" എങ്ങനെയുണ്ടായിരുന്നു മാഡത്തിന്റെ ഫസ്റ്റ് ഡേ?" അബ്ബ ഡ്രൈവ് ചെയ്യുന്നതിനിടയിൽ എന്നെ നോക്കി.
സ്കൂളിൽ നടന്ന സംഭവം പറയണോ അബ്ബയോട്! ഇല്ലെങ്കിൽ വേണ്ട പിന്നെ പറയാം...
" മോശമില്ല..." ഞാൻ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു.
" ഓഹോ, എന്നിട്ട് നിന്റെ ഹെബ്ബക്ക് പകരം ഫ്രണ്ട്സിനെ കിട്ടിയോ?" അബ്ബ കളി മട്ടിൽ എന്നെ നോക്കി.
" ഫ്രണ്ട്സിനെ ഒക്കെ കിട്ടി, പക്ഷേ ഹെബ്ബക്ക് പകരമാവില്ല ആരും..."
അബ്ബ പതുക്കെ ഒന്ന് മൂളിയതല്ലാതെ തിരിച്ചൊന്നും പറഞ്ഞില്ല. ഞാൻ പുറത്തേക്ക് നോക്കി ഹെബ്ബയെ കുറിച്ചു ചിന്തിച്ചു.
കെജി ക്ലാസ് തൊട്ട് കൂടെയുള്ളതാണ് ഹെബ്ബ, എന്നെ എന്നെക്കാളും കൂടുതൽ മനസ്സിലാക്കിയ ഫ്രണ്ട് എന്നതിനെക്കാളും എന്റെ കൂടപ്പിറപ്പ് എന്ന് തന്നെ പറയാം... അബ്ബക്ക് ഇങ്ങോട്ട് സ്ഥലമാറ്റം കിട്ടിയപ്പോൾ എന്നെയും ഉമ്മിയേക്കാളും സങ്കടം അവൾക്കായിരുന്നു, ഈ വർഷം കൂടിയല്ലേ ഉള്ളൂ വെറുതെ എന്തിനാണ് സ്കൂൾ മാറുന്നത് ക്ലാസ് കഴിയുന്നത് വരെ അവളുടെ വീട്ടിൽ നിന്ന് പഠിക്കാം എന്ന് അവളുടെ പപ്പ പറഞ്ഞപ്പോൾ താല്പര്യമില്ലെങ്കിലും അബ്ബയും ഉമ്മിയും എന്നെ സന്തോഷിപ്പിക്കാനായി അർദ്ധസമ്മതം മൂളിയതുമാണ്, പക്ഷേ ഹെബ്ബ ഇല്ലാതെ നടക്കില്ല എന്നത് പോലെ തന്നെയാണ് അബ്ബയെ പിരിഞ്ഞിരിക്കുക എന്നതും... അവസാനം ഒരുവിധം അവളെ പറഞ്ഞു മനസ്സിലാക്കി. കഴിഞ്ഞാഴ്ച വരെ സങ്കടം പറച്ചിലായിരിന്നു ഇപ്പോൾ ഞാൻ മിക്സ്ഡ് സ്കൂളിലാണ് എന്നതിന്റെ അസൂയയാണ്. ക്ലാസ് കഴിഞ്ഞുടനെ വിളിച്ചോളനം എന്നാണ് ഓർഡർ. നേരെ വിപരീത സ്വഭാവമാണെങ്കിലും അവളില്ലാതെ എനിക്കോ ഞാനില്ലാതെ അവൾക്കോ ചിന്തിക്കാൻ കൂടി പറ്റില്ല. ഞാൻ എന്തൊക്കെയോ ഓർത്തു കൊണ്ട് പുഞ്ചിരിച്ചു.
" കൂട്ടുകാരിയെ കുറിച്ച് ഓർത്തു കഴിഞ്ഞെങ്കിൽ ആ ഗ്ലാസ് കേറ്റിവെക്ക്, കൂടുതൽ കാറ്റടിച്ചാൽ പിന്നെ തലവേദനയ്ക്ക് വേറെ എവിടെയും പോകണ്ട..." അബ്ബയുടെ ശബ്ദം കേട്ട് ഞാൻ ഓർമ്മകളിൽ നിന്നും ഉണർന്നു ഗ്ലാസ് കേറ്റിവെച്ചു അബ്ബയെ നോക്കി ഇളിച്ചു.
YOU ARE READING
°എന്റെ സ്കൂൾ ഡയറി°
Teen Fiction"What are you doing?" അവൻ ചോദ്യഭാവത്തിൽ എന്നെ നോക്കി. "നീ ഇന്നലെ എന്റെ കാൽ മുറിഞ്ഞപ്പോൾ എന്തു ചെയ്തോ അത് തന്നെ..." ഇതും പറഞ്ഞു ഞാൻ ഞാൻ അവന്റെ കൈ തട്ടി മാറ്റി. എന്തു പറ്റി എന്നറിയില്ല. പിന്നീട് അവൻ ഒന്നും പറയാതെ നല്ല കുട്ടിയായി ഇരുന്നു തന്നത് കണ്ടപ്പ...