Krish's pov:-
മൊബൈലിൽ നോട്ടിഫിക്കേഷൻ സൗണ്ട് കേട്ട് ഞാൻ ബെഡിന്റെ സൈഡിൽ നിന്നും ഫോൺ എടുത്തു നോക്കി. അഹ് 'ആന ഇവളെന്താ ഇപ്പോൾ, ക്ലാസ് ഇല്ലേ! ഞാൻ ഇതും ചിന്തിച്ചു മൊബൈലിന്റെ ലോക്ക് മാറ്റി.
Krish, Are you okay?❤
ഓക്കെയാണോയെന്നു, നേരത്തെ അവൾ ലുഖ്മാന്റെ നെറ്റിയിലെ മുറിവിനു മീതെ കർച്ചീഫ് വെച്ചതോർത്തതും ഞാൻ ദേഷ്യത്തോടെ പല്ലുക്കടിച്ചു. ഇപ്പോൾ വന്നിരിക്കുന്നു, ഞാൻ ദേഷ്യത്തോടെ ഫോൺ ബെഡിലേക്ക് തന്നെ തിരിച്ചു വെച്ചു.
Wait a second, ആ മെസ്സേജ്....ഞാൻ വീണ്ടും മൊബൈൽ എടുത്തു ആ മെസ്സേജ് നോക്കി krish are you okay? എന്നതിന് ശേഷം ഒരു ഹാർട്ട് emojiയും എന്താണ് ഇവളുദേശിച്ചത്, ഞാൻ മനസ്സിലാവാതെ അതും നോക്കി ഒരു നിമിഷം നിന്നു.
ഇനിയിപ്പോൾ സേറയും ആയുഷും പറഞ്ഞത് പോലെ എന്തെങ്കിലും സംഭവിച്ചോ? 'കൃഷ്, നിന്റെ മനസ്സിൽ എന്താണെന്ന് ഈ ലോകത്ത് ആർക്കും കണ്ടു പിടിക്കാൻ കഴിയില്ല, ബട്ട് അനുവിന്റെ ചിന്തകളിൽ ഇപ്പോൾ അധികവും നീയാണ്, അവളെ വിഷമിപ്പിക്കരുത്...' ' i think she is falling for you...' സേറയുടെയും ആയുഷിന്റെയും വാക്കുകൾ എന്റെ കാതുകളിൽ വന്നടിഞ്ഞു.
പക്ഷേ എനിക്കിതുവരെ അവളോട് അത്തരത്തിലുള്ള ഒരു ഫീലിംഗ്സും തോന്നിയിട്ടില്ല, അന്ന് i like you എന്നു പറഞ്ഞത് അവൾ ആദിയുടെ വണ്ടിയിൽ കയറിയപ്പോൾ തോന്നിയ ദേഷ്യത്തിനു പറഞ്ഞതാണ്, പിന്നീട് ബോയ്ഫ്രണ്ട് എന്നു പറഞ്ഞത് അവളെ വെറുതെ ചൂടാക്കാനും... ഇല്ലാതെ വേറൊരു ഫീലിംഗ്സും തോന്നിയിട്ടെല്ല, അതു പോലെ തന്നെ അവളുടെ സ്വഭാവത്തിൽ ഇതു വരെ സേറ പറഞ്ഞത് പോലെ ഒരു മാറ്റവും എനിക്ക് തോന്നിയിട്ടില്ല, അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ തന്നെ ഇന്നവൾ എന്നെ ശ്രദ്ധിക്കാതെ ലുഖ്മാനെ കെയർ ചെയ്യുമോ!! ഞാൻ ദേഷ്യത്തോടെ ഓർത്തു. അവൾക്ക് സേറയോടുള്ള അതേ കമ്പിനി തന്നെ റോഷനോടും ലുഖ്മാനോടും ഉണ്ട്, സേറ ലുഖ്മാനുമായി പിന്നെയും അടുത്തത് എനിക്ക് പ്രശ്നമായി തോന്നിയിരുന്നില്ല, പക്ഷേ ഇപ്പോൾ ഇവൾ ലുഖ്മാനുമായി അടുക്കുന്നത് കാണുമ്പോൾ എനിക്കെന്തോ ദേഷ്യം പിടിക്കുന്നു. ഞാൻ ഫോൺ വീണ്ടും ബെഡിലേക്കിട്ട ശേഷം എഴുന്നേറ്റ് പിയാനോയുടെ അടുത്തേക്ക് നടന്നു.
YOU ARE READING
°എന്റെ സ്കൂൾ ഡയറി°
Teen Fiction"What are you doing?" അവൻ ചോദ്യഭാവത്തിൽ എന്നെ നോക്കി. "നീ ഇന്നലെ എന്റെ കാൽ മുറിഞ്ഞപ്പോൾ എന്തു ചെയ്തോ അത് തന്നെ..." ഇതും പറഞ്ഞു ഞാൻ ഞാൻ അവന്റെ കൈ തട്ടി മാറ്റി. എന്തു പറ്റി എന്നറിയില്ല. പിന്നീട് അവൻ ഒന്നും പറയാതെ നല്ല കുട്ടിയായി ഇരുന്നു തന്നത് കണ്ടപ്പ...