മൂന്ന് മാസങ്ങൾക്ക് ശേഷം:-
" ഓഹ് ഗോഡ്, ഇനി രണ്ടു മൂന്ന് മാസം കൂടി മാത്രം..." ഹെബ്ബ ബെഡിൽ ഇരുന്നു സങ്കടത്തോടെ പറഞ്ഞു.
"എന്തിന്!!" ഞാൻ ചോദ്യഭാവത്തിൽ അവളെ നോക്കി.
വെള്ളിയാഴ്ച വന്നതാണ് അവൾ, ശനിയും ഞായറും സ്കൂൾ ലീവ് ആയത് കൊണ്ട്...
"ഇപ്പോൾ ഒക്ടോബർ ആയില്ലേ, ഇനി ആകെ രണ്ടു മാസം, അതു കഴിഞ്ഞാൽ പിന്നെ ജനുവരി തൊട്ടു എക്സാമുകളുടെ പെരുമഴയെല്ല..." അവൾ നെടുവീർപ്പിട്ടു കൊണ്ടു പറഞ്ഞു.
"ഈഹ്... ഇതു പോലെയൊരു സാധനം..." ഞാൻ ദേഷ്യത്തോടെ അവളെ നോക്കി.
"ഹിഹിഹി... ഈ എകസാം എന്നു പറഞ്ഞ തലവേദന ഇല്ലായിരുന്നെങ്കിൽ എത്ര നന്നായിരുന്നു..." അവൾ സ്വയം തന്നെ പറഞ്ഞു.
ഇവളുടെ ഒരു കാര്യം... ഞാൻ ക്ലോക്കിലേക്ക് നോക്കി. പന്ത്രണ്ട് മണി കഴിഞ്ഞു. അബ്ബയും ഉമ്മിയും അവിടെ എത്തി കാണും... അബ്ബയുടെ ഒരു ഫ്രണ്ടിന്റെ മോളുടെ കല്യാണത്തിന് പോയതാണ് രണ്ടു പേരും, ഹെബ്ബ വന്നത് കാരണം എനിക്ക് ആ കുരുക്കിൽ നിന്നും മോചനം കിട്ടിയിരുന്നു.
"അതേ എന്താണ് നമ്മുടെ പ്ലാൻ?" ഹെബ്ബ എന്റെ നോട്ടത്തെ പിന്തുടർന്നുകൊണ്ടു ക്ലോക്കിൽ നോക്കി ചോദിച്ചു.
" നീ പറ.."
"ഉം... ഫാത്തിമാന്റിയുടെ സ്കൂട്ടി ഇല്ലേ, നമുക്ക് വെറുതെ ഇറങ്ങാം എന്നിട്ടു തീരുമാനിക്കാം ഇവിടെ പോണം എന്നു..." അവൾ മെല്ലെ ബെഡിൽ നിന്നും എഴുന്നേറ്റു.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
"നീ ഇത് എങ്ങോട്ടേക്കാണ്?" ഞാൻ ഹെബ്ബയുടെ ഷോൾഡറിൽ തട്ടി ചോദിച്ചു.
"ഗ്രാൻഡ് മാളിലേക്ക്..."
"ഈഹ്, ഞാൻ കഴിഞ്ഞ വീക്ക് അവിടെ പോയിരുന്നു സേറയുടെയും ഫിദയുടെയും കൂടെ..." ഞാൻ പറഞ്ഞു.
"അത് കഴിഞ്ഞ വീക്ക് അല്ലേ,..." അവൾ ചിരിച്ചുകൊണ്ടു പറഞ്ഞു.
"ഉം... നമുക്ക് സഫാരിയിലേക്ക് വിട്ടാലോ?" ഞാൻ പതുക്കെ ചോദിച്ചു.
"അയ്യടാ, കൃഷ് അവിടെ ഉണ്ടെങ്കിൽ കാണാൻ അല്ലേ,...എന്നോടാണോ മോളെ നിന്റെ കളി..."
YOU ARE READING
°എന്റെ സ്കൂൾ ഡയറി°
Teen Fiction"What are you doing?" അവൻ ചോദ്യഭാവത്തിൽ എന്നെ നോക്കി. "നീ ഇന്നലെ എന്റെ കാൽ മുറിഞ്ഞപ്പോൾ എന്തു ചെയ്തോ അത് തന്നെ..." ഇതും പറഞ്ഞു ഞാൻ ഞാൻ അവന്റെ കൈ തട്ടി മാറ്റി. എന്തു പറ്റി എന്നറിയില്ല. പിന്നീട് അവൻ ഒന്നും പറയാതെ നല്ല കുട്ടിയായി ഇരുന്നു തന്നത് കണ്ടപ്പ...