Ahaana's pov:-
Flashback
ഡോക്ടർ അങ്കിളിന് ഉമ്മിയോടും അബ്ബായോടും മാത്രം സംസാരിക്കാൻ ഉണ്ടെന്നു പറഞ്ഞു അങ്കിൾ എന്നോട് പുറത്തിരിക്കാൻ പറഞ്ഞു. മനസ്സില്ലാമനസ്സോടെ ഞാൻ അത് സമ്മതിച്ചു.
നേഴ്സ് എന്റെ കയ്യിൽ പിടിച്ചുകൊണ്ടു പുറത്ത് ഇരിക്കാൻ സഹായിച്ചു. ഞാൻ ഇപ്പോൾ വരാം എന്ന് പറഞ്ഞു നേഴ്സ് പോയതും ഞാൻ പതുക്കെ അവിടെ നിന്നും എഴുന്നേറ്റു.
തപ്പിതടഞ്ഞു ഒരു വിധം ഡോർ ലക്ഷ്യമാക്കി ഞാൻ നടന്നു. ഡോക്ടർ അങ്കിളിന്റെ ശബ്ദം കേട്ടപ്പോൾ ഡോറിനടുത്ത് എത്തിയെന്നു എനിക്ക് മനസ്സിലായി. ഞാൻ കാതും കൂർപ്പിച്ചു നിന്നു.
"അനുവിന്റെ കണ്ണ് മാറ്റിവെക്കലാണ് ഇനിയുള്ള ഓപ്‌ഷൻ,..."
" രാഹുൽ അത്..." അബ്ബയുടെ ഇടറിയ ശബ്ദം ഞാൻ കേട്ടു.
" it's not a big deal...അനുവിന്റെ ഇപ്പോഴുള്ള കണ്ടീഷനിൽ ഇതാണ് ആകെയുള്ള ഓപ്‌ഷൻ..."
"അതല്ല, ഈ കണ്ണ് മാറ്റി വെക്കുക എന്നു പറയുമ്പോൾ..."
"ഇപ്പോൾ ധാരാളം പേർ organ donation
ചെയ്യുന്നുണ്ട്, അത് കൊണ്ട് ഇ..."പെട്ടന്ന്,
എന്റെ തോളിൽ ആരോ കൈ വെച്ചു, ഞാൻ ഞെട്ടലോടെ പിറകോട്ടേക്ക് മാറി. എന്റെ സൺഗ്ലാസ്സ് ഊരി മാറ്റി. മങ്ങിയിട്ടാണ് കാണുന്നതെങ്കിലും അതൊരു സ്ത്രീയാണെന്ന് എനിക്ക് മനസ്സിലായി.
"What are you doing?" അവർ എന്നോടായി ചോദിച്ചു.
ഞാൻ ഒന്നും മിണ്ടാതെ തലയും കുനിച്ചു നിന്നു.
"ഓഹോ...കാര്യം പിടികിട്ടി... കുട്ടി കേൾക്കേണ്ട കാര്യമല്ല എന്നറിഞ്ഞത് കൊണ്ടല്ലേ കുട്ടിയെ പുറത്തു നിർത്തിച്ചത്! എന്നിട്ട് ഇങ്ങനെ ഒളിഞ്ഞു കേൾക്കുകയാണോ ചെയ്യുന്നത്!!..."
ഞാൻ ഒന്നും മിണ്ടിയില്ല, പെട്ടന്ന് അവരുടെ കൈ എന്റെ തലയിൽ വെച്ചത് പോലെയെനിക്ക് തോന്നി. ഞാൻ പെട്ടന്ന് തലയുയർത്തി.
" are you a doctor?" ഞാൻ പതുക്കെ ചോദിച്ചു.
"Yeah...ഉം.. എന്തേ ഡോക്ടറോട് സംസാരിക്കില്ല എന്നു വല്ല തീരുമാനവും എടുത്തിരുന്നോ? എങ്കിൽ എന്നെ ഒരു ഫ്രണ്ട് ആയിട്ട് കണ്ടാൽ മതി..."
YOU ARE READING
°എന്റെ സ്കൂൾ ഡയറി°
Teen Fiction"What are you doing?" അവൻ ചോദ്യഭാവത്തിൽ എന്നെ നോക്കി. "നീ ഇന്നലെ എന്റെ കാൽ മുറിഞ്ഞപ്പോൾ എന്തു ചെയ്തോ അത് തന്നെ..." ഇതും പറഞ്ഞു ഞാൻ ഞാൻ അവന്റെ കൈ തട്ടി മാറ്റി. എന്തു പറ്റി എന്നറിയില്ല. പിന്നീട് അവൻ ഒന്നും പറയാതെ നല്ല കുട്ടിയായി ഇരുന്നു തന്നത് കണ്ടപ്പ...