ഭാഗം 47

1.5K 190 167
                                    

ഓഡിറ്റോറിയത്തിൽ ഇനിയിപ്പോൾ കൃഷ് വന്നിട്ടുണ്ടാവുമോ? ഞാൻ ഓഡിറ്റോറിയത്തിലേക്ക് തിരിച്ചു നടക്കുന്നതിനിടയിൽ ചിന്തിച്ചു. എപ്പോഴും പെരുമാറുന്നത് പോലെ തന്നെ അവനോട് പെരുമാറാൻ കഴിഞ്ഞാൽ മതിയായിരുന്നു... മറ്റന്നാൾ ഒന്ന് കാണാൻ പറ്റുമോ എന്ന് ചോദിക്കണം അത്രയല്ലേ അവനോട് പറയേണ്ടതുള്ളൂ... പക്ഷേ അവനെ പറ്റിക്കുന്നതാണെല്ലോ എന്നോർക്കുമ്പോൾ എന്തോ സങ്കടം തോന്നുന്നു, അവൻ ഇത്രയും നാൾ എന്നിൽ നിന്നും മറച്ചതിന്റെ അത്രയും എത്തില്ല, ഒന്നും... എന്നാലും....

"അനൂ..." പെട്ടന്ന് റോഷൻ എന്റെ കയ്യിൽ തട്ടിയപ്പോഴാണ് ഞാൻ എന്റെ ചിന്തകളിൽ നിന്നും ഉണർന്നത്.

"ഏഹ്!!.."ഞാൻ അവനെ നോക്കി.

" എന്തോ കടുത്ത ചിന്തയിലാണെന്ന് മനസ്സിലായി, നീ ഓഡിറ്റോറിയത്തിലേക്ക് നടന്നോ..ഞാൻ വരാം, നീരജും വരുണും താഴെ എന്നെ വെയിറ്റ് ചെയ്യുന്നുണ്ട്, അവർക്ക് എന്തോ ഹെല്പ് വേണം പോലും..." ഇത്രയും പറഞ്ഞു അവൻ തിരിഞ്ഞോടി.

"റോ..റോഷാ..." ഞാൻ പിറകിൽ നിന്നും അവനെ വിളിച്ചെങ്കിലും അവൻ ഓടി ദൂരെ എത്തിയിരുന്നു.

ഞാൻ തിരിഞ്ഞു നടക്കാൻ നോക്കിയപ്പോയാണ് ദൂരെ നിന്നും ആരോ എന്റെ നേർക്ക് വരുന്നത് കണ്ടത്.

കൃഷ്...

ഞാൻ ഒരു നിമിഷം അവിടെ stuck ആയി. അവൻ എന്തിനാണ് ഇപ്പോൾ ഇങ്ങോട്ടേക്ക് വരുന്നത്!! ഫോണും നോക്കിയിട്ട് വരുന്നതുകൊണ്ടു തലയും താഴ്ത്തിയിട്ടാണ് ഉള്ളത്, അതു കൊണ്ട് എന്നെ കണ്ടിട്ടില്ല എന്ന് തോന്നുന്നു, റോഷൻ ഓടിയത് പോലെ തന്നെ തിരിഞ്ഞു ഓടിയാലോ? അത് വേണ്ടാ അങ്ങനെ ചെയ്യുമ്പോൾ ശബ്ദം കേട്ട് അവൻ നോക്കും, ഇനി എന്ത് ചെയ്യും... ഞാൻ ഒരു ഐഡിയയും കിട്ടാതെ ചുറ്റോടും നോക്കി.

അപ്പോഴാണ് നേരെ എതിർവശത്തുള്ള ക്ലാസ് റൂം എന്റെ കണ്ണിൽ പെട്ടത്, ഐഡിയ... അവൻ പോകുന്നത് വരെ ആ ക്ലാസ് റൂമിൽ കയറി ഒളിക്കാം, ഞാൻ പിന്നെ ഒട്ടും സമയം കളയാതെ
തന്നെ ശബ്ദമുണ്ടാക്കാതെ ആ ക്ലാസ്റൂമിലേക്ക് കയറി ഡോറിന് പിറകിലായി ഒളിച്ചു നിന്നു, അതാവുമ്പോൾ പുറത്തു നിന്നും കാണില്ലാലോ...

°എന്റെ സ്കൂൾ ഡയറി°Where stories live. Discover now