ഓഹ് ഗോഡ്...ഇതെന്താണ് എനിക്ക് ഉറക്കം വരാത്തത്? രണ്ടു ദിവസമായി മര്യാദയ്ക്ക് ഉറങ്ങിയിട്ട്!! എന്നിട്ടും ഇതെന്തു പറ്റി? ഞാൻ വീണ്ടും തിരിഞ്ഞു കിടന്നു.
ഓഹ്... ഇവൾക്കൊക്കെ എങ്ങനെ ഇങ്ങനെ ഉറങ്ങാൻ കഴിയുന്നു!! ഞാൻ സുഖമായി കിടന്നുറങ്ങുന്ന ഹെബ്ബയെ നോക്കി ചിന്തിച്ചു.
ഞാൻ അടുത്തു വെച്ചിരുന്ന ഫോൺ കയ്യിലെടുത്തു,ലോക്ക് മാറ്റി gallery open ചെയ്‌തു, കൃഷ്ന്റെ ആകെ രണ്ടു ഫോട്ടോസ് മാത്രമാണ് എന്റെ കയ്യിൽ ഉള്ളത്, ഒന്ന് അന്നൊരിക്കൽ അവൻ ആ ബാൻഡേജ് ഒട്ടിച്ചപ്പോൾ എനിക്ക് അയച്ചു തന്ന ഫോട്ടോ പിന്നെയുള്ളത് ഇന്ന് റോഷൻ അയച്ചു തന്ന ഫോട്ടോയും... ഞാൻ ആ രണ്ടു ഫോട്ടോസും മാറി മാറി നോക്കി.
റോഷൻ പറഞ്ഞത് പോലെ എനിക്ക് അവനോട് എല്ലാം തുറന്നു ചോദിക്കാമായിരുന്നു...ഹേയ്...അങ്ങനെ ചോദിക്കാതിരുന്നത് നന്നായി...ഞാൻ അപ്പോൾ തന്നെ മനസ്സ് മാറ്റി.
ചെറുതായി ദാഹിക്കുന്നത് പോലെ... ഞാൻ ഫോൺ അവിടെ വെച്ചു ബെഡിന് സൈഡിൽ ഉണ്ടായിരുന്ന വാട്ടർ ബോട്ടിൽ കയ്യിലെടുത്തു, പക്ഷേ അത് കാലിയായിരുന്നു.
ഓഹ് ഗോഡ്... അതിനിടയിൽ ഇവൾ ഇതും കുടിച്ചു തീർത്തോ!! ഞാൻ ദേഷ്യത്തോടെ സുഖമായി കിടന്നുറങ്ങുന്ന ഹെബ്ബയെ നോക്കി.
ഇനി വേറൊന്നും ചെയ്യാൻ കഴിയില്ല, എഴുന്നേറ്റ് പോയി താഴെ നിന്നും കുടിക്കുക തന്നെ...ഞാൻ മെല്ലെ ബെഡിൽ നിന്നും എഴുന്നേറ്റ് ഡോറിനടുത്തേക്ക് നടന്നു.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
കിച്ചണിലേക്ക് കയറാൻ തുനിഞ്ഞപ്പോഴാണ് സോഫയിൽ ആരുടെയോ നിഴൽ പോലെ കണ്ടത്, ഞാൻ ഒരു നിമിഷം ഞെട്ടി... ഇനി വല്ല കള്ളനോ മറ്റോ ആയിരിക്കുമോ? ഞാൻ ചെറിയൊരു പേടിയോടെ ശബ്ദമുണ്ടാക്കാതെ അങ്ങോട്ടേക്ക് നടന്നു. വല്ല പ്രേതമോ മറ്റോ ആയാൽ പ്രശ്നമില്ലായിരുന്നു ഇന്നത്തെ കാലത്ത് പ്രേതങ്ങളെക്കാളും കൂടുതൽ കള്ളമ്മാരെ പേടിക്കണം....
അബ്ബാ... സോഫയിൽ ഇരിക്കുന്ന ആ രൂപം അബ്ബയാണെന്ന് എനിക്ക് മനസ്സിലായി, പക്ഷേ അബ്ബ എന്താണ് ഈ ടൈം ഇവിടെ ചെയ്യുന്നത്!! എന്തോ കടുത്ത ചിന്തയിലാണെന്നു തല പിറകിലേക്ക് ചായ്ച്ചു നെറ്റിയിൽ വിരലുകൾ കൊണ്ടു കളിക്കുന്നത് കണ്ടപ്പോൾ എനിക്ക് തോന്നി. ഇനി ഉമ്മിയുമായി വല്ല വഴക്കും ആയി കാണുമോ...എന്തായാലും ചോദിച്ചു കളയാം...
YOU ARE READING
°എന്റെ സ്കൂൾ ഡയറി°
Teen Fiction"What are you doing?" അവൻ ചോദ്യഭാവത്തിൽ എന്നെ നോക്കി. "നീ ഇന്നലെ എന്റെ കാൽ മുറിഞ്ഞപ്പോൾ എന്തു ചെയ്തോ അത് തന്നെ..." ഇതും പറഞ്ഞു ഞാൻ ഞാൻ അവന്റെ കൈ തട്ടി മാറ്റി. എന്തു പറ്റി എന്നറിയില്ല. പിന്നീട് അവൻ ഒന്നും പറയാതെ നല്ല കുട്ടിയായി ഇരുന്നു തന്നത് കണ്ടപ്പ...