ഒരു മാം വന്ന് അറ്റൻറ്റസ് എടുത്ത ശേഷം ക്ലാസ് എടുക്കാൻ ആരംഭിച്ചു. പക്ഷേ ഇതിലൊന്നും ശ്രദ്ധിക്കാതെ കൃഷ് അവന്റെ ഫോണിൽ കുത്തിക്കൊണ്ടിരുന്നു.
" കൃഷ്! ദയവായി മൊബൈൽ ഓഫ് ചെയ്ത് ക്ലാസ്സിൽ ശ്രദ്ധിക്കുക..." മാം ക്ലാസ്സ് എടുക്കുന്നത് നിർത്തി കൃഷ്നെ നോക്കി ഗൗരവത്തോടെ പറഞ്ഞു.
എല്ലാവരുടെയും നോട്ടം അവന്റെ നേർക്ക് തിരിഞ്ഞു. പക്ഷേ അവൻ വെറുതെ ഒന്ന് തലപൊക്കി മിസ്സിനെ ഒന്ന് നോക്കിയ ശേഷം വീണ്ടും ഫോണിലേക്ക് തന്നെ നോക്കിയിരുന്നു.
ഞാൻ സേറയെ നോക്കി, ഇന്നലെ ഇവൾ പറഞ്ഞപ്പോഴാണെല്ലോ അവൻ മൊബൈൽ ഓഫ് ചെയ്തത്. പക്ഷേ ഇന്ന് സേറ അവനെ ഞങ്ങൾ എല്ലാവരും നോക്കുന്നത് പോലെ മിണ്ടാതെ നോക്കി നിന്നതേ ഉള്ളൂ.
" ഓഫ് ചെയ്യാൻ പറ്റില്ലെങ്കിൽ പുറത്ത് പോയി ആവശ്യത്തിന് മൊബൈൽ യൂസ് ചെയ്യുക, എനിക്കിവിടെ ക്ലാസ് എടുക്കണം." മാം കൂടുതൽ ഗൗരവത്തോടെ പുറത്തേക്കുള്ള ഡോറിലേക്ക് വിരൽചൂണ്ടിക്കൊണ്ട് പറഞ്ഞു.
കൃഷ് ഒന്നും മിണ്ടാതെ ജനലിലൂടെ പുറത്തേക്ക് നോക്കി. പിന്നെ മെല്ലെ എഴുന്നേറ്റ് ഡോറിനരികിലേക്ക് നടന്നു.
അത് കണ്ടതും ഞാൻ ആശ്വാസത്തോടെ പുഞ്ചിരിച്ചു. ഇനി സാമാധാനത്തോടെ ക്ലാസ് ശ്രദ്ധിക്കാമെല്ലോ...
ഡോറിനരികിലെത്തിയ കൃഷ് പെട്ടന്ന് തിരിഞ്ഞു നിന്ന് തലചെരിച്ച് എന്നെ നോക്കി. ഞാൻ ചെറിയൊരു പേടിയോടെ അവനെ തന്നെ നോക്കി ഞാൻ മനസ്സിൽ പറഞ്ഞത് വല്ലതും ഇവൻ കേട്ടോ? അവൻ ഹെഡ്സെറ്റ് അഴിച്ച് കഴുത്തിലിട്ട ശേഷം സ്പീഡിൽ തിരിഞ്ഞു ക്ലാസ്സിലേക്ക് തന്നെ വന്നു അതും നേരെ എന്റെ അടുത്തേക്ക്, അവന്റെ ആ രണ്ടും കല്പിച്ചുള്ള വരവ് കണ്ടപ്പോൾ ഞാൻ അറിയാതെ സീറ്റിൽ നിന്നും എഴുന്നേറ്റു നിന്നുപോയി.
ക്ലാസിൽ എല്ലാവരുടെയും ചിരി ഉയർന്നപ്പോഴാണ് എനിക്കെന്റെ അബദ്ധം മനസ്സിലായത്. നീയെന്തിനാ അഹാനാ ഇപ്പോൾ എഴുന്നേറ്റ് നിന്നത്... ആകെ ചമ്മി നാറി... ഞാൻ ചമ്മലോടെ എല്ലാവരെയും നോക്കി ഇളിക്കാൻ ശ്രമിച്ചു.
YOU ARE READING
°എന്റെ സ്കൂൾ ഡയറി°
Teen Fiction"What are you doing?" അവൻ ചോദ്യഭാവത്തിൽ എന്നെ നോക്കി. "നീ ഇന്നലെ എന്റെ കാൽ മുറിഞ്ഞപ്പോൾ എന്തു ചെയ്തോ അത് തന്നെ..." ഇതും പറഞ്ഞു ഞാൻ ഞാൻ അവന്റെ കൈ തട്ടി മാറ്റി. എന്തു പറ്റി എന്നറിയില്ല. പിന്നീട് അവൻ ഒന്നും പറയാതെ നല്ല കുട്ടിയായി ഇരുന്നു തന്നത് കണ്ടപ്പ...