ഭാഗം 13

2.6K 247 198
                                    

"ഹേയ് അഹാനാ..." സേറ എന്നെ പിറകിൽ നിന്നും വിളിച്ചു.

ഞാൻ തിരിഞ്ഞു നോക്കി.സേറ മാത്രമല്ല ഫിദയും ഏയ്‌ഞ്ചലും ഉണ്ടായിരുന്നു അവളുടെ കൂടെ,ഞാൻ അവരെ നോക്കി പരിചിതഭാവത്തിൽ ചിരിച്ചു.

"This is for you..." എയ്ഞ്ചൽ അവളുടെ കയ്യിലെ രണ്ടു ജ്യൂസുകളിൽ നിന്നും ഒന്ന് എനിക്ക് നേർക്ക് നീട്ടി.

"ഓഹ്!താങ്ക്‌സ്...."ഞാൻ അത് വാങ്ങി അവളെ നോക്കി പുഞ്ചിരിച്ചു.

"നിങ്ങൾ പോകുന്നില്ലേ? ടൈം 3:30 ആവാറായല്ലോ..." സേറ എന്റെ അടുത്ത്‌ വന്നിരുന്നു.എന്നിട്ട് ഫിദയെയും എയ്ഞ്ചലെയും നോക്കി.

"മ്മ്‌...പോകണം,ഇനി എന്തായാലും ട്യൂഷൻ തുടങ്ങി കഴിഞ്ഞിട്ട് പോകാം...അല്ലേ എയ്ഞ്ചൽ..." ഫിദ ചിരിച്ചു കൊണ്ട് എയ്ഞ്ചലിനെ നോക്കി.

"അത് വേണോ?ഇന്നലെ തന്നെ ക്ലാസ് തുടങ്ങിയില്ല അപ്പോഴേക്കും ലേറ്റ് ആയിട്ടാണോ വന്നതെന്ന് ചോദിച്ചു ചൂടായത് ഓർമയില്ലേ...." എയ്ഞ്ചൽ ഫിദയെ നോക്കി.

" ഓഹ്,അത് ശരിയാ...നമുക്ക് അടുത്താഴ്ച മുതൽ ലേറ്റ് ആയി പോകാൻ തുടങ്ങാം...." ഫിദ അവളുടെ കയ്യിലുള്ള ജ്യൂസ് കുടിക്കാൻ തുടങ്ങി.

"എന്നാൽ വാ നമുക്ക് സ്ഥലം കാലിയാക്കാം..." ഫിദ തലകുലുക്കി.

ഫിദയും എയ്ഞ്ചലും ഞങ്ങളോട് യാത്ര പറഞ്ഞു പാർക്കിംഗ് ഏരിയയലിലേക്ക് നടക്കാൻ നടക്കാൻ തുനിഞ്ഞപ്പോയായിരുന്നു ഞങ്ങളുടെ സ്കൂൾ പ്യൂണിൽ ഒരങ്കിൾ സേറയുടെ പേരും വിളിച്ചുകൊണ്ടു ഞങ്ങളുടെ അടുത്തേക്ക് വന്നത്.

"എന്താ ജോസങ്കിൾ?...." സേറ എഴുന്നേറ്റ് നിന്ന് അങ്കിളിന്റെ മുഖത്തേക്ക് നോക്കി.

" മോളെ ഇത് കൃഷ്ന്റെ ബാഗ് ആണോ?..." അങ്കിൾ തന്റെ കയ്യിലുള്ള ബാഗ് ഉയർത്തി സേറയെ നോക്കി.

"അതേ... ഇതെവിടെ നിന്നാ അങ്കിളിനു കിട്ടിയത്?ഞാൻ ക്ലാസ്സിൽ നോക്കിയപ്പോൾ കണ്ടിട്ടില്ലായിരുന്നു..." സേറ അങ്കിളിന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു.

°എന്റെ സ്കൂൾ ഡയറി°Where stories live. Discover now