ഭാഗം 36

1.7K 227 185
                                    

റൂബി അവനോട് പുഞ്ചിരിച്ചു കൊണ്ടു എന്തോ പറയുന്നുന്നത് കണ്ടു, അവനും അത് തലകുലുക്കി ശ്രദ്ധിക്കുന്നത് കണ്ടപ്പോൾ എനിക്ക് എന്തോ ദേഷ്യവും സങ്കടവും ഒക്കെ ഒന്നിച്ചു വന്നു..

ഇവൻക്ക് ഞാനൊഴികെ ബാക്കി എല്ലാവരോടും സംസാരിക്കാൻ ഒരു പ്രശനവും ഇല്ല.... ഞാൻ സങ്കടത്തോടെ ഓർത്തു.

ഒന്ന് രണ്ടു നിമിഷം കഴിഞ്ഞിട്ടും അവരുടെ സംസാരം തീർന്നില്ല, ഞാൻ ബാഗ് തുറന്ന് എന്റെ ഫോൺ പുറത്തേക്കെടുത്തു.
കൃഷ്‌ന്റെ നമ്പറിലേക്ക് മെസ്സേജ് അയച്ചു.

Come to library, it's urgent... ഇത്രയും type ചെയ്ത് send ചെയ്തു.

അവൻ പോക്കറ്റിൽ നിന്നും മൊബൈൽ പുറത്തെടുക്കുന്നത് കണ്ടു. പക്ഷേ എന്നെ ഞെട്ടിച്ചു കൊണ്ട് അവൻ എന്റെ മെസ്സേജ് ജസ്റ്റ് ഒന്ന് നോക്കിയതിനു ശേഷം പോക്കറ്റിൽ തന്നെ തിരിച്ചു വെച്ചു.

അത് കണ്ടപ്പോൾ എന്റെ ദേഷ്യം വർദ്ധിച്ചു, അവൻ പറയുമ്പോഴേക്കെ ഞാൻ പോകണം, എന്നിട്ട് ഞാൻ ഒരു മെസ്സേജ് അയച്ചപ്പോൾ ഒന്ന് മൈൻഡ് പോലും ചെയ്തില്ല...

ഞാൻ ദേഷ്യത്തോടെ പല്ലുറുമ്മി അവർക്ക് നേർക്ക് നടന്നു. എന്തുദ്ദേശിച്ചാണ് ഞാൻ അവരുടെ അടുത്തേക്ക് പോകുന്നതെന്ന് എനിക്ക് തന്നെ അറിയില്ല.

എന്നെ കണ്ടതും രണ്ടാളും അവരുടെ സംസാരം നിർത്തി എനിക്ക് നേർക്ക് നോക്കി. റൂബിയുടെ മുഖത്തേക്കാണ് ഞാൻ ആദ്യം നോക്കിയത് പ്രതീക്ഷിച്ചത് പോലെ ദേഷ്യത്തോടെയുള്ള നോട്ടം കിട്ടി,

ഞാനത് മൈൻഡ് ചെയ്യാതെ കൃഷ്ന്റെ മുഖത്തേക്ക് നോക്കി, ചെറിയൊരു ഞെട്ടൽ പ്രതീക്ഷിച്ചാണ് നോക്കിയത്, പക്ഷേ അവൻ ഒരു പുരികം ഉയർത്തി ചോദ്യഭാവത്തിൽ എന്നെ നോക്കുന്നത് കണ്ടപ്പോൾ ഞെട്ടിയത് ഞാനാണ്.

"നീയെന്താണ് ഇവിടെ?" അവൻ അതേ ഭാവത്തിൽ തന്നെ എന്നോടായി ചോദിച്ചു.

"അത്.... ഞാൻ..." ഒരു നിമിഷം എന്താണ് തിരിച്ചു പറയുക എന്നറിയാതെ ഞാൻ പരുങ്ങി നിന്നു.

പെട്ടന്നാണ് സേറ അവന്റെ ഹെഡ്സെറ്റ് എന്റെ കയ്യിൽ തന്നിരുന്നെല്ലോ എന്നോർമ വന്നത്.

°എന്റെ സ്കൂൾ ഡയറി°Where stories live. Discover now