ഭാഗം 16

2.2K 338 228
                                    

"അഹാനാ...അഹാനാ..." സേറയുടെ ശബ്ദം കേട്ടപ്പോൾ ഞാൻ മെല്ലെ എന്റെ കണ്ണ് തുറക്കാൻ ശ്രമിച്ചു.

കണ്ണ് തുറന്നെങ്കിലും എനിക്ക് നല്ല ക്ഷീണം തോന്നുന്നുണ്ടായിരുന്നു.... മെല്ലെ ഞാൻ ഓരോരുത്തരുടെയും മുഖത്തേക്ക് നോക്കി.സേറയും പിന്നെ അവളുടെ ഫഹീമാന്റിയും കൃഷിന്റെ സിസ്റ്റർ ഷെറയും എന്റെ അടുത്തു തന്നെ നിൽക്കുന്നുണ്ടായിരുന്നു....അവരുടെയൊക്കെ ഫോട്ടോ സേറ നേരത്തെ കാണിച്ചു തന്നിരുന്നതിനാൽ എല്ലാവരെയും എനിക്ക് പെട്ടന്ന് തന്നെ മനസ്സിലാക്കാനായി...

ഞാൻ അവരെ നോക്കി ചിരിക്കാൻ ശ്രമിച്ചു.പക്ഷേ പെട്ടന്ന് കുറച്ചു മുൻപ് നടന്ന സംഭവങ്ങൾ എന്റെ മനസ്സിൽ തെളിഞ്ഞു വന്നു,

കൃഷ്ന്റെ മുറിയിലേക്ക് ഞാൻ എത്തി നോക്കിയതും അത് കണ്ട് ദേഷ്യപ്പെട്ട അവൻ എന്റെ അടുത്തേക്ക് വരുന്നതും ഞാൻ അവന്റെ ബോഡിയിലേക്ക് തളർന്നു വീണതും..... oh my ...

"നോ...." പെട്ടന്ന് ക്ഷീണമൊക്കെ മറന്ന ഞാൻ ബെഡിൽ നിന്നും ചാടിയെഴുന്നേറ്റു...

"എന്താ...എന്തു പറ്റി?" അത് കണ്ട സേറ പേടിയോടെ എന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു.

"അത്..." ഞാൻ അവളുടെ മുഖത്തേക്ക് നോക്കി പരുങ്ങിക്കളിച്ചു...എന്താ ഇപ്പോൾ ഇവളോട് പറയുക... പക്ഷെ കൃഷ്ന്റെ മുറിയിൽ വെച്ച് ബോധം പോയ ഞാൻ എങ്ങനെ ഇവിടെ എത്തി?.... ഞാൻ സംശയി ച്ചു നിന്നു.

"ആന്റി ഇതാ വാട്ടർ..." പെട്ടന്ന് ഇതും പറഞ്ഞു കൊണ്ടു ഒരു പെൺകുട്ടി മുറിയിലേക്ക് വന്നു. സേറയുടെ മുഖവുമായി ആ പെൺകുട്ടിക്ക് നല്ല  ഛായ ഉള്ളതിനാൽ എനിക്ക് അത് അവളുടെ സിസ്റ്റർ യാറയായിരി ക്കുമെന്ന് ഞാൻ ഊഹിച്ചു. ...

"ഈ പനിയും കൊണ്ടാണോ ഇയാൾ ഇവരുടെ കൂടെ ഷോപ്പിംഗിനു പോകാൻ പുറപ്പെട്ടത്...." ഫഹീമാന്റി, യാറയുടെ കയ്യിൽ നിന്നും വെള്ളം നിറച്ച ഗ്ലാസ് വാങ്ങിച്ചുകൊണ്ടു എന്നെ നോക്കി ചിരിയോടെ ചോദിച്ചു.

" അത്...അത് പിന്നെ...." ഞാൻ ആന്റിയെ നോക്കി ചമ്മലോടെ ചിരിക്കാൻ ശ്രമിച്ചു....

"മ്മ്‌...ഇതാ ഈ ടാബ്ലറ്റ് കഴിക്കൂ... തന്റെ ക്ഷീണം മാറിക്കിട്ടും..." ഇതും പറഞ്ഞു അവർ എനിക്ക് നേർക്ക് ഒരു ടാബ്ലെറ്റും ഒരു ഗ്ലാസ് വെള്ളവും നീട്ടി. ഞാനത് കൈ നീട്ടി വാങ്ങിച്ചതിന് ശേഷം മെല്ലെ ആ ടാബ്ലറ്റ് എന്റെ വായിലേക്കിട്ടു.

°എന്റെ സ്കൂൾ ഡയറി°Where stories live. Discover now