"അപ്പോൾ നീയാണെല്ലേ ആ ട്രാൻസ്ഫർ സ്റ്റുഡന്റ്...." അവരിൽ ഒരുത്തൻ എന്നെ നോക്കി പറഞ്ഞു.
ഞാൻ തലയും താഴ്ത്തി നിന്നതെല്ലാതെ തിരിച്ചു ഒന്നും പറഞ്ഞില്ല.
കുറച്ചു മുൻപ് മറ്റേ ഗ്യാങ് പറഞ്ഞത് തന്നെ ഇവരും പറഞ്ഞു, പ്രിൻസി ചോദിച്ചാൽ ഒന്നും കണ്ടില്ല എന്നു പറയാൻ...
"ഓക്കെ താൻ വിട്ടോ... പറഞ്ഞതൊക്കെ ഓർമയിലുണ്ടല്ലോ പ്രിൻസി ചോദിച്ചാൽ അങ്ങനെയേ പറയാൻ പറ്റൂ.... ഇല്ലെങ്ങിൽ വിവരം അറിയും," എന്നു ഒരു ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞു അതിലൊരാൾ നിർത്തി.
അവർ പുറത്തേക്ക് പോയതും ഞാൻ വേഗം അവിടെ നിന്നും സ്ഥലം കാലിയാക്കി.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ഞാൻ ക്ലാസ്സിൽ എത്തിയപ്പോഴേക്കും ക്ലാസ്സ് ആരംഭിച്ചിരുന്നു. ഞാൻ മിസ്സിന് നേർക്ക് എന്റെ കയ്യിലുണ്ടായിരുന്ന സ്റ്റുഡന്റ് കാർഡ് നീട്ടി.
"ഓഹ്... പുതിയ സ്റ്റുഡന്റ് ആണല്ലേ?..." മിസ്സ് എന്നെ നോക്കി പുഞ്ചിരിച്ചു.
ഞാനും തിരിച്ചു ഒരു പുഞ്ചിരി സമ്മാനിച്ചു.
"ആൾ സ്റ്റുഡന്റ്, listen here ഇത് മിസ്സ് അഹാന ആത്തിഫ് ഇബ്രാഹിം, നമ്മുടെ ക്ലാസ്സിലെ new transfer student ആണ്..." ma'am തിരിഞ്ഞു നിന്ന് ക്ലാസ്സിലുള്ള എല്ലാവരെയും നോക്കി പറഞ്ഞു.
അവർ എല്ലാവരും എന്നെ നോക്കുന്നത് കണ്ടപ്പോൾ ഞാൻ ഒന്ന് പുഞ്ചിരിച്ചു.
"സേറാ..." മിസ്സ് വിളിച്ചതും ഒരു നീണ്ട മുടിയുള്ള ഒരു student അവളുടെ സീറ്റിൽ നിന്നും എഴുന്നേറ്റു നിന്നു. "അഹാനയ്ക്ക് ഒരു സീറ്റ് കാണിച്ചു കൊടുക്കൂ..."
"ഓക്കെ ma'am..." മിസ്സ് പറഞ്ഞതും ആ കുട്ടി എന്നെ നോക്കി പുഞ്ചിരിച്ചു.
ഞാൻ അവളുടെ അടുത്തേക്ക് നടക്കാൻ തുടങ്ങി
അവളുടെ പിറകിൽ ഒരു സീറ്റ് കാലിയായി കിടക്കുന്നുണ്ടായിരുന്നു, മിക്കവാറും അവിടെയാവും എന്റെ സീറ്റ്...
YOU ARE READING
°എന്റെ സ്കൂൾ ഡയറി°
Teen Fiction"What are you doing?" അവൻ ചോദ്യഭാവത്തിൽ എന്നെ നോക്കി. "നീ ഇന്നലെ എന്റെ കാൽ മുറിഞ്ഞപ്പോൾ എന്തു ചെയ്തോ അത് തന്നെ..." ഇതും പറഞ്ഞു ഞാൻ ഞാൻ അവന്റെ കൈ തട്ടി മാറ്റി. എന്തു പറ്റി എന്നറിയില്ല. പിന്നീട് അവൻ ഒന്നും പറയാതെ നല്ല കുട്ടിയായി ഇരുന്നു തന്നത് കണ്ടപ്പ...