ഭാഗം 33

1.8K 250 100
                                    

"Are you sure??" ഹെബ്ബയുടെ ശബ്ദം ഞാൻ ഫോണിൽ കൂടി കേട്ടു.

"എന്ത് sure എന്ന്!!" ഞാൻ കാര്യം മനസ്സിലാവാതെ ചോദിച്ചു.

"നിനക്ക് അവനെ ഇഷ്ടമാണെന്ന്..." അവൾ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.

"What!! ഞാനെപ്പോഴാണ് അവനെ എനിക്കിഷ്ടമാണെന്നു പറഞ്ഞത് idiot!!" ഞാൻ ദേഷ്യത്തോടെ ചോദിച്ചു.

"പിന്നെ ഇന്ന് നടന്ന സീനിൽ നിന്റെ ഫീലിംഗ്‌സ് കേട്ടാൽ ആർക്കും മനസ്സിലാവും നിനക്ക് അവനെ ഇഷ്ടമാണെന്ന്..." അവൾ വീണ്ടും ചിരിയോടെ പറഞ്ഞു.

അവളുടെ ചിരി എനിക്കൊരു അട്ടഹാസം പോലെ തോന്നിച്ചു. എനിക്ക് കൃഷ്നെ ഇഷ്ടമാണെന്നോ?? നോ ചാൻസ്, അവനെ പോലുള്ള ഒരു റൂഡ് ക്യാരക്ടറെ എങ്ങനെ ഞാനിഷ്ടപ്പെടും? ഇതു വരെ എന്നോട് മര്യാദയോടെ ഒന്നു സംസാരിച്ചത് പോലും ഇല്ല, പിന്നെ എന്ത് കണ്ടിട്ടാണ് എനിക്ക് അവനോട് ഇഷ്ട്ടം തോന്നേണ്ടത്??? ഞാൻ എന്നോട് തന്നെ ചോദിച്ചു.

"ഹലോ മാഡം... ഒരുപാട് ചിന്തിച്ചു കൂട്ടേണ്ടാ..." ഹെബ്ബയുടെ ശബ്ദം കേട്ടതും ഞാൻ എന്റെ ചിന്തകളിൽ നിന്നും പെട്ടന്ന് ഉയർന്നു.

"ഞാ...ഞാൻ അതൊന്നുമല്ല ചിന്തിച്ചത്..."

"ഓഹോ... നിന്നെ ഞാൻ എത്ര വർഷമായി അനൂ കാണാൻ തുടങ്ങിയിട്ട്..." അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.

"പോടി...നീ പറഞ്ഞത് പോലെ ഒരിഷ്ട്ടം ഇതുവരെ എനിക്കവനോട് തോന്നിയിട്ടില്ല..."

"ഓഹ് പിന്നേ...നിനക്ക് ഞാൻ തെളിയിച്ചു തരട്ടെ നിനക്കവനെ ഇഷ്ടമാണെന്ന്, എന്തു പറയുന്നു?" അവൾ ചോദിച്ചു.

"എങ്ങനെ?"

"അതൊക്കെ ഉണ്ട്...ഓക്കെ first നിനക്ക് അവനോട് ഒരു ഫീലിംഗ്‌സും ഇല്ല എന്നുള്ളത് സമ്മതിച്ചു, പക്ഷേ ഇപ്പോൾ കുറച്ചു ദിവസമായി നിനക്കവനോട് ലുഖ്മാനോടും നിന്റെ ആ റോഷനോടും തോന്നാത്ത ഒരുതരം അടുപ്പം തോന്നുന്നില്ലേ..." അവൾ എനിക്ക് ക്ലാസ് എടുത്തു തരുന്ന മട്ടിൽ ചോദിച്ചു.

"ഏത് തരം അടുപ്പം?" ഞാൻ മനസ്സിലാവാതെ ചോദിച്ചു.

"ഒരു ഗ്രാൻമയോട് തോന്നുന്ന അടുപ്പം... എന്നെ കൊണ്ടൊന്നും പറയിപ്പിക്കേണ്ടാ..." അവൾ ദേഷ്യത്തോടെ പറഞ്ഞു.

°എന്റെ സ്കൂൾ ഡയറി°Where stories live. Discover now