കൃഷ് 's pov :-
"കൃഷ് where are you going?" ബൈക്ക് സ്റ്റാർട്ട് ചെയ്യാൻ നോക്കുമ്പോഴായിരുന്നു അബി(father) കാറിൽ നിന്നും ഇറങ്ങി എന്നോടാ ചോദ്യം ചോദിച്ചത്.
"ഒരു സ്ഥലം വരെ പോകാൻ ഉണ്ട്..." ഉടൻ ഞാൻ അബിയുടെ മുഖത്തു നോക്കാൻ ശ്രമിക്കാതെ ബൈക്ക് സ്റ്റാർട്ട് ചെയ്തുകൊണ്ട് മറുപടി പറഞ്ഞു.
"അതാണ് എവിടെ എന്നു ചോദിച്ചത്??" എന്റെ ശബ്ദത്തിലെ ബഹുമാനക്കുറവ് ശ്രദ്ധിച്ചിട്ടാവണം ഇത് കേട്ടതും അബി എന്റെ ബൈക്കിന്റെ മുന്നിൽ വന്നു നിന്നു കൊണ്ട് കുറച്ചുകൂടി ശബ്ദമുയർത്തി ചോദിച്ചു.
"ഗ്രാൻപ വരുന്നുണ്ട് ഇന്ന്, അതിനു മുൻപ് ഹാരിസ്ക്കയുടെ കയ്യിൽ നിന്നും ഗ്രാൻപക്ക് എന്തോ കവർ വാങ്ങിക്കാനുണ്ടെന്ന് പറഞ്ഞു,അത് വാങ്ങിക്കാൻ സഫാരി മാളിലേക്ക് പോകുന്നു...ഓക്കേ?" ഉള്ളിൽ ദേഷ്യം വന്നെങ്കിലും അത് പുറത്തു കാണിക്കാതെ ഞാൻ പെട്ടെന്ന് പറഞ്ഞു. മറ്റൊന്നും കൊണ്ടല്ല അബിയുമായി ഇന്നും വഴക്കിട്ടു എന്ന് ഗ്രാൻപ അറിഞ്ഞാൽ മതി, ഇന്നെത്തേക്കുള്ള വകയായി.
"മ്മ്..." അബി തലയാട്ടി." നീ ഫുഡ് കഴിച്ചോ?"
"എനിക്ക് വേണ്ടാ..." ഇതും പറഞ്ഞു ഞാൻ അബിയുടെ അടുത്ത അന്വേഷണം വരുന്നതിനു മുൻപ് തന്നെ എന്റെ ബൈക്ക് മുന്നോട്ടെക്കെടുത്തു.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
" ഹലോ, കേണൽ റാണപ്രതാപിന്റെ grandson ആണ്..." പിന്നീട് ഞാൻ മാളിൽ എത്തിയതും വേഗം തന്നെ ഹാരിസ് അങ്കിളിന്റെ ഫോണിൽ വിളിച്ചതിനു ശേഷം പറഞ്ഞു."അയ്യോ!! മോൻ ഇപ്പോൾ വരുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല...ഒരു half'n' hour വെയിറ്റ് ചെയ്യൂ അപ്പോഴേക്കും ഞാൻ എത്താം..." അങ്കിൾ ഉടൻ ക്ഷമാരൂപത്തിൽ മറുവശത്തു നിന്നും മറുപടി പറയുന്നത് ഞാൻ കേട്ടു.
"ഓക്കെ..." ഞാൻ ഇത്രയും പറഞ്ഞു തിരിച്ചു അയാളുടെ റിപ്ലൈ കേൾക്കാൻ നിൽക്കാതെ തന്നെ കാൾ കട്ട് ചെയ്തു.
ഞാൻ മടുപ്പോടെ ചുറ്റോടും നോക്കി.ആൾക്കൂട്ടത്തിനിടയിൽ എന്റെ അബിയെ പരിചയമുള്ള പലരുമുള്ളത് എന്റെ ശ്രദ്ധയിൽ പെട്ടു, അവരിൽ ആരെങ്കിലും ഇങ്ങോട്ട് വരുന്നതിനു മുൻപ് തന്നെ ഇവിടെ നിന്നും ecape ആകണം...ഞാൻ ഓർത്തു നിന്നു.
YOU ARE READING
°എന്റെ സ്കൂൾ ഡയറി°
Teen Fiction"What are you doing?" അവൻ ചോദ്യഭാവത്തിൽ എന്നെ നോക്കി. "നീ ഇന്നലെ എന്റെ കാൽ മുറിഞ്ഞപ്പോൾ എന്തു ചെയ്തോ അത് തന്നെ..." ഇതും പറഞ്ഞു ഞാൻ ഞാൻ അവന്റെ കൈ തട്ടി മാറ്റി. എന്തു പറ്റി എന്നറിയില്ല. പിന്നീട് അവൻ ഒന്നും പറയാതെ നല്ല കുട്ടിയായി ഇരുന്നു തന്നത് കണ്ടപ്പ...