"അനൂ നിന്റെ ഫോൺ റിംഗ് ചെയ്യുന്നതല്ലേ കേൾക്കുന്നത്,എന്താ attend ചെയ്യാത്തത്?..." ഉമ്മി താഴെ നിന്നും വിളിച്ചു പറയുന്നത് കേട്ട ഞാൻ തലയുയർത്തി.
"ഹാ... ഉമ്മീ ഞാൻ കേൾക്കുന്നുണ്ട്, ഹെബ്ബായായിരിക്കും ,ഞാൻ അവളെ തിരിച്ചു വിളിച്ചോളാം...." ഞാൻ മുകളിൽ നിന്നും മറുപടി പറഞ്ഞു.
"നീയിവിടെ എന്തു ചെയ്യുകയാ....ആ വയലിൻ അവിടെ വെച്ചിട്ട് വന്നു വല്ലതും കഴിക്കുന്നുണ്ടോ...."
"വരാം ഉമ്മീ....one month ആയില്ലേ ഞാൻ ഇതൊന്നു തൊട്ടിട്ടു തന്നെ...."
"സ്കൂളിലെ ബുക്ക്സ് രണ്ട് മാസം തുറന്നില്ലെങ്കിലും ഒരു പ്രശ്നവും നിനക്കുണ്ടാവാറില്ലല്ലോ..." ഉമ്മീ കുറ്റപ്പെടുത്തുന്ന മട്ടിൽ ചോദിച്ചു.
"അത് ബുക്ക് ,ഇത് വയലിൻ..."
"നീയെന്തെങ്കിലും ചെയ്തോ... ഞാനും ഫാത്തിമയും പുറത്തേക്ക് പോകുകയാണ്, ഫുഡ് ഡൈനിങ് ടേബിളിൽ എടുത്തു വെച്ചിട്ടുണ്ട്, വേഗം കഴിക്കണം...." ഉമ്മി ഇതും പറഞ്ഞു റൂമിലേക്ക് തിരിച്ചു പോയി.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ഉമ്മി പോയി അരമണിക്കൂർ കഴിഞ്ഞപ്പോഴാണ് എനിക്ക് ഹെബ്ബയെ തിരിച്ചു വിളിച്ചില്ലല്ലോ എന്ന കാര്യം ഓർമ വന്നത്.
ഞാൻ വയലിൻ എടുത്തുവെച്ച ശേഷം തഴത്തേക്ക് നടന്നു.
"ഓഹ്....ഈ ഉമ്മിക്ക് വായിക്കു രുചിയുള്ള വല്ല ചിക്കൻ സാൻവിച്ചോ മറ്റോ ഉണ്ടാക്കിയാൽ പോരേ...." ഞാൻ തനിയെ പറഞ്ഞു കൊണ്ട് ഡൈനിങ് ടേബിളിൽ ഉണ്ടായിയിട്ടുന്ന വെജ് സാൻവിച്ചിൽ ഒരെണ്ണം മാത്രം എടുത്ത് ടിവിയുടെ അടുത്തേക്ക് നടന്നു.
'I am so lonely broken angel.....'
എന്റെ ഫോൺ പിന്നെയും റിംഗ് ചെയ്യാൻ തുടങ്ങി. ഹെബ്ബ തന്നെയായിരിക്കും...
"എന്താടീ അലവലാതി നിനക്ക് ഫോൺ എടുത്താൽ...." ഫോൺ അറ്റൻറ്റ് ചെയ്ത ഉടനെ അവൾ ദേഷ്യപ്പെട്ടു കൊണ്ട് ചോദിച്ചു.
YOU ARE READING
°എന്റെ സ്കൂൾ ഡയറി°
Teen Fiction"What are you doing?" അവൻ ചോദ്യഭാവത്തിൽ എന്നെ നോക്കി. "നീ ഇന്നലെ എന്റെ കാൽ മുറിഞ്ഞപ്പോൾ എന്തു ചെയ്തോ അത് തന്നെ..." ഇതും പറഞ്ഞു ഞാൻ ഞാൻ അവന്റെ കൈ തട്ടി മാറ്റി. എന്തു പറ്റി എന്നറിയില്ല. പിന്നീട് അവൻ ഒന്നും പറയാതെ നല്ല കുട്ടിയായി ഇരുന്നു തന്നത് കണ്ടപ്പ...