ഞാൻ അവരുടെ രണ്ടുപേരുടെയും മുഖത്ത് നോക്കിയപ്പോൾ എന്നെ ശ്രദ്ധിക്കാതെ അവർ തമ്മിൽ പരസ്പരം സംശയ ഭാവത്തിൽ നോക്കുന്നതാണ് കണ്ടത്.
ആ നോട്ടം എപ്പോൾ വേണമെങ്കിലും ഒരു വഴക്കിലേക്ക് നീങ്ങാം എന്ന് എനിക്ക് തോന്നി. അതിനു മുൻപ് എങ്ങനെയെങ്കിലും ഇവിടുന്നു രക്ഷപെടണം...
"എന്താ കാര്യം?" ഞാൻ അവരുടെ ശ്രദ്ധ എന്നിലേക്കാക്കുവാൻ ശ്രമിച്ചു."gyz... ഞാൻ കാന്റിനിലേക്ക് പോകുകയാ...സേറ എന്നെ wait ചെയ്യുന്നുണ്ട്..." രണ്ടാളും ഒന്നും പറയുന്നില്ല എന്ന് കണ്ട ഞാൻ മെല്ലെ അവിടെ നിന്നും അതും പറഞ്ഞ് പോകാനൊരുങ്ങി..
"അഹാനാ...ഒരു മിനിറ്റ് എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു..." പെട്ടെന്നങ്ങനെ പറഞ്ഞ് കൊണ്ട് ലുഖ്മാൻ എന്റടുത്തേക്ക് വന്നു.
ഞാൻ അവനെ നോക്കി എന്താ എന്ന ഭാവത്തിൽ.
"ഇല്ലെങ്കിൽ വേണ്ടാ ഞാൻ പിന്നെ പറയാം... ഞാൻ വിളിക്കാം തന്നെ..." പിന്നീട് എന്തോ മനസ് മാറ്റിയ അവൻ കൃഷ്നെ നോക്കിക്കൊണ്ട്, ഇത്രയും പറഞ്ഞുഎന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് മുന്നോട്ടേക്ക് ഒന്നും അറിയാത്ത ഭാവത്തിൽ നടന്നു നീങ്ങി.
ലുഖ്മാൻ എന്നെ വിളിച്ചതിൽ ഒരു അത്ഭുതവും ഇല്ലാ... ഹീ ഈസ് മൈ ഫ്രണ്ട്... പക്ഷേ... ഇവൻ എന്നെ എന്തിനാണ് വിളിച്ചത്?? ഞാൻ ഇതും ചിന്തിച്ചു കൃഷ്നെ നോക്കി. പക്ഷേ അവൻ ലുഖ്മാൻ പോകുന്നതും സംശയതോടെ നോക്കി നിൽക്കുന്നതാണ് എനിക്ക് കാണാൻ സാധിച്ചത്...
"ഹലോ?"
അവൻ പെട്ടന്ന് ഞെട്ടിയുണർന്നത് പോലെ എന്റെ മുഖത്തേക്ക് നോക്കി.എന്നിട്ട് എനിക്ക് നേർക്ക് വിരൽചൂണ്ടി എന്തോ പറയാൻ നോക്കി. അപ്പോഴായിരുന്നു രണ്ടു പ്ലസ് ടു കുട്ടികൾ ഞങ്ങൾ നിൽക്കുന്നിടത്തേക്ക് വന്നത്. കൃഷ് പെട്ടന്ന് എന്റെ മുഖത്തു നിന്നും കണ്ണെടുത്തു അവരെ നോക്കി.
"Get lost..." അവൻ വീണ്ടും തിരിഞ്ഞു എന്നെ നോക്കി, ഇതും പറഞ്ഞ ശേഷം സ്പീഡിൽ നടന്നു പോയി...
ങേ!! ഇവിടെ ഇപ്പോൾ ശരിക്കും എന്താ നടന്നത്? .... ഒരു ഐഡിയയും ഇല്ലാതെ അവന്റെ ആ പോക്കും നോക്കി ഞാൻ ഒരു കുറച്ച് നേരം നിന്നു.
YOU ARE READING
°എന്റെ സ്കൂൾ ഡയറി°
Teen Fiction"What are you doing?" അവൻ ചോദ്യഭാവത്തിൽ എന്നെ നോക്കി. "നീ ഇന്നലെ എന്റെ കാൽ മുറിഞ്ഞപ്പോൾ എന്തു ചെയ്തോ അത് തന്നെ..." ഇതും പറഞ്ഞു ഞാൻ ഞാൻ അവന്റെ കൈ തട്ടി മാറ്റി. എന്തു പറ്റി എന്നറിയില്ല. പിന്നീട് അവൻ ഒന്നും പറയാതെ നല്ല കുട്ടിയായി ഇരുന്നു തന്നത് കണ്ടപ്പ...