"ഇത് കുടിക്ക്..." എന്നും പറഞ്ഞു ഹെബ്ബ എനിക്ക് നേർക്ക് കോഫിക്കപ്പ് നീട്ടി.
ഞാൻ അവളെ ഒന്ന് നോക്കിയ ശേഷം അത് വാങ്ങി പതുക്കെ കുടിക്കാൻ തുടങ്ങി.
"ആന്റിയും അങ്കിളും പോയത് നന്നായി, ഇല്ലെങ്കിൽ നല്ല അടിപൊളിയായിരുന്നു..." അവൾ സ്വയം തന്നെ പറഞ്ഞു.
അബ്ബാക്കും ഉമ്മിക്കും ഇന്ന് ഒരു ഫ്രണ്ടിന്റെ house warming ഉണ്ട്, ഒൻപത് മണിക്കാണ് അവരുടെ ട്രയിൻ അത് കൊണ്ട് കുറച്ചു മുൻപാണ് ഇവിടെ നിന്നും പോയത്. എനിക്ക് തലവേദനയാണെന്ന് പറഞ്ഞു ഹെബ്ബ അവരെ വിശ്വസിപ്പിച്ചു.
അബ്ബക്ക് അറിയുമായിരിക്കില്ലേ ഈ കൃഷ്നെ കുറിച്ചും കേണൽ അങ്കിളിനെ കുറിച്ചുമൊക്കെ, അറിയും...ഇല്ലെങ്കിൽ പിന്നെ ഒരിക്കലെങ്കിലും ഈ കേണൽ അങ്കിൾ എന്തിനാണ് ഇങ്ങനെ അടുപ്പം കാണിക്കുന്നത് എന്നോട് ചോദിക്കില്ലേ... പക്ഷേ എന്തിന് എന്റെ മുന്നിൽ നിന്നും എല്ലാവരും മറച്ചു വെച്ചു. ഇതൊക്കെ ആദ്യമേ അറിഞ്ഞിരുന്നെങ്കിൽ എനിക്ക് ഇങ്ങനെ സങ്കടപെട്ടിരിക്കേണ്ടി വരില്ലായിരുന്നെല്ലോ... ഞാൻ സങ്കടത്തോടെ ഓർത്തു.
"ദേ, അനൂ, ഇനിയും കരയാനുള്ള പുറപ്പാടാണെങ്കിൽ ഞാൻ തിരിച്ചു പോകും, പറഞ്ഞില്ലാന്ന് വേണ്ടാ..." ഹെബ്ബയുടെ ശബ്ദം കേട്ടതും ഞാൻ എന്റെ ചിന്തകളിൽ നിന്നും ഉണർന്നു.
എന്റെ മുഖത്ത് തൊട്ട് നോക്കി. അതിനിടയിൽ എപ്പോഴോ കണ്ണ് നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു, ഞാൻ അത് തുടച്ചുകൊണ്ടു അവളെ നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചു.
"നീ അത് കുടിച്ചു പെട്ടന്ന് എഴുന്നേൽക്ക്, നമുക്ക് ഒന്ന് പുറത്തേക്കൊക്കെ പോയി വരാം..."
അത് ഒരു നല്ല ഐഡിയയാണെന്ന് എനിക്കും തോന്നി, ഇപ്പോൾ ഉള്ള സങ്കടമൊക്കെ ഒന്ന് കുറഞ്ഞു കിട്ടിക്കോളും... ഞാൻ പതുക്കെ അവളെ നോക്കി തലകുലുക്കി,
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
"നിനക്ക് എവിടേക്കാണ് പോകേണ്ടത്?" ഹെബ്ബ ഡ്രൈവ് ചെയ്യുന്നതിനിടയിൽ എന്നെ നോക്കി ചോദിച്ചു.
"ഇത് നല്ല കഥ... നീയെല്ലേ എന്നേയും കൂട്ടിയിറങ്ങിയത്? എന്നിട്ട് ഇപ്പോൾ എന്നോടാണോ ചോദിക്കുന്നത്?"
YOU ARE READING
°എന്റെ സ്കൂൾ ഡയറി°
Teen Fiction"What are you doing?" അവൻ ചോദ്യഭാവത്തിൽ എന്നെ നോക്കി. "നീ ഇന്നലെ എന്റെ കാൽ മുറിഞ്ഞപ്പോൾ എന്തു ചെയ്തോ അത് തന്നെ..." ഇതും പറഞ്ഞു ഞാൻ ഞാൻ അവന്റെ കൈ തട്ടി മാറ്റി. എന്തു പറ്റി എന്നറിയില്ല. പിന്നീട് അവൻ ഒന്നും പറയാതെ നല്ല കുട്ടിയായി ഇരുന്നു തന്നത് കണ്ടപ്പ...