Hy guys ഞാൻ വീണ്ടും വന്നിരിക്കുന്നു.... കുറെ ആയല്ലെ കണ്ടിട്ട്... എന്തൊക്കെയുണ്ട് വിശേഷം... എക്സാം ഒക്കെ കഴിഞ്ഞ് എല്ലാവരും ഫ്രീ ആയോ? എങ്കിൽ നമുക്ക് സ്റ്റോറിയിലേക്ക് കടന്നാലോ? വായിച്ചിട്ട് കമൻ്റും വോട്ടും തരാൻ മറക്കണ്ട.
___________________ ___________________
Janani- ഞാനോ?
Vihaan- അതെ നീ തന്നെ... നീയാണ് കുക്കി...
Janani- 😳😳😳. അത് എങ്ങനെ?
Vihaan- ഏഴ് വർഷങ്ങൾക്ക് മുമ്പ് ഞാൻ കോളേജിൽ പഠിക്കുന്ന സമയത്ത് എൻ്റെ ജീവിതത്തിലേക്ക് നീ കടന്നു വന്നു, മൂന്ന് വർഷം പ്രണയിച്ചു നടന്നു.. നിനക്ക് ആരും ഇല്ലായിരുന്നു എന്ന കാരണം കൊണ്ട് എൻ്റെ വീട്ടുകാർക്ക് നമ്മുടെ ബന്ധം ഇഷ്ടം അല്ലായിരുന്നു. അങ്ങനെ വീട്ടുകാരെ എതിർപ്പ് അവകണിച്ചു കൊണ്ട് ഞാൻ നിൻ്റെ കഴുത്തിൽ താലി ചാർത്തി നിന്നെ എൻ്റെ സ്വന്തം ആക്കി.
ജനനി അവൻ പറയുന്നത് എല്ലാം കേട്ട് നിന്നു.
Vihaan- കുറച്ച് കഷ്ടപ്പാട് ഉണ്ടായിരുന്നു എങ്കിലും നമ്മൾ വളരെ സന്തോഷത്തിൽ ആയിരുന്നു ജീവിച്ചത് അതിൻ്റെ ഇടയിൽ ആ സന്തോഷം കൂട്ടാൻ വേണ്ടി നമുക്ക് ഇടയിലേക്ക് വന്ന കുഞ്ഞ് അതിഥി ആയിരുന്നു ആദി. കുറച്ച് നാളുകൾ കഴിഞ്ഞപ്പോൾ എൻ്റെ വീട്ടുകാർ നമ്മുടെ ബന്ധം അംഗീകരിച്ചു സരോവരത്തിലേക്ക് ക്ഷണിച്ചു. വീണ്ടും സന്തോഷത്തിൻ്റെ നാളുകൾ നമുക്ക് ഇടയിലേക്ക് ആദിയും വന്നതോടെ വളരെ മനോഹരം ആയിരുന്നു നമ്മുടെ ലൈഫ്. എന്നാൽ ആദിക്ക് 6 മാസം പ്രായം ഉള്ളപ്പോൾ ഞാനൊരു ബിസിനെസ്സ് ട്രിപ്പിന് പോയി... ആ ട്രിപ്പ് കഴിഞ്ഞ് തിരിച്ച് വന്നപ്പോൾ നീ ഇവിടെ ഇല്ല. എന്നെയും കുഞ്ഞിനെയും തനിച്ചാക്കി ഒരു വാക്ക് പോലും പറയാതെ നീ എങ്ങോട്ടാ പോയി. എൻ്റെ ഡാഡി പറഞ്ഞത് അദ്ദേഹത്തിൻ്റെ കൈയ്യിൽ നിന്നും ചെക്ക് വാങ്ങി ഡിവോഴ്സ് പേപ്പറിൽ ഒപ്പിട്ടു നീ ഞങ്ങളെ ഉപേക്ഷിച്ച് പോയി എന്നാണ്. അന്നത്തെ ആ മാനസികാവസ്ഥയിൽ ഞാൻ അങ്ങനെ തന്നെ ആണ് ചിന്തിച്ചത് മറിച്ച് ചിന്തിക്കാൻ എനിക്ക് ആയില്ല. പിന്നെ ഒരു മനസ്സിൽ ഒരു ചിന്ത കടന്നു വന്നതോടെ ഞാൻ നിന്നെ പറ്റി അന്വേഷിക്കാൻ തുടങ്ങി. അതിനിടയിൽ ഓരോ ദിവസവും ആദി അവൻ്റെ അമ്മയെ കുറിച്ച് ചോദിക്കുമ്പോൾ എനിക്ക് പറയാൻ ഒരു ഉത്തരം ഇല്ലായിരുന്നു ആകെ ഞാൻ ഉരുകുവായിരുന്നു ഈ കഴിഞ്ഞ നാലു വർഷം. അങ്ങനെ ഇരിക്കുമ്പോൾ ആയിരുന്നു യാതൃശ്ചികം ആയിട്ട് നിന്നെ എന്നെ മുന്നിൽ വീണ്ടും കൊണ്ടെത്തിച്ചത് പക്ഷേ എൻ്റെ കുക്കി ആയിട്ട് അല്ല ജനനി ആയിട്ട് ആണെന്ന് മാത്രം. നിനക്ക് കഴിഞ്ഞത് ഒന്നും ഓർമ ഇല്ലെന്ന് അറിഞ്ഞപ്പോൾ ഞാൻ ആകെ തകർന്നു പോയി.
YOU ARE READING
വേർപാട്💔
Fanfictionപ്രത്യേക സാഹചര്യത്താൽ പിരിയേണ്ടി വന്ന രണ്ടുപേർ .... വർഷങ്ങൾക്കു ശേഷം അവർ വീണ്ടും കണ്ടുമുട്ടുമ്പോൾ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിരുന്നു, വിധി അവരെ ഒന്നിപിക്കുമോ അതോ വേർപെടുത്തമോ നമുക്ക് കണ്ടറിയാം...... A taekook Story💔 #Top Taekook #Namjin #Yoonmin #So...