ഇന്റെർവെൽ സമയത്തിന് തൊട്ട് മുന്പ് ഞാൻ തലചെരിച്ചു കൃഷ്ന്റെ സീറ്റിലേക്ക് അറിയാതെ വീണ്ടും ഒന്ന് കൂടി നോക്കിപ്പോയി .പക്ഷേ പ്രതീക്ഷിച്ചത് പോലെ അവിടെ അവനുണ്ടായിരുന്നില്ല, കുറേ ദിവസമായി അവൻ ക്ലാസ്സിൽ വന്നിട്ട്, അന്ന് അവൻ ഞാനാണ് അവന്റെ മുഖ്യ ശത്രു എന്നു പറഞ്ഞു പോയതാണ്, പക്ഷേ അത് എന്തിന് പറഞ്ഞു? ഞാനെങ്ങനെ അവന്റെ മുഖ്യ ശത്രുവായി? ഇങ്ങനെയുള്ള എന്റെ മനസ്സിലെ കുറേ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇപ്പോഴും അവന്റെ കയ്യിൽ മാത്രമേ ഉള്ളൂ,
അവൻ അങ്ങനെ പറഞ്ഞിട്ട് പൊയ പിറ്റേ ദിവസം ഞാൻ വളരെ പേടിയോടെയായിരുന്നു ക്ലാസ്സിൽ വന്നത് .അവൻ അന്ന് ക്ലാസ്സിലേക്ക് വന്നില്ല എന്നു കണ്ടപ്പോഴാണ് എന്റെ ശ്വാസം വീണത്. പക്ഷെ ഇതിപ്പോൾ കുറച്ചധികം ദിവസമായല്ലോ മൂപ്പർ വന്നിട്ട്.ഇങ്ങനെ ലീവ് ആക്കിയാൽ അതവന്റെ പഠനത്തെ ബാധിക്കില്ലേ ,ഞാൻ ആലോചിച്ചിരുന്നു.
അഹ് ! അതിന് എനിക്കെന്താ?..അവനായി , അവൻറെ പാടായി..അല്ല പിന്നെ! ഞാൻ പെട്ടെന്ന് തന്നെ അവനെ കുറിച്ചുള്ള ചിന്തകൾ എന്റെ തലയിൽ നിന്നും എടുത്ത് കളയാൻ ശ്രമിച്ചു.
"ഹലോ മാഡം!! ഏത് ലോകത്താണ്?"
"എഹ്?!" പെട്ടന്ന് എന്റെ തലയിൽ തട്ടി കൊണ്ടു ലുഖ്മാൻ ചോദിച്ചതും ഞാൻ കണ്ണ് മിഴിച്ചു കൊണ്ടവനെ നോക്കി.
" ഗുഡ് മോർണിംഗ് അനൂ..." ഇത് കണ്ട റോഷൻ എന്നെനോക്കി കളിയാക്കി പറഞ്ഞു.
ഞാൻ അവനെ ദേഷ്യത്തോടെ നോക്കിയെങ്കിലും,"മോർണിംഗ് ബ്രദർ..." പിന്നീട് ചിരിച്ചുക്കൊണ്ടു അവനെ നോക്കി തിരിച്ചു പറഞ്ഞു.അവൻ ഒരു നിമിഷം കണ്ണടച്ചുകൊണ്ടു തലകുലുക്കി, ബാക്കി എല്ലാവരും അവനെ നോക്കി കളിയാക്കി ചിരിക്കുന്നുണ്ടായിരുന്നു.
" എന്നെ ബ്രദർ എന്നു വിളിക്കാൻ എനിക്ക് വീട്ടിൽ മൂന്നു സിസ്റ്റേർസ് ഉണ്ട്. അതു കൊണ്ടു പ്ലീസ് ഇനി അങ്ങനെ വിളിക്കരുത്..." പെട്ടെന്ന് അവൻ എന്റെ മുന്നിൽ നിന്ന് കൈക്കൂപ്പി പറഞ്ഞു.
"പക്ഷേ എനിക്ക് നിന്നെ പോലെയുള്ള ഒരു ബ്രദർ ഇല്ലല്ലോ ,അങ്ങനെ ഒന്ന് വേണമെന്നുണ്ട് ,അത് കൊണ്ടാണ്..." ഞാൻ ഒരു കള്ളച്ചിരിയോടെ അവനെ നോക്കി.
YOU ARE READING
°എന്റെ സ്കൂൾ ഡയറി°
Teen Fiction"What are you doing?" അവൻ ചോദ്യഭാവത്തിൽ എന്നെ നോക്കി. "നീ ഇന്നലെ എന്റെ കാൽ മുറിഞ്ഞപ്പോൾ എന്തു ചെയ്തോ അത് തന്നെ..." ഇതും പറഞ്ഞു ഞാൻ ഞാൻ അവന്റെ കൈ തട്ടി മാറ്റി. എന്തു പറ്റി എന്നറിയില്ല. പിന്നീട് അവൻ ഒന്നും പറയാതെ നല്ല കുട്ടിയായി ഇരുന്നു തന്നത് കണ്ടപ്പ...