച്ച് മിടുക്കനും ഇറങ്ങി വന്നു.

Amritha- ആദി കുട്ടൻ വന്നോ😁?

ആരെയും നോക്കാതെ അവൻ മുറിയിലേക്ക് ഓടിക്കയറി വാതിൽ അടച്ചു. അവന്റെ പെരുമാറ്റം കണ്ട് അവിടെ ഉള്ളവർക്ക് ആശയക്കുഴപ്പവും ആശങ്കയും അടക്കാനായില്ല. അവർ അവനെ വിളിക്കാൻ ശ്രമിച്ചു, പക്ഷേ അവൻ പ്രതികരിച്ചില്ല.

Amritha- എന്താ ജീവ എന്താ അവനു പറ്റിയത്.

Jeeva- അറിയില്ല അമ്മു കാറിൽ കയറിയപ്പോൾ തൊട്ട് ഒന്നും മിണ്ടിയില്ല ആകെ മൂഡ് ഓഫ് ആയിരുന്നു.

Devasree- മോനെ ആദി വാതിൽ തുറക്കൂ അച്ഛമ്മയുടെ മോൻ അല്ലേ?

പക്ഷേ വീണ്ടും ഒരു പ്രതികരണമില്ല.

കുറച്ച് ദിവസം ആയിട്ടുള്ളൂ അവനെ സ്കൂളിൽ ചേർത്തിട്ടു, അതിനിടയിൽ അവനു വലിയ മാറ്റം വരാൻ തുടങ്ങി അത് ശ്രദ്ധിച്ചത് കൊണ്ടാണ് അമൃത ഇന്ന് ജീവയെ പറഞ്ഞു വിട്ടത് അവനെ കൂട്ടി കൊണ്ടുവരാൻ.

Amritha- നീ വിചുവിനെ വിളിക്ക് അവൻ വന്നലെ ഇനി ആദി വാതിൽ തുറക്കൂ.

ജീവ അവന്റെ ഫോൺ എടുത്തു വിഹാനെ വിളിച്ചു. കുറച്ച് സമയത്തിന് ശേഷം അവൻ വീട്ടിൽ എത്തി.

Vihaan- എന്താടാ?

Jeeva- നീ തന്നെ ഒന്ന് ചോദിക്ക് അവൻ ഞങ്ങൽ ആരും വിളിച്ചിട്ട് വാതിൽ തുറക്കുന്നില്ല.

Vihaan- ആദി വാതിൽ തുറക്ക് ഡാഡിയാ വിളിക്കുന്നത്.

ഒടുവിൽ അവൻ വാതിൽ തുറന്ന് തന്റെ അച്ഛനെ അകത്തേക്ക് കയറ്റി. തന്റെ കുഞ്ഞ് കൈകൾ കൊണ്ട് അവൻ അച്ഛന്റെ കാലിൽ ചുറ്റി പിടിച്ചു അവൻ കരയുന്നുണ്ടായിരുന്നു, അവന്റെ ചെറിയ ശരീരം കരച്ചിൽ കൊണ്ട് വിറച്ചു. വിഹാൻ അവന്റെ മുന്നിൽ മുട്ടുകുത്തി നിന്നു എന്നിട്ട് അവന്റെ കുഞ്ഞ് കവിളിൽ തലോടി.

വേർപാട്💔Where stories live. Discover now