"നീ വരുന്നില്ലേ?" ഷോപ്പിനുള്ളിലേക്ക് കയറാതെ തിരിഞ്ഞു നടക്കാൻ നോക്കിയ കൃഷ്നെ നോക്കി സേറ ചോദിച്ചു.
" ഞാനെന്തിനാണ് വരുന്നത്?" അവൻ ചോദ്യഭാവത്തിൽ അവളെ നോക്കി ചോദിച്ചു.
അവൾ പിന്നെ ഒന്നും മിണ്ടാതെ ഷോപ്പിനകത്തേക്ക് കയറി. ഞാൻ കൃഷ് പോകുന്നതും നോക്കി ഒരു നിമിഷം അവിടെ തന്നെ നിന്നു.
"അനു വരുന്നില്ലേ?" ഷെറയുടെ എന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ടു ചോദിച്ചു.
"ആഹ്, ആ വരുന്നു..." ഞാൻ അവളെ നോക്കി പുഞ്ചിരിച്ചു കൊണ്ടു ഷോപ്പിനകത്തേക്ക് കയറി.
കുറേ നേരം അങ്ങിങ്ങായി തിരഞ്ഞതിന് ശേഷം ഞങ്ങൾ ആന്റിക്ക് ഗിഫ്റ്റ് കൊടുക്കാനായി എടുത്ത സാധനങ്ങൾ ബിൽ ചെയ്തു പുറത്തേക്കിറങ്ങി.
°°°°°°°°°°°°°°°°°°°°°°°°°°°°°°°
ഷെറയുടെ ഓരോ കുഞ്ഞുക്കുഞ്ഞു ചോദ്യത്തിന് പുഞ്ചിരിയോടെ മറുപടി കൊടുത്തുകൊണ്ട് മുന്നോട്ട് നടക്കുന്നതിനിടയിലാണ് ഞാൻ എന്തോ ചിന്തിച്ചു കൊണ്ടു നടക്കുന്ന സേറയുടെ മുഖം ശ്രദ്ധിച്ചത്,
"ഓയ്..." ഞാൻ അവളുടെ തോളിൽ തട്ടി.
അവൾ പെട്ടന്ന് ഉറക്കിൽ നിന്നും ഞെട്ടിയുണർന്ന മട്ടിൽ എന്നെ നോക്കി.
" എന്താണ് ഒരു മൂഡോഫ്?" ഞാൻ അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.
"Nothing..." അവൾ എന്നെ നോക്കി ചിരിക്കാൻ ശ്രമിച്ചു.
" ഇങ്ങോട്ട് വന്നപ്പോൾ ഇങ്ങനെ ആയിരുന്നെല്ലാലോ!"
"ഉം...ഞാൻ കൃഷ്നെ കുറിച്ചു ആലോചിക്കുകയായിരുന്നു, അവൻ എന്നാണ് ഫഹീമാന്റിയെ accept ചെയ്യുക... ആന്റിക്ക് ആകെയുള്ള സങ്കടവും അതാണ്..." അവൾ സങ്കടത്തോടെ പറഞ്ഞു.
ഞാനും പതുക്കെ തലയാട്ടിക്കൊണ്ട് അവൾക്ക് പിറകിലായി നടന്നു, പെട്ടന്നാണ് എനിക്ക് ഓർമ വന്നത്, അവൻ അന്ന് എനിക്കൊരു വാക്ക് തന്നിരുന്നെല്ലോ എന്ന്, ഇതല്ലേ ആ വാക്ക് പാലിക്കാൻ പറ്റിയ ഏറ്റവും നല്ല ടൈം...
"സേറാ..." ഞാൻ സേറയെ പിറകിൽ നിന്നും വിളിച്ചു.
"ഉം..." അവൾ തിരിഞ്ഞു എന്നെ നോക്കി.
YOU ARE READING
°എന്റെ സ്കൂൾ ഡയറി°
Teen Fiction"What are you doing?" അവൻ ചോദ്യഭാവത്തിൽ എന്നെ നോക്കി. "നീ ഇന്നലെ എന്റെ കാൽ മുറിഞ്ഞപ്പോൾ എന്തു ചെയ്തോ അത് തന്നെ..." ഇതും പറഞ്ഞു ഞാൻ ഞാൻ അവന്റെ കൈ തട്ടി മാറ്റി. എന്തു പറ്റി എന്നറിയില്ല. പിന്നീട് അവൻ ഒന്നും പറയാതെ നല്ല കുട്ടിയായി ഇരുന്നു തന്നത് കണ്ടപ്പ...