അങ്ങനെ സ്കൂൾ ജീവിതത്തിലെ അവസാനത്തെ ദിവസവും കഴിഞ്ഞിരിക്കുന്നു. ഇനി എന്ത്!!...ഞാൻ ഇതും ചിന്തിച്ചു സ്കൂൾ വരാന്തയിലൂടെ നടന്നു.
ഇനി ഈ വർഷം തള്ളിനീക്കും എന്നും ചിന്തിച്ചാണ് ആദ്യമായി ഈ സ്കൂളിലേക്ക് വന്നത്, പക്ഷേ ഇപ്പോൾ ഇത്ര പെട്ടെന്ന് പത്ത് മാസം കടന്നു പോയല്ലോ എന്നോർത്ത് സങ്കടമാണ്...
ആദ്യ ദിവസം തന്നെ സ്കൂളിലെ ഏറ്റവും dangerous ആയ എട്ട് സ്റ്റുഡൻസിന്റെ മുന്നിൽ വന്നു പെട്ടതും, പിന്നീട് അവരുടെ ഭീഷണിയും അവർക്കെതിരെ സാക്ഷി പറഞ്ഞതും, പ്രസിഡന്റിന്റെ മുറിയിൽ നിന്നും കൃഷ് എന്റെ കയ്യിൽ പിടിച്ചു പുറത്തേക്ക് വലിച്ചതും, സേറ കൃഷ്ന്റെ കസിൻ ആണെന്നറിഞ്ഞതുമൊക്കെ ഇന്നലെ കഴിഞ്ഞത് പോലെയുണ്ട്...
പ്ലസ് വൺ വരെ ഗേൾസ് സ്കൂളിൽ മാത്രം പഠിച്ച എനിക്ക് ഒരിക്കലും ബോയ്‌സുമായി കൂട്ട് കൂടാൻ പറ്റില്ല എന്നാണ് കരുതിയത്, പക്ഷേ ലുഖ്മാനോടും റോഷനോടും മറ്റുള്ളവരോടുമൊക്കെ ഞാൻ പോലും അറിയാതെ എനിക്ക് നല്ലൊരു സൗഹൃദം സ്ഥാപിക്കാൻ ആയി എന്നോർക്കുമ്പോൾ അത്ഭുതം തോന്നുന്നു.
പിന്നെ സേറയെ കൂടാതെ വേറെയും പെൺകുട്ടികളെയും സുഹൃത്തുകളായി കിട്ടി. അവസാനം ഒരു ശത്രുവും കൂട്ടുക്കാരിയായി... ഞാൻ ചിരിയോടെ ഇതും ഓർത്തു മുന്നോട്ടേക്ക് നടന്നു.
എക്സാം കഴിഞ്ഞു കൃഷ്നേയും നോക്കി ഇറങ്ങിയതാണ് ഞാൻ... എക്സാം കഴിഞ്ഞുടനെ പുറത്തേക്ക് പോകുന്നത് കണ്ടിരുന്നു... ചിലപ്പോൾ ലൈബ്രറിയിൽ ഉണ്ടാകും,ഞാൻ അങ്ങോട്ടേക്ക് നടന്നു.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ഇവനിതെവിടെ പോയി! ലൈബ്രറിയിൽ അവനെ കാണാത്തപ്പോൾ ഞാൻ പുറത്തേക്കിറങ്ങി. ഇനി ഇപ്പോൾ പുറത്തേക്ക് പോയി കാണുമോ? ഞാൻ ഇതും ചിന്തിച്ചു അവൻ ബൈക്ക് പാർക്ക് ചെയ്യുന്നിടത്തേക്ക് നോക്കി.ബൈക്ക് അവിടെ തന്നെയുണ്ട്,
കാൾ ചെയ്തു നോക്കാം... ഞാൻ മൊബൈൽ കയ്യിലെടുത്തു അവന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു.ഒന്ന് രണ്ടു വട്ടം റിങ് ചെയ്തതിനു ശേഷം അവൻ കാൾ കട്ട് ചെയ്തു.
YOU ARE READING
°എന്റെ സ്കൂൾ ഡയറി°
Teen Fiction"What are you doing?" അവൻ ചോദ്യഭാവത്തിൽ എന്നെ നോക്കി. "നീ ഇന്നലെ എന്റെ കാൽ മുറിഞ്ഞപ്പോൾ എന്തു ചെയ്തോ അത് തന്നെ..." ഇതും പറഞ്ഞു ഞാൻ ഞാൻ അവന്റെ കൈ തട്ടി മാറ്റി. എന്തു പറ്റി എന്നറിയില്ല. പിന്നീട് അവൻ ഒന്നും പറയാതെ നല്ല കുട്ടിയായി ഇരുന്നു തന്നത് കണ്ടപ്പ...