"ഗുഡ് മോർണിംഗ് അബ്ബാ..." ഞാൻ അബ്ബയുടെ അടുത്തായി സോഫയിൽ കാലും കയറ്റി ഇരുന്നു.
അബ്ബ ഒരു നിമിഷം എന്നെയും അബ്ബയുടെ കയ്യിലെ വാച്ചിലേക്കും മാറി മാറി നോക്കി.
"എന്റെ വാച്ച് നടക്കാതായതാണോ അതോ നീ നന്നായതോ!!"
" എന്തേ എനിക്ക് നേരത്തെ എഴുന്നേറ്റ് കൂടെ!!" ഞാൻ ചെറിയൊരു ദേഷ്യത്തോടെ അബ്ബയെ നോക്കി.
" 7:30ക്ക് പോകാനുള്ള നീ 6:30ക്ക് അലാറം വെച്ചു എഴുന്നേൽക്കുകയെല്ലേ പതിവ്, ഇന്ന് എന്തേ ആറും അഞ്ചും തമ്മിൽ മാറി പോയോ?" അബ്ബ വീണ്ടും കളിയാക്കി ചോദിച്ചു.
ഇന്നലെ ഉറങ്ങിയാലെല്ലേ അലാറം വെക്കേണ്ട ആവിശ്യം ഉള്ളൂ...ഞാൻ മനസ്സിൽ ഇതും പറഞ്ഞു അബ്ബായെ നോക്കി ഒരു ദുഷ്ടൻ ചിരി ചിരിച്ചു, എന്നിട്ട് ടീപ്പോയിൽ ഉണ്ടായിരുന്ന അബ്ബയുടെ കോഫി എടുത്തു കുടിക്കാൻ തുടങ്ങി.
"അത് എന്റെ കോഫി...നി..."
"അബ്ബയ്ക്ക് ഉമ്മി കോഫി ഇങ്ങോട്ട് കൊണ്ടു തരും,എനിക്കാണെങ്കിൽ വേണമെങ്കിൽ കിച്ചണിൽ വന്ന് എടുത്തു കുടിക്ക് എന്നും പറയും... ആദി ഒരു കോഫീ എന്നു വിളിച്ചു കൂവേണ്ട ഒരു കാര്യമല്ലേ അബ്ബയ്ക്കുള്ളൂ..." ഞാൻ അബ്ബായെ നോക്കി കണ്ണിറുക്കികൊണ്ട് ചിരിച്ചു.
"മടിച്ചി..." അബ്ബ എന്റെ കയ്യിൽ ചെറുതായി അടിച്ചു കൊണ്ടു പത്രവായന തുടർന്നു.
ഓഹ് ഗോഡ് ഇന്നലെ ഒരു പോള കണ്ണടച്ചിട്ടില്ല, ഇനി ഇന്ന് സ്കൂളിൽ പോയാൽ അവനെ എങ്ങനെ ഫേസ് ചെയ്യും... ഞാൻ പേടിയോടെ ചിന്തിച്ചു. ശരിക്കും എനിക്ക് കൃഷ്നോട് പ്രണയമാണോ!! ഹെബ്ബയോട് പറഞ്ഞാലോ...അത് വേണ്ടാ അവളുടെ കളിയാക്കൽ സഹിക്കാൻ പറ്റില്ല. ഞാൻ കോഫിക്കപ്പും എടുത്തു പതുക്കെ അവിടെ നിന്നും എഴുന്നേറ്റു.
°°°°°°°°°°°°°°°°°°°°°°°°°°°°°
"എന്താണ് ഭവതി കുറേ നേരമായി എന്തോ വലിയ ചിന്തയിലാണെല്ലോ?" അബ്ബ എന്റെ കയ്യിൽ തട്ടിക്കൊണ്ടു ചോദിച്ചു.
ഞാൻ മെല്ലെ അബ്ബയുടെ നേർക്ക് മുഖം തിരിച്ചു, ലിയ ദീദി ഇല്ലാത്തതിനാൽ ഇന്ന് അബ്ബയുടെ കൂടെയാണ് സ്കൂളിലേക്ക് പോകുന്നത്.
YOU ARE READING
°എന്റെ സ്കൂൾ ഡയറി°
Teen Fiction"What are you doing?" അവൻ ചോദ്യഭാവത്തിൽ എന്നെ നോക്കി. "നീ ഇന്നലെ എന്റെ കാൽ മുറിഞ്ഞപ്പോൾ എന്തു ചെയ്തോ അത് തന്നെ..." ഇതും പറഞ്ഞു ഞാൻ ഞാൻ അവന്റെ കൈ തട്ടി മാറ്റി. എന്തു പറ്റി എന്നറിയില്ല. പിന്നീട് അവൻ ഒന്നും പറയാതെ നല്ല കുട്ടിയായി ഇരുന്നു തന്നത് കണ്ടപ്പ...