ഗ്രൗണ്ടിന്റെ ഒരു ഭാഗത്തു കുറേ കുട്ടികൾ കൂട്ടം കൂടിയിരിക്കുന്നത് കണ്ടു. ഞങ്ങൾ പെട്ടന്ന് തന്നെ അങ്ങോട്ടേക്ക് ഓടി.
"ഓഹ് ഗോഡ്!!" അവിടെയുള്ള സീൻ കണ്ടതും ഞാൻ ഒരു നിമിഷം ഷോക്ക് ആയി നിന്നു. രണ്ടുപേരും പരസ്പരം അവരവരുടെ സ്കൂൾ യൂണിഫോമിന്റെ കോളറിൽ പിടിച്ചു നിൽക്കുന്നു.
"കൃഷ്, ലുഖ്മാൻ..." സേറ പെട്ടന്ന് തന്നെ അവരുടെ അടുത്തേക്ക് ഓടി അവരെ വേർപ്പിരിക്കാൻ ശ്രമിച്ചു. റോഷനും ബാക്കിയുള്ളവരും അവിടെ തന്നെ ഉണ്ടായിരുന്നു. പക്ഷേ ഒന്നും റിയാക്റ്റ് ചെയ്യാതെ നിൽക്കുന്നത് കണ്ടപ്പോൾ ഞാൻ ചെറുതായി അത്ഭുതപെട്ടു.
Gyz പ്ലീസ് ഇപ്പോൾ പ്രിൻസി വരും എന്നൊക്കെ സേറ വിളിച്ചു കൂവിയെങ്കിലും അവർ രണ്ടുപേരും അനങ്ങിയില്ല. ഞാനും ഫിദയും എയ്ഞ്ചലും എന്തു ചെയ്യണമെന്നറിയാതെ നിസ്സഹാവസ്ഥയിൽ പരസ്പരം നോക്കി.
"അനൂ... പ്ലീസ്, നീ പറഞ്ഞാൽ ചിലപ്പോൾ അവർ കേൾക്കും..." സേറ ഇതും പറഞ്ഞു എന്റടുത്തേക്ക് വന്നു.
"ഞാനോ!!" ഞാൻ മനസ്സിലാവാതെ അവളെ നോക്കി. ഇവൾ പറഞ്ഞിട്ട് പോലും കേൾക്കാത്ത അവരെങ്ങനെ ഞാൻ പറഞ്ഞാൽ കേൾക്കും.
"നീ ട്രൈ ചെയ്യ്...പ്ലീസ്..." അവൾ എന്നെ പിടിച്ചു മുന്നിലേക്ക് തള്ളിക്കൊണ്ട് പറഞ്ഞു.
ഒരിക്കൽ കൂടി അവളെ നോക്കിയ ശേഷം ഞാൻ ഒരു ഐഡിയയും ഇല്ലാതെ അവരുടെ അടുത്തേക്ക് നടന്നു.
"ലുഖ്മാൻ പ്ലീസ് സ്റ്റോപ്..." ഞാൻ ലുഖ്മാനെ നോക്കി പറഞ്ഞു. പക്ഷേ ആരു കേൾക്കാൻ...കൃഷ് എന്തായാലും നിർത്തില്ല,."ലുഖ്മാൻ പ്ലീസ്..." ഞാൻ വീണ്ടും അവനെ തന്നെ വിളിച്ചു.
കൃഷ്നെ ഇടിക്കാനായി മുന്നോട്ട് നീങ്ങിയ ലുഖ്മാൻ ഒരു നിമിഷം നിന്നു. ഭാഗ്യം... ഞാൻ പ്ലീസ് എന്നർത്ഥത്തിൽ അവനെ നോക്കി.
പെട്ടന്ന് കൃഷ് അവനു നേർക്ക് വന്നു അവൻ്റെ മുഖത്തു നോക്കി കൈ ചുരുട്ടി ഇടിച്ചു. പ്രതീക്ഷിക്കാത്തത് കൊണ്ടു ലുഖ്മാൻ നിലത്തേക്ക് വീണു.
"കൃഷ്!!" ഞാൻ പെട്ടെന്ന് തന്നെ കൃഷ്ന്റെ മുന്നിൽ കയറി നിന്നു അവനെ തടഞ്ഞു. "This is enough കൃഷ്!!" ഞാൻ അവനെ പിറകിലേക്ക് തള്ളി മാറ്റി പിറകിലേക്ക് തിരിഞ്ഞു ലുഖ്മാനെ നോക്കി.
YOU ARE READING
°എന്റെ സ്കൂൾ ഡയറി°
Teen Fiction"What are you doing?" അവൻ ചോദ്യഭാവത്തിൽ എന്നെ നോക്കി. "നീ ഇന്നലെ എന്റെ കാൽ മുറിഞ്ഞപ്പോൾ എന്തു ചെയ്തോ അത് തന്നെ..." ഇതും പറഞ്ഞു ഞാൻ ഞാൻ അവന്റെ കൈ തട്ടി മാറ്റി. എന്തു പറ്റി എന്നറിയില്ല. പിന്നീട് അവൻ ഒന്നും പറയാതെ നല്ല കുട്ടിയായി ഇരുന്നു തന്നത് കണ്ടപ്പ...