"വായയടക്ക് ഇല്ലേൽ വല്ല ഈച്ചയും കയറും അകത്തേക്ക്..." ഇതും പറഞ്ഞു അവൻ എന്റെ ഷോൾഡറിൽ തട്ടി മുന്നോട്ടേക്ക് നടന്നു.
"താങ്ക്സ് ജൂനിയർ..." ഇതും പറഞ്ഞു അവൻ അവന്റെ കയ്യിലെ ജ്യൂസ് നിറച്ച ബോട്ടിൽ ആ ബോയ്ക്ക് നേർക്ക് നീട്ടി. അവൻ അതും വാങ്ങിച്ചു അവിടെ നിന്നും പോയി.
ഞാൻ എന്റെ രണ്ടുകയ്യും നെഞ്ചിനു മീതെ കെട്ടി മുഖത്ത് പരമാവധി സീരിയസ്നസ് വരുത്തി കൃഷ്നെ നോക്കി.
"What is this krish!!"
"Nothing, നിന്നോട് ഞാൻ മര്യാദയ്ക്ക് ലൈബ്രറിയിൽ വരാൻ പറഞ്ഞു,നീ ഇല്ല എന്നു പറഞ്ഞു, പക്ഷേ ഞാൻ വരുത്തിച്ചു, അത്രയെ ഉള്ളൂ..." അവൻ എന്നെ നോക്കി വിജയഭാവത്തിൽ ചിരിച്ചു.
വാട്ട്!! നേരത്തെ ആ നോ പറഞ്ഞതിനാണോ എന്നെ ഇങ്ങനെ കിടന്ന് ഓടിച്ചത്!!
"ഞാൻ എന്തിന് നീ പറയുന്നിടത്തൊക്കെ വരണം!!" ഞാൻ ദേഷ്യത്തോടെ അവനെ നോക്കി.
"ഹാ... ഇതുവരെ നീ വന്നിരുന്നല്ലോ? ഇപ്പോൾ പിന്നെ എന്താണ് പ്രോബ്ലം??"
" ഒരു പാലം ഇടുന്നുണ്ടെങ്കിൽ അത് അങ്ങോട്ടും വേണം ഇങ്ങോട്ടും വേണം, ഇന്നലെ ഞാൻ മെസ്സേജ് അയച്ചപ്പോൾ ഒന്ന് മൈൻഡ് പോലും ചെയ്തില്ലാലോ? നീ പറയുന്നത് പോലെ മാത്രം പ്രവർത്തിക്കാൻ ഞാനെന്താണ് നിന്റെ റോബർട്ടോ??" ഞാൻ പൊട്ടിത്തെറിച്ചു.
"ആഹാ...നീ സ്കൂൾ ഒക്കെ നിർത്തി പാലം പണിക്ക് പോകാൻ തുടങ്ങിയോ? ഞാൻ അറിഞ്ഞിട്ടില്ലാലോ?" അവൻ എന്നെ കളിയാക്കുന്ന മട്ടിൽ നോക്കി.
എനിക്ക് ദേഷ്യം സഹിക്കാനായില്ല, ഞാൻ അവന്റെ കാലിൽ ആഞ്ഞു ചവിട്ടി.
"ആഹ്..." പക്ഷേ അവനു പകരം ഞാനാണ് വേദനയോടെ കരഞ്ഞത്.
ആ ദുഷ്ടൻ അപകടം മനസ്സിലാക്കി പെട്ടന്ന് പിറകോട്ടേക്ക് മാറിയപ്പോൾ എന്റെ കാൽ കൊണ്ടു പോയി ഡോറിൽ ഇടിച്ചു.
ഓഹ് ഗോഡ്...എല്ലാം പണികളും എനിക്ക് തന്നെയാണെല്ലോ കിട്ടുന്നത്!! ഞാൻ സങ്കടത്തോടെ ഓർത്തു.കൃഷ് എന്നെ നോക്കി അടക്കിപിടിച്ചു ചിരിക്കുന്നത് കണ്ടു, ഇനിയും ഇവിടെ നിന്നാൽ എനിക്ക് എന്തെങ്കിലും പണി കിട്ടിക്കൊണ്ടിരിക്കും, അത് കൊണ്ട് എത്രയും പെട്ടന്ന് ഇവിടെ നിന്ന് സ്ഥലം കാലിയാക്കണം, ഞാൻ ദേഷ്യത്തോടെ അവിടെ നിന്നും പുറത്തേക്കിറങ്ങി.
YOU ARE READING
°എന്റെ സ്കൂൾ ഡയറി°
Teen Fiction"What are you doing?" അവൻ ചോദ്യഭാവത്തിൽ എന്നെ നോക്കി. "നീ ഇന്നലെ എന്റെ കാൽ മുറിഞ്ഞപ്പോൾ എന്തു ചെയ്തോ അത് തന്നെ..." ഇതും പറഞ്ഞു ഞാൻ ഞാൻ അവന്റെ കൈ തട്ടി മാറ്റി. എന്തു പറ്റി എന്നറിയില്ല. പിന്നീട് അവൻ ഒന്നും പറയാതെ നല്ല കുട്ടിയായി ഇരുന്നു തന്നത് കണ്ടപ്പ...