V-27💔

510 76 44
                                    















































___________________ ___________________

NEXT MORNING...

ജീവ വിഹാൻ്റെ റൂമിൽ നിന്നും അവൻ്റെ ഡ്രെസ്സും പിന്നെ സർട്ടിഫിക്കറ്റ്സും അവനു ആവശ്യം ആയ മറ്റു സാധനങ്ങളും ഒക്കെ എടുത്തു ബാഗിൽ ആക്കി താഴെ കാറിൽ കൊണ്ടുപോയി വെച്ചു. റാം പ്രസാദ് വരുന്നതിനു മുമ്പ് തന്നെ അവൻ കാറിൽ കൊണ്ടുപോയി വെച്ചു അല്ലെങ്കിൽ അത് മതിയല്ലോ അടുത്ത പ്രശ്നം ഉണ്ടാക്കാൻ. അവൻ തിരിച്ച് അകത്തേക്ക് വന്ന് നേരെ അടുക്കളയിലേക്ക് പോയി. അവിടെ ദേവശ്രീ എന്തോ ആലോചനയിൽ ആണ്ടു നിൽക്കുന്നത് അവൻ കണ്ടു.

Jeeva- അമ്മായി....

Devasree-

Jeeva- അമ്മായി!!??

കുറച്ച് ശബ്ദത്തിൽ അവൻ വിളിച്ചത് കേട്ട് ഞെട്ടി അവൾ അവനെ നോക്കി.

Jeeva- പാൽ തിളച്ചു പോയേനെ ഇപ്പൊ!.

സ്റ്റൗ ഓഫ് ആക്കി കൊണ്ട് അവൻ പറഞ്ഞു.

Jeeva- ഞാൻ ഇപ്പൊ വന്നില്ലയിരുന്നെങ്കിലോ... എവിടെ ആയിരുന്നു ശ്രദ്ധ.

Devasree- ഞാൻ വിച്ചുവിനെ കുറിച്ച് ഓരോന്ന് ആലോചിച്ച് അവൻ ഇപ്പൊ എവിടെയാ മോനെ?

Jeeva- അമ്മായി പേടിക്കേണ്ട അവൻ കുക്കിയുടെ കൂടെ അവളുടെ അപാർട്ട്മെൻ്റിൽ ഉണ്ട്. അവൾക്ക് സ്വന്തം ആയിട്ടുള്ള അപാർട്മെൻ്റ് ആണ് അത് അതുകൊണ്ട് ഇപ്പൊ അവർ രണ്ടുപേരും അവിടെ ആണ് താമസം.

Devasree- അവൻ എവിടെ ആയിരുന്നാലും സന്തോഷം ആയിട്ട് ഇരുന്നാൽ മതി, എനിക്ക് അവരെ ഇങ്ങോട്ട് കയറ്റണം എന്നുണ്ടായിരുന്നു പക്ഷേ അറിയാലോ നിൻ്റെ അമ്മാവൻ്റെ സ്വഭാവം.

Jeeva- അതൊക്കെ കുറച്ച് നാൾ കഴിയുമ്പോ നമുക്ക് പറഞ്ഞ് ശേരിയാക്കാം അമ്മായി വിഷമിക്കേണ്ട.

Devasree- നീ ചെന്ന് ഇരിക്ക് ഞാൻ ഭക്ഷണം വിളമ്പി തരാം.

Jeeva- അമ്മാവൻ എവിടെ?

Devasree- രാവിലെ തന്നെ ഓഫീസ് റൂമിൽ കയറി എന്തൊക്കെയോ ചെയ്യുന്നുണ്ട് ചോദിച്ചിട്ട് ആണെങ്കിൽ നല്ല ദേഷ്യത്തിൽ ആണ്.

വേർപാട്💔Where stories live. Discover now