___________________ ___________________
അങ്ങനെ ആദി കുട്ടൻ വന്നിട്ട് ഇപ്പൊൾ രണ്ട് ദിവസം ആയി കഴിഞ്ഞു.... ഇന്നാണ് അവരെ വീട്ടിലേക്ക് കൂട്ടി കൊണ്ടുപോകുന്നത്. അവൾക്കും കുഞ്ഞിനും വേറെ പ്രശ്നം ഒന്നും ഇല്ലാത്തത് കൊണ്ട് അവരെ ഡിസ്ചാർജ് ചെയ്യാം എന്ന് ഡോക്ടർ പറഞ്ഞു. അതിനിടയിൽ പിടിയട്രീഷ്യൻ വന്നു കുഞ്ഞിൻ്റെ കാര്യങ്ങൾ ഒക്കെ നോക്കി പിന്നെ നോക്കാൻ ഉള്ള കാര്യങ്ങളും ഒക്കെ പറഞ്ഞു കൊടുത്തു.
വിഹാൻ ബില്ല് ഒക്കെ അടക്കാൻ പോയെക്കുവായിരുന്നു... ദേവശ്രീ അവരുടെ സാധങ്ങൾ ഒക്കെ ബാഗിൽ ആക്കുന്നു. കുക്കി അവിടെ കുഞ്ഞിനെയും കൊണ്ട് ബെഡിൽ ഇരിക്കുന്നു.
രണ്ട് ദിവസം ആയിട്ട് അവൾക്ക് ശെരിക്കും ഉറങ്ങാനും കിടക്കാനും ഒന്നും പറ്റിയിട്ട് ഇല്ല കുഞ്ഞ് ഏത് നേരവും കരച്ചിൽ ആണ്. ആദി കുട്ടന് അവൻ്റെ അമ്മയുടെ കയ്യിൽ ആണെങ്കിൽ ഒരു പ്രശ്നവും ഇല്ല ആൾ നല്ല ഗുഡ് ബോയ് ആയിട്ട് ഇരിക്കും പക്ഷേ വേറെ ആര് അവനെ എടുത്താലും ആകെ കരഞ്ഞ് ബഹളം ഉണ്ടാക്കും. പിന്നെ കുറച്ച് നേരം ഒക്കെ വിഹാൻ്റെ കയ്യിൽ ഇരിക്കും എന്നാലും അവനു കംഫർട്ട് അമ്മ തന്നെ ആണ്. അമ്മയുടെ ചൂട് അറിഞ്ഞു കൊണ്ട് സുഖമായി ഉറങ്ങാൻ ആണ് അവനു ഇഷ്ടം.
അങ്ങനെ ബില്ല് ഒക്കെ അടച്ച് വിഹാൻ തിരികെ വന്നു.
Vihaan- എന്നാ നമുക്ക് ഇറങ്ങിയാലോ?
Devasree- ഇവിടുത്തെ എല്ലാം കഴിഞ്ഞോടാ?
Vihaan- ആഹ് അമ്മ ഇനി ഒരു 15 ഡേയ്സ് കഴിഞ്ഞിട്ട് വരാൻ പറഞ്ഞു.
YOU ARE READING
വേർപാട്💔
Fanfictionപ്രത്യേക സാഹചര്യത്താൽ പിരിയേണ്ടി വന്ന രണ്ടുപേർ .... വർഷങ്ങൾക്കു ശേഷം അവർ വീണ്ടും കണ്ടുമുട്ടുമ്പോൾ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിരുന്നു, വിധി അവരെ ഒന്നിപിക്കുമോ അതോ വേർപെടുത്തമോ നമുക്ക് കണ്ടറിയാം...... A taekook Story💔 #Top Taekook #Namjin #Yoonmin #So...