"വാട്ട്!!! " ഹെബ്ബ കണ്ണും മിഴിച്ചു എന്നെ നോക്കി. " കൃഷ് അങ്ങനെ പറഞ്ഞോ!!? അവൾ വിശ്വാസം വരാത്ത മട്ടിൽ എന്നോട് വീണ്ടും ചോദിച്ചു.
"ഹെബ്ബാ സൗണ്ട് കുറച്ചു പറയൂ, ആന്റിയോ മറ്റോ കേൾക്കും..." ഞാൻ ഉടൻ തന്നെ അവളെ ശാസിക്കുന്ന മട്ടിൽ ഭയത്തോടെ പറഞ്ഞു.
എനിക്ക് അയച്ച മെസ്സേജിനൊന്നും ഞാൻ റിപ്ലൈ കൊടുക്കുന്നത് കാണാതിരുന്നപ്പോൾ വീഡിയോ കാൾ ചെയ്തതാണവൾ, എന്താ പറയുക! ഇന്നലത്തെ ആ സംഭവത്തിന്റെ ഷോക്ക് ഇപ്പോഴും എന്നെ വിട്ടു പോയിട്ടില്ല,
ഞാൻ അങ്ങനെ പറഞ്ഞതും, "ഓക്കെ, ഓക്കെ..but കൃഷ് ശരിക്കും അങ്ങനെ പറഞ്ഞോ?" അവൾ ശബ്ദം കുറച്ചു വീണ്ടും ചോദിച്ചു.
"മ്മ്മ്..." ഞാൻ മെല്ലെ തലയാട്ടി.
" എന്നിട്ട്!!" അവൾ ആകാംഷയോടെ എന്റെ മുഖത്തേക്ക് തന്നെ നോക്കി.
" നീയിപ്പോൾ ചോദിച്ചത് പോലെ തന്നെ ഞാനും വിശ്വസിക്കാനാവാതെ അവന്റെ മുഖത്തേക്ക് നോക്കി 'വാട്ട്' എന്നു ചോദിച്ചു, പക്ഷേ ആ cold blood എനിക്ക് ആൻസർ ഒന്നും തരാതെ അവന്റെ ആ വൃത്തികെട്ട ചിരിയും ചിരിച്ചു പുറത്തേക്ക് പോയി..." ഞാൻ ദേഷ്യത്തോടെ അതോർത്തുകൊണ്ടു പറഞ്ഞു.
" ഛെ!! നശിപ്പിച്ചു..." ഹെബ്ബ അവളുടെ തലയിൽ കൈവെച്ചു.
"എന്താ!! " ഞാൻ അവളെ സംശയത്തോടെ നോക്കി.
"എല്ലാ.... ഞാൻ കരുതി അവൻ നല്ല റൊമന്റിക്കായി i am in love with you അഹാനാ എന്നൊക്കെ പറയുമെന്ന്..." അവൾ എന്നെ നോക്കി കണ്ണിറുക്കി ചിരിച്ചു.
"ദേ ഹെബ്ബാ ഇല്ലെങ്കിലേ മൂഡ് ഓഫായിട്ടാണ് ഞാനിവിടെ ഇരിക്കുന്നത്, ഓവറാക്കിയാൽ എന്റെ സ്വഭാവം മാറും പറഞ്ഞേക്കാം..." ഞാൻ അവളോട് ദേഷ്യപ്പെട്ടു.
"ഹിഹി... chill yaar... ഇങ്ങനെ ചൂടാവാതെ, എന്നിട്ട് നീയിന്നലെ നിന്റെ ബോയ്ഫ്രണ്ടിനെ കണ്ടിരുന്നോ?"
"ഉം... എങ്ങനെയൊക്കെയോ അവിടെ പിടിച്ചു നിന്നു എന്നു വേണം പറയാൻ... എന്റെ ഭാഗ്യത്തിനു ഇന്നലെ ബോയ്‌ഫ്രണ്ടിനു എവിടെയോ പോകാനുണ്ടായിരുന്നു, അതു കൊണ്ടു അവിടെ നിന്നും പെട്ടന്നു escape ആകാനും സാധിച്ചു..."
YOU ARE READING
°എന്റെ സ്കൂൾ ഡയറി°
Teen Fiction"What are you doing?" അവൻ ചോദ്യഭാവത്തിൽ എന്നെ നോക്കി. "നീ ഇന്നലെ എന്റെ കാൽ മുറിഞ്ഞപ്പോൾ എന്തു ചെയ്തോ അത് തന്നെ..." ഇതും പറഞ്ഞു ഞാൻ ഞാൻ അവന്റെ കൈ തട്ടി മാറ്റി. എന്തു പറ്റി എന്നറിയില്ല. പിന്നീട് അവൻ ഒന്നും പറയാതെ നല്ല കുട്ടിയായി ഇരുന്നു തന്നത് കണ്ടപ്പ...