" അനൂ നീയെനിയും എഴുന്നേറ്റില്ലേ?" ഉമ്മി റൂമിന്റെ ഡോർ തുറന്ന് അകത്തേക്കു വന്നു.
" ആഹ് എഴുന്നേറ്റു." ഞാൻ മെല്ലെ ബ്ലാങ്കറ്റ് മാറ്റി ബെഡിൽ എഴുന്നേറ്റിരുന്നു.
" വേഗം നോക്ക്, ആറര കഴിഞ്ഞു..." ഒരിക്കൽ കൂടി എന്നെ നോക്കിക്കൊണ്ട് ഉമ്മി പുറത്തേക്ക് പോയി.
ഹെബ്ബയുമായി ചാറ്റ് ചെയ്തിരുന്നിട്ട് ലേറ്റായിട്ടാണ് ഉറങ്ങിയത്, കുറച്ചു സമയം കൂടി കിടക്കാൻ തോന്നുന്നു.
" അനൂ..." വീണ്ടും നീട്ടിയുള്ള ഉമ്മിയുടെ വിളി കേട്ടതും ഞാൻ ബെഡിൽ നിന്നും എഴുന്നേറ്റു
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
" ഗുഡ് മോർണിംഗ് അബ്ബാ..." സോഫയിൽ ഇരുന്ന് മൊബൈൽ നോക്കുന്നുണ്ടായിരുന്ന അബ്ബയെ നോക്കി ഞാൻ കയ്യുയർത്തി.
" ഗുഡ് മോർണിംഗ് ഡാർലിംഗ്..." അബ്ബ മൊബൈലിൽ കണ്ണെടുത്ത് എന്നെ നോക്കി പുഞ്ചിരിയോടെ പറഞ്ഞു.
ഡൈനിങ് ടേബിളിനടുത്തേക്ക് നടക്കാനായി തുനിഞ്ഞ ഞാൻ ഒരു നിമിഷം നിന്നു, അബ്ബ ഇപ്പോൾ ഡാർലിംഗ് എന്നല്ലേ പറഞ്ഞത്, എന്തോ എന്നെ സോപ്പിട്ട് നേടാൻ മുന്നോടിയായിട്ടുള്ള വിളിയാണെല്ലോ...
" എന്താണ് മിസ്റ്റർ കമ്മീഷണർ സാറിന് എന്നോട് പറയാൻ ഉള്ളത്?" ഞാൻ തിരിഞ്ഞു നിന്ന് അബ്ബയുടെ മുന്നിലായി കയ്യും കെട്ടി നിന്നു.
"എനിക്കോ? എനിക്കെന്ത് പറയാൻ?"
" അഭിനയിച്ചു ഓവർ ആക്കാതെ എന്താണ് പറയാനുള്ളത് എന്നുവെച്ചാൽ വേഗം പറയ്..." ഞാൻ ഗൗരവത്തോടെ പറഞ്ഞു.
"ഹീ... നിനക്ക് മനസ്സിലായി അല്ലേ..." അബ്ബ എന്നെ നോക്കി ഇളിച്ചു.
ഞാൻ അതെയെന്നർത്ഥത്തിൽ തലകുലുക്കി.
" നിനക്ക് ഇവിടെ ആരെയും പരിചയമില്ലാത്തത് കാരണം രാവിലെയും വൈകുന്നേരവും ഞാൻ നിന്നെ ഡ്രോപ്പ് ചെയ്യാം എന്നേറ്റിരുന്നു, ഡ്രൈവർ പോലും വേണ്ട എന്ന് നീ തന്നെ പറഞ്ഞു. പക്ഷേ ഇന്ന് അബ്ബക്ക് അത്യാവശ്യമായി ഒരിടം വരെ പോകാനുണ്ട്. അബ്ബയുടെ മോൾ ഇന്ന് മാത്രം ഇന്നലെ ഉമ്മിയുടെ ഒരു ഫ്രണ്ടിനെ പരിചയപെട്ടിട്ടില്ലേ ആ ആന്റിയുടെ മോളെ കൂടെ പോകണം... അവരുടെ മോൾ വരും ഇപ്പോ മോളെ പിക്ക് ചെയ്യാൻ..." അബ്ബ യാചിക്കുന്നു ഭാവത്തിൽ പറഞ്ഞു.
YOU ARE READING
°എന്റെ സ്കൂൾ ഡയറി°
Teen Fiction"What are you doing?" അവൻ ചോദ്യഭാവത്തിൽ എന്നെ നോക്കി. "നീ ഇന്നലെ എന്റെ കാൽ മുറിഞ്ഞപ്പോൾ എന്തു ചെയ്തോ അത് തന്നെ..." ഇതും പറഞ്ഞു ഞാൻ ഞാൻ അവന്റെ കൈ തട്ടി മാറ്റി. എന്തു പറ്റി എന്നറിയില്ല. പിന്നീട് അവൻ ഒന്നും പറയാതെ നല്ല കുട്ടിയായി ഇരുന്നു തന്നത് കണ്ടപ്പ...