Ahaana's pov:-
ഫോണിൽ നിന്നും അലാറം അടിയുന്നത് കേട്ടതും മെല്ലെ കണ്ണ് തുറന്ന് മൊബൈൽ കയ്യിലെടുത്തു അലാറം ഓഫ് ചെയ്തു. സമയം 6:30 ആയി, ഇന്നലെ വരെ ഇതു പോലെ അലാറം വെക്കുമായിരുന്നെങ്കിലും അത് അടിയുന്ന സമയം സ്നൂസ് ചെയ്തു വെക്കുകയായിരുന്നു പതിവ്, പക്ഷേ ഇന്ന് ആ പതിവ് പറ്റില്ല പെട്ടന്നു തന്നെ എഴുന്നേൽക്കണം, കാരണം ഇന്ന് പ്ലസ് ടു ക്ലാസ്സ് തുടങ്ങുകയാണ്, അതും ഒരു പുതിയ സ്കൂളിൽ... മെല്ലെ ബെഡിൽ നിന്നും എഴുന്നേറ്റു.
എല്ലാം റെഡിയായി താഴേക്കിറങ്ങി വന്നപ്പോൾ, അബ്ബ ഡൈനിംഗ് ടേബിളിൽ ഇരുന്നു ന്യൂസ് പേപ്പർ വായിക്കുന്നത് കണ്ടു. ആളുടെ ശ്രദ്ധ മുഴുവനും അതിലേക്ക് തന്നെയാണ്, അത് കണ്ടപ്പോൾ ചെറിയൊരു ഐഡിയ തോന്നി,
മെല്ലെ ശബ്ദമുണ്ടാകാതെ അബ്ബയുടെ പിറകിൽ പോയി പേടിപ്പിക്കാൻ തീരുമാനിച്ചു. മെല്ലെ അങ്ങോട്ടേക്ക് ചെന്നു. 'ബൗ' എന്നു ശബദമുണ്ടാക്കാനായി വാ തുറന്നതും,
"ഗുഡ് മോർണിംഗ് അനൂ.. " എന്നും പറഞ്ഞു എന്നത്തേയും പോലെ എന്നെ ഞെട്ടിച്ചു കൊണ്ടു അബ്ബ പേപ്പറിൽ നോക്കി തന്നെ പറഞ്ഞു.
"ഛെ!! ഈ അബ്ബ എല്ലാം പൊളിച്ചു"
"എത്ര നാളായി നീ ഇങ്ങനെ ചമ്മുന്നത്... ഇനിയെങ്കിലും നിർത്തി കൂടെ? നിനക്കറിയാലോ എന്നെ ഞെട്ടിക്കാൻ പറ്റില്ലെന്ന്..." അബ്ബ വിജയഭാവത്തിൽ ചിരിച്ചോണ്ട് പറഞ്ഞു.
"നോക്കിക്കോ എന്നെങ്കിലും ഒരിക്കൽ ഈ ഡെപ്യൂട്ടി കമ്മീഷണറെ ഞാൻ ഞെട്ടിക്കും..."ഞാനും വിട്ടുകൊടുത്തില്ല.
"അങ്ങനെ ഒന്ന് ഒരിക്കലെങ്കിലും നടക്കുമെന്ന് എനിക്ക് തോന്നുന്നില്ല..." അബ്ബ എനിക്കുള്ള മറുപടി എന്ന മട്ടിൽ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.
"എന്നെങ്കിലും ഒരിക്കൽ നടക്കും നോക്കിക്കോ!"ഞാൻ ദേഷ്യത്തോടെ അബ്ബയുടെ അടുത്തുള്ള ചെയർ വലിച്ച് അതിൽ ഇരുന്നു.
"രാവിലെ തന്നെ തുടങ്ങിയോ അബ്ബയും മോളും..." ഉമ്മി കിച്ചണിൽ നിന്നും ഞങ്ങളുടെ അടുത്തേക്ക് വന്നു കൊണ്ട് ചോദിച്ചു.
YOU ARE READING
°എന്റെ സ്കൂൾ ഡയറി°
Teen Fiction"What are you doing?" അവൻ ചോദ്യഭാവത്തിൽ എന്നെ നോക്കി. "നീ ഇന്നലെ എന്റെ കാൽ മുറിഞ്ഞപ്പോൾ എന്തു ചെയ്തോ അത് തന്നെ..." ഇതും പറഞ്ഞു ഞാൻ ഞാൻ അവന്റെ കൈ തട്ടി മാറ്റി. എന്തു പറ്റി എന്നറിയില്ല. പിന്നീട് അവൻ ഒന്നും പറയാതെ നല്ല കുട്ടിയായി ഇരുന്നു തന്നത് കണ്ടപ്പ...