ഒരു മാസത്തിന് ശേഷം:-
"ഒന്ന് നിർത്തുന്നുണ്ടോ രണ്ടാളും!!" ഉമ്മി ദേഷ്യത്തോടെ എന്നെയും അബ്ബയെയും നോക്കി ചോദിച്ചു.
ഞാൻ ഗിറ്റാർ വായിക്കുന്നതും അബ്ബ പാടുന്നതും നിർത്തി ഉമ്മിയെ നോക്കി.
"നിനക്ക് ഒരാഴ്ച്ചയെല്ലേ ഉള്ളൂ എക്സാം സ്റ്റാർട്ട് ചെയ്യാൻ, എന്നിട്ട് പഠിക്കാനുള്ള ഉദ്ദേശം ഒന്നുമില്ലേ?" ഉമ്മി എന്നെ നോക്കി.
"ഒരാഴ്ച ഇല്ലേ ഹാദീ... അതിനിപ്പോഴേ പഠിക്കാൻ തുടങ്ങണം എന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ?" അബ്ബ ഉമ്മിയെ നോക്കി കളിയാക്കുന്ന മട്ടിൽ ചോദിച്ചു.
അബ്ബയുടെ കളിയാക്കൽ കേട്ട് ഞാൻ ചിരിച്ചു, പക്ഷേ ഉമ്മിയുടെ ദേഷ്യത്തോടെയുള്ള നോട്ടം കണ്ടപ്പോൾ മെല്ലെ ആ ചിരി മായ്ച്ചു.
" എന്റെ ഉമ്മീ ക്ലാസ് ടെസ്റ്റൊക്കെ കഴിഞ്ഞത് കൊണ്ടു ഒരുവിധം പഠിപ്പൊക്കെ കഴിഞ്ഞതാണ്, അതൊക്കെ ഇനി ഒന്ന് ഓടിച്ചു നോക്കുകയെ വേണ്ടു..." ഞാൻ ഉമ്മിയെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.
" ഉം...അവസാനം മാർക്ക് കുറഞ്ഞു നീ ഓടാതിരുന്നാൽ മതി..." ഇത്രയും എന്നെയും അബ്ബയെയും പുച്ഛത്തോടെ നോക്കിയ ശേഷം ഉമ്മി തിരിഞ്ഞു നടന്നു.
ഉമ്മി പോയത് കണ്ടതും ഞാൻ ഗിറ്റാർ വീണ്ടും കയ്യിലെടുത്തു,
" അപ്പോൾ ഒന്നും കൂടി തുടങ്ങിയാലോ?" ഞാൻ അബ്ബായെ നോക്കി.
"ഇനി ഇപ്പോൾ വേണ്ടാ ചിലപ്പോൾ ഉമ്മി നിന്റെ ഗിറ്റാർ എടുത്തെറിഞ്ഞേക്കും, എന്റെ പാട്ട് ആസ്വദിക്കാൻ പറ്റുന്നത് പോലെ നിന്റെ ഗിറ്റാർ വായന അവൾക്ക് സഹിക്കാൻ പറ്റിയെന്നു വരില്ല..." അബ്ബ എന്നെ നോക്കി കണ്ണിറുക്കി കൊണ്ടു പറഞ്ഞു.
"ആണോ!! എന്നിട്ടാണോ പണ്ട് അബ്ബ പാടാറുള്ളത് കാരണം അങ്കിളും ആന്റിയും കോട്ടണും കൊണ്ടാണ് നടക്കാറുള്ളതെന്ന് ഉമ്മി പറഞ്ഞത്!!"
"പോടി അത് നിന്റെ ആന്റിക്കും അങ്കിളിനും അസൂയ കാരണം വെക്കുന്നതാണ്..." അബ്ബ പുച്ഛത്തോടെ പറഞ്ഞു.
"ഉം...പിന്നെ അതെനിക്ക് അറിയാവുന്നതെല്ലേ..." ഞാൻ ചിരിച്ചു കൊണ്ട് തലയാട്ടി.
YOU ARE READING
°എന്റെ സ്കൂൾ ഡയറി°
Teen Fiction"What are you doing?" അവൻ ചോദ്യഭാവത്തിൽ എന്നെ നോക്കി. "നീ ഇന്നലെ എന്റെ കാൽ മുറിഞ്ഞപ്പോൾ എന്തു ചെയ്തോ അത് തന്നെ..." ഇതും പറഞ്ഞു ഞാൻ ഞാൻ അവന്റെ കൈ തട്ടി മാറ്റി. എന്തു പറ്റി എന്നറിയില്ല. പിന്നീട് അവൻ ഒന്നും പറയാതെ നല്ല കുട്ടിയായി ഇരുന്നു തന്നത് കണ്ടപ്പ...