"ഓ പിന്നെ, പറയുന്നത് കേട്ടാൽ തോന്നും നിനക്ക് ഇവളെ നാലഞ്ചു കൊല്ലമായി അറിയാമെന്നു... ഞാൻ പറഞ്ഞു തന്നതെല്ലേ..."
എന്റെ പ്രതീക്ഷക്ക് വിപരീതമായുള്ള കൃഷ്ന്റെ മറുപടി കേട്ടപ്പോൾ ഞാൻ അയാളുടെ മുഖത്തേക്ക് നോക്കി. പുഞ്ചിരിയോടെ ഞങ്ങളെ നോക്കി നിൽക്കുകയായിരുന്നു അയാൾ...
ശരിക്കും ഇയാൾക്ക് എന്നെ ഓർമ്മയില്ലേ...
"ഓക്കെ, ഓക്കെ ഇനിയും ലേറ്റ് ആക്കേണ്ടാ, നമുക്ക് പോകാം..." അയാൾ പെട്ടന്ന് കുറച്ചപ്പുറമായി ഉണ്ടായിരുന്ന ബിൽഡിങ്ങിലേക്ക് നോക്കി പറഞ്ഞു.
"ഉം..." കൃഷ് മുന്നോട്ടേക്ക് നടക്കാൻ തുനിന്നതും,
"ഒരു സെക്കന്റ്, എന്തായാലും നീ അഹാനയോട് ഞാൻ നിനക്ക് നിന്റെ ചേട്ടനെ പോലെയാണെന്ന് പറഞ്ഞില്ലേ, എന്നാൽ ഈ പെട്ടി അനിയൻ പിടിച്ചേ..." ഇതും പറഞ്ഞു ആയുഷ് ആ കാർഡ്‌ബോർഡ് ബോക്സ് കൃഷ്ന്റെ കയ്യിൽ വെച്ചു കൊടുത്തു.
"What!!.." അവൻ വായും പൊളിച്ചു പെട്ടിയിലേക്ക് നോക്കി.
"ചെറിയ വെയിറ്റ് ഉണ്ടായേക്കും, എന്നാലും വാ, ലേറ്റ് ആയി..." ആയുഷ് കള്ളച്ചിരിയോടെ ഇതും പറഞ്ഞു മുന്നോട്ട് നടക്കാൻ തുടങ്ങി. പിന്നാലെ കൃഷും!
ശരിക്കും ഞാൻ കണ്ട കൃഷ്ന്റെ ക്യാരക്ടർ വെച്ചു അവൻ അതിവിടെ കളഞ്ഞിട്ട് പോകേണ്ടതാണ്, പക്ഷേ ഇപ്പോൾ അവന്റെ ആ റൂഡ് ക്യാരക്ടർ മാറിയത് പോലെ എനിക്ക് തോന്നി, ആയുഷിന് എന്നെ പരിചയപെടുത്തി കൊടുക്കുമ്പോഴും മറ്റും,
"നീ വരുന്നില്ലേ?" പെട്ടന്ന് കൃഷ്ന്റെ ശബ്ദം കേട്ടതും ഞാൻ ഞെട്ടി അവനെ നോക്കി.
"ആഹ്, വരുന്നു..." ഇതും പറഞ്ഞു ഞാൻ അവരുടെ അടുത്തേക്ക് വേഗത്തിൽ നടന്നു.
°°°°°°°°°°°°°°°°°°°°°°°°°°°°°°°
ഇവനു ഇങ്ങനെയും ഒരു ക്യാരക്ടർ ഉണ്ടോ?
അൽപം ഓർഫനേജിലെ കുട്ടികളുമായി ചിരിച്ചു കളിക്കുന്ന കൃഷ്നെ നോക്കി ഞാൻ അത്ഭുതത്തോടെ ചിന്തിച്ചു. ഹെബ്ബ അന്ന് പറഞ്ഞത് പോലെ അവനെ ക്യൂട്ട് ബോയായി എനിക്ക് ഇപ്പോഴാണ് തോന്നുന്നത്, നല്ല രസമുണ്ട് അവന്റെ ചിരി കാണാൻ...
YOU ARE READING
°എന്റെ സ്കൂൾ ഡയറി°
Teen Fiction"What are you doing?" അവൻ ചോദ്യഭാവത്തിൽ എന്നെ നോക്കി. "നീ ഇന്നലെ എന്റെ കാൽ മുറിഞ്ഞപ്പോൾ എന്തു ചെയ്തോ അത് തന്നെ..." ഇതും പറഞ്ഞു ഞാൻ ഞാൻ അവന്റെ കൈ തട്ടി മാറ്റി. എന്തു പറ്റി എന്നറിയില്ല. പിന്നീട് അവൻ ഒന്നും പറയാതെ നല്ല കുട്ടിയായി ഇരുന്നു തന്നത് കണ്ടപ്പ...