സേറ എന്റെ കൈയ്യും പിടിച്ച് കൃഷ്ന്റെ ഫ്രണ്ട്സിനെ പരിചയപ്പെത്താൻ അവരുടെ അടുത്തേക്ക് നടന്നെങ്കിലും അതിന് മുൻപേ ഒരു മിസ്സ് ക്ലാസിലേക്ക് വന്നു.
"അവരെ പിന്നെ പരിചയപ്പെടാം ....." സേറ എന്നെ നോക്കി.
ഞാൻ ശരി എന്നർത്ഥത്തിൽ തലയാട്ടി. സമാധാനം... ഞങ്ങൾ രണ്ട് പേരും തിരിച്ച് ഞങ്ങളുടെ സീറ്റിൽ തന്നെ വന്നിരുന്നു. മാം ക്ലാസ് എടുക്കാൻ ആരംഭിച്ചു. കൃഷ് ഇല്ലാതത് കാരണം പേടിക്കാതെ ക്ലാസ് ശ്രദ്ധിക്കാനായി.
"അഹാനാ എനിക്ക് ഒരു സഹായം ചെയ്തു തരുമോ?" ക്ലാസ്സ് കഴിഞ്ഞു ഇന്റർവെൽ ആയപ്പോൾ സേറ എനിക്ക് നേരെ തിരിഞ്ഞു.
ഞാൻ തലപൊക്കി അവളെ നോക്കി, എന്താ എന്ന ഭാവത്തിൽ....
"ഒന്നുമില്ലാ.. ലൈബ്രറിയിൽ പോയി എനിക്ക് വേണ്ടി മാത്സിന്റെ ഗൈഡ് എടുത്തുതരാമോ?എനിക്ക് അത്യാവശ്യമായി സ്റ്റാഫ് റൂമിലേക്ക് പോകാനുള്ളത്കൊണ്ടാണ്...." അവൾ എന്നോട് പറഞ്ഞു.
"അതിന് ലൈബ്രറി എവിടെയാ?"
"അത് ഞാൻ കാണിച്ചു തരാം,വാ..."
ഞാൻ സമ്മതഭാവത്തിൽ തലയാട്ടിക്കൊണ്ടു മെല്ലെ എന്റെ സീറ്റിൽ നിന്നും എഴുന്നേറ്റു.ഞങ്ങൾ രണ്ടുപേരും ക്ലാസിൽ നിന്നുമിറങ്ങി.
"ദാ...അവിടെയാണ് ലൈബ്രറി..." പുറത്തിറങ്ങിയപാടെ സേറ ഞങ്ങളുടെ ക്ലാസ്സിന്റെ എതിർവശത്തെ കോർണറിലേക്ക് വിരൽചൂണ്ടി.
അവൾ സ്റ്റാഫ്‌റൂമിലേക്ക് പോയശേഷം ഞാൻ ലൈബ്രറി ലക്ഷ്യമാക്കി നടന്നു.
°°°°°°°°°°°°°°°°°°°°°°°°°°°°°°
ലൈബ്രറിയിൽ കയറിയ ശേഷം അവൾ പറഞ്ഞ പുസ്തകത്തിനായി ഞാൻ ഒരുപാട് നോക്കിയെങ്കിലും അതെനിക്ക് കണ്ടത്താനായില്ല....ബാക്കി എല്ലാ സബ്ജക്റ്റിന്റെയും ഗൈഡ് ഉണ്ട്. ഇവൾ പറഞ്ഞ ഗൈഡ് മാത്രം ഇല്ലാലോ... ഞാൻ ഇതും ആലോചിച്ചു അവിടെ മുഴുവനും വീണ്ടും നോക്കി.
പെട്ടന്ന്,
"ഇല്ലാ ഞാനില്ല,നിങ്ങൾ എല്ലാവരും പോയ്ക്കോ..."
YOU ARE READING
°എന്റെ സ്കൂൾ ഡയറി°
Teen Fiction"What are you doing?" അവൻ ചോദ്യഭാവത്തിൽ എന്നെ നോക്കി. "നീ ഇന്നലെ എന്റെ കാൽ മുറിഞ്ഞപ്പോൾ എന്തു ചെയ്തോ അത് തന്നെ..." ഇതും പറഞ്ഞു ഞാൻ ഞാൻ അവന്റെ കൈ തട്ടി മാറ്റി. എന്തു പറ്റി എന്നറിയില്ല. പിന്നീട് അവൻ ഒന്നും പറയാതെ നല്ല കുട്ടിയായി ഇരുന്നു തന്നത് കണ്ടപ്പ...