ഭാഗം 10

2.3K 269 83
                                    

"അഹാനാ എന്ത് പറ്റി? നീയെന്തിനാ കരയുന്നത്?" ആരോ എന്റെ തോളിൽ കൈ വെച്ചതും ഞാൻ ഞെട്ടലോടെ നോക്കി.

സേറ... അവൾ ഉത്കണ്ഠ നിറഞ്ഞ മുഖഭാവങ്ങളോടെ എന്നെ നോക്കുന്നത് കണ്ടപ്പോഴാണ് ഞാൻ ഇത്രയും നേരം കണ്ടത് വെറുമൊരു പകൽ കിനാവ് മാത്രമാണ് എന്ന് കത്തിയത്, ഞാൻ തലചെരിച്ചു കൃഷ്നെ നോക്കി, നേരത്തെ ഇരുന്ന അതേ പൊസിഷനിൽ തന്നെ ഇരുന്ന് എന്നെ നോക്കി പുച്ഛിക്കുന്നു.

കണ്ണ് നിറഞ്ഞൊഴുകി കാഴ്ചയ്ക്ക് മങ്ങലനുഭവപ്പെട്ടപ്പോയാണ് കൃഷ്നെ പോയി ഇടിക്കുകയല്ല നിന്ന നിൽപ്പിൽ കണ്ണ്‌ നിറച്ചു നിൽക്കുകയാണ് ഞാൻ ചെയ്തെന്നത് കത്തിയത്.

"അഹാനാ..." വീണ്ടും സേറയുടെ വിളിയാണ് എന്നെ ചിന്തകളിൽ നിന്നുണർത്തിയത്.

ഞാൻ അവളെ ഒന്ന് നോക്കിയ ശേഷം അപ്പോഴും എന്നെ നോക്കി ചിരിക്കുന്നുണ്ടായ കുട്ടികളെയും കൃഷ്നേയും ദേഷ്യവും സങ്കടവും നിറഞ്ഞൊരു നോട്ടം നോക്കിയ ശേഷം തിരിഞ്ഞു ക്ലാസിന് പുറത്തേക്ക് നടന്നു.

സേറ പിറകിൽ നിന്ന് വിളിച്ചെങ്കിലും അത് കേൾക്കാൻ കൂട്ടാക്കാതെ സ്പീഡിൽ പുറത്തേക്ക് നടന്നു, അവിടെ നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ മതിയായിരുന്നു എന്നായിരിന്നു മനസ്സിൽ...

ക്ലാസിന് പുറതെത്തിയതും ആരുമായോ കൂട്ടിയിടിച്ചു ബാലൻസ് തെറ്റി ഞാൻ നിലത്തേക്ക് വീണു.

ഞാൻ തലയുയർത്തി നോക്കി, അടിപൊളി... ദേ നിൽക്കുന്നു അടുത്ത പാര... ലുഖ്മാനും അവന്റെ ഫ്രണ്ട്സും... വീണത് ഞാനാണെന്ന് കണ്ടതും അവർ നാല് പേരും ചിരിക്കാൻ തുടങ്ങി.

ഞാൻ മെല്ലെ നിലത്ത് നിന്നും എഴുന്നേറ്റ് നിന്ന് ഒന്നും മിണ്ടാതെ അവരെ നോക്കി, എല്ലാം കൂടി ആയപ്പോഴേക്കും എന്റെ കണ്ണ് രണ്ടും നല്ലത് പോലെ നിറയാൻ തുടങ്ങിയിരുന്നു. അത് കണ്ടിട്ടാണോ എന്നറിയില്ല അവർ എല്ലാവരും സംശയത്തോടെ പരസ്പരം നോക്കുന്നത് കണ്ടു.

"അഹാനാ..." പെട്ടന്ന് സേറ എന്റെ പേരും വിളിച്ചു കൊണ്ട് ക്ലാസ്റൂമിന് പുറത്തേക്ക് വന്നു.

"സേറ ഇവൾക്കെന്ത് പറ്റി? ഇവളെന്തിനാണ് കരയുന്നത്?" ലുഖ്മാന്റെ കൂട്ടത്തിലെ ഒരുത്തൻ എന്നെ നോക്കി കൊണ്ട് സേറയോടായി ചോദിച്ചു.

°എന്റെ സ്കൂൾ ഡയറി°Where stories live. Discover now