ഭാഗം 17

2.4K 226 276
                                    

"ദേ അഹാന...അഹാന.."

പിന്നീട് ഞാൻ ക്ലാസ്സിലേക്ക് കയറിയപ്പോൾ  എല്ലാവരും പരസ്പരം പിറുപിറുക്കുന്നത് കേട്ടു.ഞാൻ തലയുയർത്തിയപ്പോൾ എല്ലാവരുടെയും കണ്ണുകൾ എനിക്ക് നേർക്കായിരുന്നു. ഞാൻ ഒന്നും മിണ്ടാതെ തലയും താഴ്ത്തി എന്റെ സീറ്റിനരിലേക്ക് നടന്നു..

"Good morning guys.." പെട്ടന്ന് സേറ ഇതും പറഞ്ഞു കൊണ്ടു ക്ലാസ്സിലേക്ക് കയറി വന്നു.

അവൾ വന്നതോടെ എനിക്ക് പകുതി സമാധാനമായി..അവൾ അവളുടെ സീറ്റിൽ പോയി ബാഗ് അഴിച്ചു വെച്ച ശേഷം എനിക്കു നേർക്ക് തിരിഞ്ഞു,"Are you okay Ahaana?"

കൃഷുമായി നടന്ന കാര്യങ്ങളെല്ലാം സ്കൂൾ മൊത്തം അറിഞ്ഞു എന്ന് സെറയുടെ മുഖഭാവം കണ്ടപ്പോൾ തന്നെ എനിക്കൂഹിക്കാനായി .നന്നായി!, ഞാൻ വിഷമത്തോടെ ഓർത്തു. ഇനിയിപ്പോൾ കാര്യമെന്താണെന്ന് സെറയോട് വിശദീകരിക്കേണ്ട ആവശ്യമില്ലല്ലോ...

"ഹലോ...അഹാനാ..." ഞാൻ ഒന്നും മറുപടി പറയുന്നത് കാണാതിരുന്നത് കൊണ്ടാണെന്നു തോന്നുന്നു, സേറ എന്റെ മുഖത്തിനു മുമ്പിലായി അവളുടെ കൈ വീശിക്കാണിച്ച് എന്റെ ശ്രദ്ധ തിരിക്കാൻ ശ്രമിച്ചു.

"അത് പിന്നെ കൃഷ് എന്തിനാണ് അങ്ങനെ ചെയ്തെന്നു എനിക്കറിയില്ല..." ഞാൻ പെട്ടെന്ന് അറിയാതെ പറഞ്ഞു പോയി.

"ങേ!!" സേറ ഒന്നും മനസ്സിലാവാത്ത മട്ടിൽ എന്നെ നോക്കി."അതിനു കൃഷ് എന്താ ചെയ്തത്!!"

ഓഹ് ഗോഡ്...അപ്പോൾ ഇവൾ കുറച്ചു മുൻപ് നടന്ന സംഭവത്തെ കുറിച്ചല്ലേ ചോദിച്ചത്...എന്റെയൊരു കാര്യം. ഞാൻ എന്നെ തന്നെ മനസ്സിൽ പഴിച്ചു. "പിന്നെയെന്ത്?"

"ഞാൻ അഹാനയുടെ ഫീവറിനെ കുറിച്ചാണ് ചോദിച്ചത്. അല്ലാതെ കൃഷ്..."

"സോറി സേറാ...ഞാൻ chemistryയുടെ പ്രാക്ടിക്കൽ ബുക്ക് എടുക്കാൻ മറന്നു... ഞാനിപ്പോൾ വരാം..." അവൾ പറഞ്ഞു പൂർത്തിയാക്കുന്നതിനു മുൻപ് തന്നെ ഞാൻ ഇടയ്ക്കു കയറി പറഞ്ഞു.എന്നിട്ട് അവൾ തിരിച്ചു എന്തെങ്കിലും പറയുന്നതിനു മുൻപ് തന്നെ ഞാൻ സ്പീഡിൽ ക്ലാസിന് പുറത്തേക്കിറങ്ങി.

°എന്റെ സ്കൂൾ ഡയറി°Where stories live. Discover now