ഭാഗം 48

1.3K 204 64
                                    

"ആഹ്, നേരത്തെ ക്ലാസ്സിൽ നിന്നും ചോദിക്കാൻ പറ്റിയില്ല, നീ അവനോട് എങ്ങനെ പറഞ്ഞു..." ഹെബ്ബ സ്കൂട്ടി സ്റ്റാർട്ട് ചെയ്യുന്നതിനിടയിൽ എന്നോടായി ചോദിച്ചു.

"എന്ത് പറഞ്ഞെന്ന്??" എനിക്ക് അവൾ ഉദ്ദേശിച്ചത് മനസ്സിലായില്ല.

"നമ്മുടെ പ്ലാൻ..." 

"അവൻ എന്നോട് ഇങ്ങോട്ട് നാളെ മീറ്റ് ചെയ്യാൻ പറ്റുമോ എന്ന് ചോദിച്ചു." ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

"എന്നിട്ട് നീ എന്ത് പറഞ്ഞു?"

" എന്ത് പറയാൻ...നിന്റെ അടവ് എടുത്തു..." ഞാൻ അവളെ നോക്കി ചിരിച്ചു.

"എന്റെ അടവോ!! അതെന്ത്??" അവൾ കാര്യം മനസ്സിലാവാതെ എന്നെ നോക്കി.

"കളവ്..." ഞാൻ ഇതും പറഞ്ഞു ചിരിച്ചു. "നാളെ എനിക്കും നിനക്കും ഒരു ഫ്രണ്ടിന്റെ വീട്ടിൽ പോകാനുണ്ടെന്നു പറഞ്ഞു..."

"അതേത് ഫ്രണ്ട്?" അവൾ എന്നെ നോക്കി.

"അതല്ലേ നിന്റെ അടവ് എന്നു പറഞ്ഞത്!!" ഞാൻ അവളെ നോക്കി ഇളിച്ചു.

"ഓഹോ അങ്ങനെ...അപ്പോൾ എന്റെ കൂടെ നടന്ന് എന്റെ നല്ല സ്വഭാവം ഒക്കെ കിട്ടിത്തുടങ്ങി." അവൾ ചിരിച്ചുകൊണ്ടു പറഞ്ഞു.

"നല്ല സ്വഭാവം എന്റെ വായിൽ നിന്നും ഒന്നും കേൾക്കെണ്ടാ..." ഞാൻ അവളുടെ പിറകിൽ കയറി ഇരുന്നുകൊണ്ട് പറഞ്ഞു.

അവൾ സ്കൂട്ടി മുന്നോട്ടേക്ക് എടുത്തു.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

"ആഹ് വന്നോ രണ്ടാളും? എന്താണ് ഇത്ര നേരത്തെ?" ഞങ്ങൾ കേറി വരുന്നത് കണ്ടപ്പോൾ ഉമ്മി ക്ലോക്കിലേക്ക് നോക്കി കൊണ്ടു ചോദിച്ചു.

ഞാനും ഹെബ്ബയും പരസ്പരം നോക്കി പൊട്ടിച്ചിരിച്ചു. ഉമ്മി കാര്യം മനസ്സിലാവാതെ ഞങ്ങളെ രണ്ടുപേരെയും നോക്കുന്നുണ്ടായിരുന്നു.

" ഇവൾ നാളെ പോകുന്നതെല്ലേ അതുകൊണ്ട് നേരത്തെ വരാം എന്ന് കരുതി..." ഹെബ്ബ ഉമ്മിയെ നോക്കി പറഞ്ഞു.

On the spotൽ കളവ് പറയാൻ കിട്ടുന്ന കാര്യത്തിൽ ഇവളെ സമ്മതിക്കണം... ഞാൻ ഹെബ്ബയെ നോക്കി ചെറിയൊരു ബഹുമാനത്തോടെ ചിന്തിച്ചു.

°എന്റെ സ്കൂൾ ഡയറി°Where stories live. Discover now