ഭാഗം 50

1.9K 198 194
                                    

"അനൂ..." എന്നു പിറകിൽ നിന്നും ആരോ എന്റെ പേര് വിളിച്ചു.

ഞാൻ ഒരു നിമിഷം നിന്നു, ഒട്ടും പരിചയം ഇല്ലാത്ത ഒരു ശബ്ദമായിരുന്നു അത്, ഞാൻ മെല്ലെ തിരിഞ്ഞു നോക്കി. എനിക്ക് കാണാനായത് ഷെറയുടെയത്രയും age തോന്നിക്കുന്ന ഒരു പെൺകുട്ടി എന്റെ അടുത്തേക്ക് ഓടി വരുന്നതാണ്...ആ കുട്ടി ഓടിവന്ന് എന്റെ ട്രോളിയുടെ പിറകിലായി ഒളിച്ചു നിന്നു.ഞാൻ കാര്യം മനസ്സിലാവാതെ ആ കുട്ടിയെ നോക്കി.

"അനൂ..." വീണ്ടും അതേ ശബ്ദം,

ഞാൻ ആ കുട്ടിയിൽ നിന്നും കണ്ണെടുത്തു വീണ്ടും പിറകിലേക്ക് നോക്കി. ഏകദേശം എന്റെയൊക്കെ തന്നെ age തോന്നിക്കുന്ന ഒരുത്തനായിരുന്നു അത്... അവൻ നടന്ന് എന്റെ അടുത്തേക്ക് വന്നു.

"അനൂ...കം ഹിയർ..." അവൻ എന്റെ മുന്നിലായി നിന്നുകൊണ്ട് പറഞ്ഞു.

ഞാൻ കാര്യം മനസ്സിലാവാതെ അവനെ തന്നെ നോക്കി. ഇവനാരാണ്? ഇന്നേ വരെ എന്റെ ജീവിതത്തിൽ കണ്ടതായി പോലും ഓർക്കുന്നില്ല...

"അനൂ..." അവൻ പെട്ടന്ന് കുറച്ചു ഉറക്കെ വിളിച്ചു കൊണ്ടു മുന്നോട്ടേക്ക് വന്നു.

ഞാൻ ചെറിയൊരു പേടിയോടെ പിറകോട്ടേക്ക് മാറി, അവൻ എന്നെയും കടന്നു കുറച്ചു മുൻപ് എന്റെ ട്രോളിയുടെ പിന്നിലായി ഒളിച്ചിരുന്ന പെൺകുട്ടിയുടെ കയ്യിൽ പിടിച്ചു വലിച്ചു.

അപ്പോഴാണ് എനിക്ക് കത്തിയത് അവൻ അനൂ എന്നു വിളിച്ചത് ആ കുട്ടിയെയാണെന്ന്, ഭാഗ്യം അവനോട് ഒന്നും ചോദിക്കാതിരുന്നത്,വല്ലതും ചോദിച്ചിരുന്നെങ്കിൽ ചമ്മിയിരുന്നേനെ... അവർ രണ്ടാളും എന്നെ ഒന്ന് മൈൻഡ് പോലും ചെയ്യാതെ തിരിഞ്ഞു നടന്നു.

അകത്തേക്ക് കയറാനായി തയ്യാറെടുക്കുന്നതിനിടയിൽ ഞാൻ ഒരുവട്ടം കൂടി പിറകിലേക്ക് നോക്കി, ഇതുപോലെ അഹാന എന്നും വിളിച്ചു കൃഷ് വരുമോ എന്നൊരു ചെറിയ പ്രതീക്ഷയിൽ... പക്ഷേ എവിടെ!!!

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

After one month:-

"നീ കാര്യത്തിൽ പറഞ്ഞതാണോ?" അബ്ബ ഫോണിൽ എന്നോടായി ചോദിച്ചു.

°എന്റെ സ്കൂൾ ഡയറി°Where stories live. Discover now