" കൃഷ്..." പെട്ടന്ന് സേറ ഓടിവന്ന് എനിക്ക് മുന്നിലായി നിന്നു. ഞാൻ തലപൊക്കി അവളെ നോക്കി.
"സേറാ മുന്നിൽ നിന്നും മാറി നിൽക്ക്, നീ ഇതിൽ ഇടപെടണ്ട..." കൃഷിന്റെ ദേഷ്യം നിറഞ്ഞ ശബ്‌ദം കേട്ടു.
"പ്ലീസ് കൃഷ്... അങ്കിൾ ഇപ്പോൾ തന്നെ ദേഷ്യത്തിലാണ്, ഇനിയും നീ എന്തെങ്കിലും ചെയ്താൽ അത് നിന്റെ ഫ്രണ്ട്സിനെയുണ് ബാധിക്കും..." അവരുടെ സംസാരത്തിൽ നിന്നും കാര്യമായി ഒന്നും മനസ്സിലാവാതെ ഞാൻ നിന്നു.
" സേറ ഇവൾ..." കൃഷ് എനിക്ക് നേർക്ക് വിരൽചൂണ്ടി ദേഷ്യത്തോടെ എന്തോ പറയാൻ തുനിഞ്ഞതും
"കൃഷ് നീ ഇപ്പോൾ പോ..." സേറ അവനെ തടഞ്ഞുകൊണ്ടു പറഞ്ഞു.
അവൻ സേറയെയും എന്നെയും ഒന്ന് നോക്കിയ ശേഷം ക്ലാസിനു പുറത്തേക്ക് പോയി. എന്റെ കണ്ണുകൾ അവൻ പോയ വഴിയെ തിരിഞ്ഞു.
" സോറി അഹാന, അവന് കുറച്ച് ദേഷ്യം കൂടുതലാണ്, താൻ ഓക്കെ അല്ലേ?" സേറയുടെ ചോദ്യം കേട്ടതും ഞാൻ തലചെരിച്ചു.
നന്ദിയോടെ അവളെ നോക്കി. കൃഷ്നെ എതിർത്തു സംസാരിക്കാൻ മാത്രം ധൈര്യമുള്ള ആളാണ്. അവളുടെ ചോദ്യത്തിനുള്ള ഉത്തരം എന്നർത്ഥത്തിൽ ഞാൻ പതുക്കെ തലയാട്ടി.
"താൻ തന്റെ സീറ്റിലേക്ക് പോയിരുന്നോളൂ..." സേറ എന്നെ നോക്കി പുഞ്ചിരിയോടെ പറഞ്ഞു.
അത് കേട്ടതും ഞാൻ പെട്ടെന്ന് തന്നെ എന്റെ സീറ്റിലേക്ക് പോയിരുന്നു.
എല്ലാവരുടെയും കണ്ണ് എന്റെ നേർക്കാണ്, ചിലരുടെ കണ്ണിൽ സഹതാപം മറ്റ് ചിലരുടെ കണ്ണിൽ ദേഷ്യമാണോ അതോ മറ്റു വല്ലതുമാണോ എന്ന് മനസ്സിലാവുന്നില്ല. ഫസ്റ്റ് ദിവസം തന്നെ ക്ലാസ്സിലെ എല്ലാവരുടെയും നോട്ടപ്പുള്ളിയായി മാറി. എങ്ങനെയെങ്കിലും ഈ ക്ലാസ് ഒന്ന് കഴിഞ്ഞു കിട്ടിയാൽ മതിയായിരുന്നു. അവരുടെ നോട്ടം താങ്ങാനാവാതെ ഞാൻ അസ്വസ്ഥതയോടെ സീറ്റിൽ തലയും താഴ്ത്തി വെച്ചു.
" അഹാന എന്ത് പറ്റി?" സേറയുടെ ശബ്ദം കേട്ടതും ഞാൻ മെല്ലെ തലപൊക്കി.
YOU ARE READING
°എന്റെ സ്കൂൾ ഡയറി°
Teen Fiction"What are you doing?" അവൻ ചോദ്യഭാവത്തിൽ എന്നെ നോക്കി. "നീ ഇന്നലെ എന്റെ കാൽ മുറിഞ്ഞപ്പോൾ എന്തു ചെയ്തോ അത് തന്നെ..." ഇതും പറഞ്ഞു ഞാൻ ഞാൻ അവന്റെ കൈ തട്ടി മാറ്റി. എന്തു പറ്റി എന്നറിയില്ല. പിന്നീട് അവൻ ഒന്നും പറയാതെ നല്ല കുട്ടിയായി ഇരുന്നു തന്നത് കണ്ടപ്പ...