"Dear princes,
How are you? തന്റെ ലെറ്റർ കിട്ടി. ശരിക്കും പറഞ്ഞാൽ ഒരു cold blood ലെറ്റർ...ഹ ഹ ഹ...എന്താ എന്നല്ലേ...ലെറ്റർ മൊത്തം cold blood, cold blood എന്ന് മാത്രമേ കണ്ടുള്ളൂ... നീ അതിൽ പറഞ്ഞ നിന്റെ പുതിയ സ്കൂളിലെ ആ ബോയ്ക്കു real നെയിം ഒന്നുമില്ലേ...
എന്റെ ഗിഫ്റ്റ് എങ്ങനെ? ഇഷ്ട്ടപെട്ടോ? നാട്ടിൽ എത്തിയുടനെ പ്രിൻസസിനെ കാണാൻ വരണമെന്നും മറ്റും കരുതിയതാണ്...
പക്ഷേ സോറി പ്രിൻസസ്, കാരണം എന്റെ ആ മൂന്ന് ദിവസം എന്റെ 'പ്രിൻസി'നായി മാറ്റി വെക്കേണ്ടി വന്നെനിക്ക്...
ഇനി നെക്സ്റ്റ് ടൈം നാട്ടിൽ വരുമ്പോൾ തീർച്ചയായും പ്രിൻസസിനെ കാണാൻ വരും...കൂടാതെ ഞാൻ ഇപ്പോൾ പറഞ്ഞ ഈ 'പ്രിൻസി' നെയും പരിചയപ്പെടുത്താം...അവന്റെ മുന്നിൽ നിന്റെ cold blood ഒന്നും ഒന്നുമല്ല...;)
നിന്റെ ന്യൂ ഫ്രണ്ട്സ് ഒക്കെ എങ്ങനെ... നേരിട്ട് കാണാൻ വരുമ്പോൾ എല്ലാവരെയും എനിക്കും പരിചയപെടുത്തണം....ഇന്നു നൈറ്റ് ഫ്ലൈറ്റിൽ ഞാൻ തിരിച്ചു കാനഡയിലേക്ക് പോകും.... തന്നെ കാണാൻ വരാൻ പറ്റാത്തതിൽ ഒരിക്കൽ കൂടി ക്ഷമ പറയുന്നു.
2 month കഴിഞ്ഞാൽ നമ്മുടെടെ 5th anniversary അല്ലേ...അന്ന് ഞാൻ വരും എന്റെ പ്രിൻസസിനെ കാണാൻ...
......... .............
.........ബോയ്ഫ്രണ്ടിന്റെ ലെറ്റർ വായിച്ചശേഷം ഞാൻ ഒരു നിമിഷം കണ്ണടച്ചിരുന്നു...2 മാസം കൂടി കഴിഞ്ഞാൽ ഞാൻ ഈ ബോയ്ഫ്രണ്ടിനെ പരിചയപെട്ടിട്ട് 5 വർഷം തികയാൻ പോകുന്നു.വിശ്വസിക്കാൻ പറ്റുന്നില്ല.... എല്ലാം ഇന്നലെ കഴിഞ്ഞതു പോലെ...അന്ന് ബോയ്ഫ്രണ്ടിനെ രക്ഷിക്കാൻ തോന്നിയതും പിന്നീട് ഓരോ മാസവും എന്നെ തേടി വരുന്ന ലെറ്ററും ഗിഫ്റ്റും അന്നത്തെ എന്റെ ആ depressed ടൈമിൽ എനിക്കെന്തോ സമാധാനം നൽകിയിരുന്നു..ആദ്യമൊന്നും തിരിച്ചു ബോയ്ഫ്രണ്ടിനു റിപ്ലൈ കൊടുത്തിരുന്നില്ല. പയ്യെ പയ്യെ ബോയ്ഫ്രണ്ടിന്റെ ലെറ്ററിനായി കാത്തിരിക്കാൻ തുടങ്ങി. പക്ഷേ പെട്ടെന്നൊരു നാൾ ബോയ്ഫ്രണ്ടിന്റെ ലെറ്റർ വരുന്നത് നിലച്ചു.അന്നായിരുന്നു ഞാൻ ആദ്യമായി തിരിച്ചു ബോയ്ഫ്രണ്ടിനു ലെറ്റർ എഴുതിയത്. പിന്നീട് ബോയ്ഫ്രണ്ട് ഇടയ്ക്കിടയ്ക്ക് എന്നെ കാണാൻ വരുകയും മറ്റും ചെയ്തു.അങ്ങനെ ആ ബന്ധം നീണ്ട് നീണ്ടു ദാ ഇപ്പോൾ 5 വർഷം ആകാൻ പോകുന്നു.പക്ഷേ ഇന്നേവരെ ബോയ്ഫ്രണ്ടിന്റെ റിയൽ നെയിം അല്ലാതെ വേറെ ഒരു ഡീറ്റേൽസും എനിക്കറിയില്ല. ഒന്നു മാത്രമറിയാം ബോയ്ഫ്രണ്ടിനു എന്നെ പോലെതന്നെ പ്രിയപെട്ട മറ്റൊരാൾ കൂടി ഉണ്ട്,ബോയ്ഫ്രണ്ട് 'പ്രിൻസ്' എന്നു വിളിക്കുന്ന ഒരാൾ...
YOU ARE READING
°എന്റെ സ്കൂൾ ഡയറി°
Teen Fiction"What are you doing?" അവൻ ചോദ്യഭാവത്തിൽ എന്നെ നോക്കി. "നീ ഇന്നലെ എന്റെ കാൽ മുറിഞ്ഞപ്പോൾ എന്തു ചെയ്തോ അത് തന്നെ..." ഇതും പറഞ്ഞു ഞാൻ ഞാൻ അവന്റെ കൈ തട്ടി മാറ്റി. എന്തു പറ്റി എന്നറിയില്ല. പിന്നീട് അവൻ ഒന്നും പറയാതെ നല്ല കുട്ടിയായി ഇരുന്നു തന്നത് കണ്ടപ്പ...