"അനൂ..." സേറ എനിക്ക് നേർക്ക് തിരിഞ്ഞിരുന്നു.
"ഉം..." ഞാൻ തലപൊക്കി അവളെ നോക്കി.
"നീ എങ്ങനെയാണ് പോകുന്നത്?"
"അബ്ബായെ വിളിച്ചു നോക്കണം, ഇല്ലെങ്കിൽ ടാക്സി പിടിച്ചു പോണം, എന്താണ് ചോദിച്ചത്?"
"വെറുതെ,... ലിയ ദീദി ഇന്ന് ഇല്ലാലോ..."
"ആഹ്..." ഞാൻ തലയാട്ടി.
One massage for you
പെട്ടന്നായിരുന്നു മൊബൈലിൽ നോട്ടിഫിക്കേഷൻ ശബ്ദം കേട്ടു, ഞാൻ ബാഗ് തുറന്ന് മൊബൈൽ പുറത്തേക്കെടുത്തു.
Cold blood ആണ്, ഞാൻ കൃഷ്ന്റെ ഭാഗത്തേക്ക് നോക്കി. ഫോണും കയ്യിൽ പിടിച്ചു എന്നെ നോക്കി ഇളിച്ചു കൊണ്ടു നിൽക്കുന്നുണ്ടായിരുന്നു, ഞാൻ അവൻ അയച്ച മെസ്സേജ് തുറന്നു നോക്കി.
'Come to library...'
ഞാനാര് ഇവന്റെ വേലക്കാരിയോ മറ്റോ ആണോ ഇങ്ങനെ എന്നോട് ഓർഡർ ഇടാൻ... ഞാൻ ദേഷ്യത്തോടെ പല്ലുക്കടിച്ചു.
ഇന്നലെ അവൻ ചെയ്തത് പോലെ മൈൻഡ് ചെയ്യാതെ ഫോൺ തിരിച്ചു വെച്ചാലോ? ഹേയ്, അത് വേണ്ടാ... അവനെ കോപ്പിയടിക്കുന്നത് പോലെ തോന്നും.,
'No' ഞാൻ അവനുള്ള റിപ്ലൈ കൊടുത്തു. എന്നിട്ട് തിരിഞ്ഞുനിന്നു അവനെ നോക്കി പുച്ഛത്തോടെ ചിരിച്ചു.
അവനും ഞാൻ അയച്ച മെസ്സേജ് നോക്കിയശേഷം തലപൊക്കി എന്നെ നോക്കി അതേ ചിരി ചിരിച്ചു ബാഗും എടുത്തു പുറത്തേക്ക് നടന്നു. ഞാൻ കാര്യം മനസ്സിലാവാതെ അവൻ പോകുന്നതും നോക്കി ഒരു നിമിഷം നിന്നു.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
അബ്ബ ഫ്രീയാവാൻ അരമണിക്കൂർ കഴിയും, അത് വരെ വെയിറ്റ് ചെയ്യാൻ വയ്യ, അതിനു മുൻപ് വല്ല ടാക്സിയും കിട്ടുകയാണെങ്കിൽ അതും പിടിച്ചു വീട്ടിൽ പോണം...
വാട്സാപ്പിലും മറ്റും കുറേ മെസ്സേജുകൾ ഓപ്പൺ ചെയ്യാതെ കിടക്കുന്നുണ്ട്, ഞാൻ അതൊക്കെ ഒരോന്നായി തുറന്ന് നോക്കിക്കൊണ്ടു മുമ്പോട്ടേക്ക് നടന്നു.
"ഹായ്..." അധികം പരിചയമില്ലാത്ത ഒരു ശബ്ദം കേട്ട് ഞാൻ തലപൊക്കി നോക്കി.
YOU ARE READING
°എന്റെ സ്കൂൾ ഡയറി°
Teen Fiction"What are you doing?" അവൻ ചോദ്യഭാവത്തിൽ എന്നെ നോക്കി. "നീ ഇന്നലെ എന്റെ കാൽ മുറിഞ്ഞപ്പോൾ എന്തു ചെയ്തോ അത് തന്നെ..." ഇതും പറഞ്ഞു ഞാൻ ഞാൻ അവന്റെ കൈ തട്ടി മാറ്റി. എന്തു പറ്റി എന്നറിയില്ല. പിന്നീട് അവൻ ഒന്നും പറയാതെ നല്ല കുട്ടിയായി ഇരുന്നു തന്നത് കണ്ടപ്പ...