Ahaana's pov:-
"OMG..." എനിക്ക് മുന്നിലുള്ള ആളെ കണ്ടതും ഞാൻ ഒരു നിമിഷം ഞെട്ടി...
കാരണം മറ്റൊന്നുമെല്ല നെക്സ്റ്റ് വീക്ക് എന്നെ കാണാൻ വരാം എന്ന് പറഞ്ഞ ബോയ്ഫ്രണ്ട് ഇതാ എന്റെ മുന്നിൽ എന്റെ മുഖ്യശത്രുവിന്റെ ഗ്രാൻപയായി നിൽക്കുന്നു. ബോയ്‌ഫ്രണ്ടും എന്നെ ഇവിടെ ഒട്ടും പ്രതീക്ഷിച്ചിട്ടില്ല എന്നു അവരുടെ മുഖഭാവത്തിൽ എനിക്കു മനസ്സിലായി. ഞാൻ വിശ്വസിക്കാനാവാതെ ആ മുഖത്തേക്ക് തന്നെ നോക്കി നിന്നു.
"പ്രിൻസസ്..." ബോയ്ഫ്രണ്ട് എന്നെ നോക്കി പതുക്കെ വിളിച്ചു.
അതു കേട്ടതും ഞാൻ ചിരിയോടെ ബോയ്ഫ്രണ്ട് എന്നും വിളിച്ചു കൊണ്ടു സന്തോഷത്തോടെ അവരുടെ അടുത്തേക്ക് ഓടി.ഒന്നും സംഭവിക്കാത്ത മട്ടിൽ ബോയ്ഫ്രണ്ടിനെ hug ചെയ്യാൻ നോക്കി.പക്ഷെ ബോയ്ഫ്രണ്ട് എന്നെ ഉടൻ തടഞ്ഞു.
"നേരിട്ടു കാണുമ്പോൾ ഇങ്ങനെ ഈ പേരു വിളിക്കരുതെന്നു ഞാൻ പറഞ്ഞിട്ടില്ലേ..." കൃഷിന്റെ grandpa എന്നെ നോക്കി ശാസന മട്ടിൽ പറഞ്ഞു.
"Oops... സോറി,സോറി ഇനി ഇതാവർത്തിക്കില്ല അങ്കിൾ..." ഞാൻ അങ്കിളെ നോക്കി കണ്ണിറുക്കി.
ലെറ്റേർസിൽ അല്ലാതെ ബോയ്ഫ്രണ്ടെന്നു വിളിക്കരുതെന്നു കേണൽ അങ്കിൾ പലപ്രാവശ്യം എന്നോട് പറഞ്ഞിട്ടുള്ളതാണ് , പക്ഷേ എന്റെ വായിൽ നിന്നും എപ്പോഴും ബോയ്ഫ്രണ്ട് എന്നു മാത്രമേ വരാറുള്ളൂ...
" കേണൽ അങ്കിൾ എന്താ ഇവിടെ?"
" പ്രിന്സസ് എന്താ ഇവിടെ?"
അങ്കിളും ഞാനും പരസ്പരം നോക്കി ഒരു പോലെ ചോദിച്ചു.
"നിങ്ങൾക്ക് എങ്ങനെ പരസ്പരം അറിയാം?" പെട്ടന്ന് എന്റെ പിറകിൽ നിന്നും കൃഷ്ന്റെ ശബ്ദം ഞാൻ കേട്ടു.
ഞാൻ തിരിഞ്ഞു അവനെ നോക്കി. ആ കാര്യം ഞാൻ ഒരുനിമിഷത്തേക്ക് മറന്നിരുന്നു ,അതായത് ഇവന്റെ ഗ്രാൻപയാണെല്ലോ അങ്കിൾ എന്ന കാര്യം, ഞാൻ അവനെ തന്നെ നോക്കി ഒരു കുറച്ചു നേരം നിന്നു. ബൈ ചാൻസ് അങ്കിൾ ഇടക്കിടക്കെ എഴുതാറുള്ള പ്രിൻസ് ഒരു പക്ഷേ ഇവനായിരിക്കുമോ!! ഹേയ് അങ്ങനെ വരാൻ ചാൻസ് ഇല്ല... ഇവനെ പോലുള്ള ഒരുത്തനെ എങ്ങനെ പ്രിൻസ് എന്നു വിളിക്കാൻ തോന്നും, അങ്കിൾ എഴുതാറുള്ള പ്രിൻസ് ഒരു പാവം ക്യാരക്ടർ ആണു, ഇവനോ ആ ക്യാരക്ടറിന്റെ അടുത്തുപോലും എത്തില്ല... ഞാൻ ഓർത്തു...
VOCÊ ESTÁ LENDO
°എന്റെ സ്കൂൾ ഡയറി°
Ficção Adolescente"What are you doing?" അവൻ ചോദ്യഭാവത്തിൽ എന്നെ നോക്കി. "നീ ഇന്നലെ എന്റെ കാൽ മുറിഞ്ഞപ്പോൾ എന്തു ചെയ്തോ അത് തന്നെ..." ഇതും പറഞ്ഞു ഞാൻ ഞാൻ അവന്റെ കൈ തട്ടി മാറ്റി. എന്തു പറ്റി എന്നറിയില്ല. പിന്നീട് അവൻ ഒന്നും പറയാതെ നല്ല കുട്ടിയായി ഇരുന്നു തന്നത് കണ്ടപ്പ...