ഒന്നരമാസത്തിനു ശേഷം:-
"നോ അബ്ബാ... നടക്കില്ല! എനിക്ക് വരാൻ പറ്റില്ല... നാളെ ടെസ്റ്റ് ഉണ്ട് എന്നും ഉമ്മിയോട് കളവ് പറഞ്ഞാണ് ഞാൻ ഇവിടെ നിന്നത്... അബ്ബ ഫോൺ വെച്ചിട്ട് പോയെ..."ഇതും പറഞ്ഞു ഞാൻ ദേഷ്യത്തോടെ ഫോൺ കട്ട് ചെയ്യാൻ തുനിഞ്ഞു.
"പ്രിൻസസ്... പ്ലീസ്...ഇത് ലാസ്റ്റ്...അങ്കിൾ മൂന്ന് വർഷത്തിന് ശേഷം വന്നതെല്ലേ..." അബ്ബ ഫോണിലൂടെ ഉടൻ എന്നോട് കെഞ്ചി.
അബ്ബ ഒരു പോലീസ് ഓഫീസർ ആവാൻ തന്നെ കാരണമായ റഷീദ് അങ്കിൾ റിട്ടയേർഡ് ആയ ശേഷം മൂന്ന് വർഷം മക്കളുടെ കൂടെ വിദേശത്തായിരുന്നു. ഇപ്പോൾ നാട്ടിൽ വന്നതിനു ശേഷം അബ്ബായെ പോലെയുള്ള കുറച്ചു പേർക്ക് വേണ്ടി ചെറിയൊരു ഫാമിലി get together വെച്ചിരിക്കുകയാണ്...അങ്കിളിന്റെ വീര കഥകൾ കേട്ടിട്ടാണ് അബ്ബാക്ക് പോലീസ് ആവാൻ ആഗ്രഹം വന്നതെന്ന് അബ്ബ ഇടക്കിടക്കെ പറയും പക്ഷേ എനിക്കത് പൊങ്ങച്ചം പറയുന്നത് പോലെയാണ് തോന്നാറുള്ളത്... ആ ഒറ്റ കാരണത്തിലാണ് ഞാൻ ഉമ്മിയോട് ഒരു കളവും പറഞ്ഞു വീട്ടിലിരിക്കുന്നത്... പക്ഷേ അതിനിടയിലാണ് ഈ കുരിശ്... അങ്കിളിനു എന്നെ കാണാൻ വലിയ ആഗ്രഹം, അതിനു വേണ്ടിയാണ് അബ്ബയുടെ ഈ ഫോൺ കാൾ...
"എനിക്കറിയാം നിനക്ക് ഈ അബ്ബായോട് ഒരു സ്നേഹവും ഇല്ല എന്ന്... അബ്ബ മറ്റുള്ളവരുടെ മുന്നിൽ നാണം കെടുന്നത് കാണാനാണ് നിനക്കിഷ്ട്ടം അല്ലേ...നിന്റെ ഉമ്മിയെ പോലെ തന്നെ..." എന്റെ answer ഒന്നും കാണാതായപ്പോൾ അബ്ബാ സങ്കടം നടിച്ചുകൊണ്ടു സ്വന്തം സൗണ്ട് ഒക്കെ അല്പം മാറ്റി.
"ദേ അബ്ബാ...വെറുതെ അഭിനയിച്ചു ഓവർ ആകേണ്ടാ...എന്തു പറഞ്ഞാലും കാണും ഈയൊരു ഡയലോഗ്...ഞാൻ വരാം..." അവസാനം ഞാൻ സമ്മതിച്ചു.
"ഹഹഹ...എനിക്കറിയാം നീ വരുമെന്ന്... നീ ഈ പാവം ആത്തിഫ് ഇബ്രാഹിമിന്റെ മോൾ ആണെങ്കിലും എന്റെ പുലികുട്ടി അല്ലേ..." അബ്ബാ ചിരിച്ചു.
"മുഴുവനായി സന്തോഷിക്കാൻ വരട്ടെ.. ഹെബ്ബ എത്തുമ്പോഴേക്കും ഞാൻ അവിടെ നിന്നും ഇറങ്ങും പറഞ്ഞേക്കാം..."
നെക്സ്റ്റ് വീക്ക് ആണ് ബോയ്ഫ്രണ്ട് എന്നെ കാണാൻ വരാം എന്ന് പറഞ്ഞിരിക്കുന്നത്...ബോയ്ഫ്രണ്ട് എനിക്ക് തരുന്നത് പോലെ ഇടയ്ക്ക് എപ്പോഴെങ്കിലും ഞാൻ തിരിച്ചു ബോയ്ഫ്രണ്ടിനും എന്തെങ്കിലുമൊക്കെ ഗിഫ്റ്റ് കൊടുക്കാറുണ്ട്. പക്ഷേ ഗിഫ്റ്റ് സെലക്റ്റ് തീരെ എനിക്കറിയില്ല.അതു കൊണ്ട് തന്നെ ഹെബ്ബായാണ് അത് പലപ്പോഴും സെലക്റ്റ് ചെയ്യാറുള്ളത്, കുറേ നിർബന്ധിച്ചതിനു ശേഷം അവൾ ഇന്ന് ഇങ്ങോട്ടേക്ക് വരാം എന്നു സമ്മതിച്ചിരുന്നു. ഉച്ചക്ക് ഉള്ള ട്രെയിനിൽ അവളിങെത്തും.
YOU ARE READING
°എന്റെ സ്കൂൾ ഡയറി°
Teen Fiction"What are you doing?" അവൻ ചോദ്യഭാവത്തിൽ എന്നെ നോക്കി. "നീ ഇന്നലെ എന്റെ കാൽ മുറിഞ്ഞപ്പോൾ എന്തു ചെയ്തോ അത് തന്നെ..." ഇതും പറഞ്ഞു ഞാൻ ഞാൻ അവന്റെ കൈ തട്ടി മാറ്റി. എന്തു പറ്റി എന്നറിയില്ല. പിന്നീട് അവൻ ഒന്നും പറയാതെ നല്ല കുട്ടിയായി ഇരുന്നു തന്നത് കണ്ടപ്പ...