"many many happy returns of this day സേറാ..." ഞാൻ സേറയെ hug ചെയ്തുകൊണ്ട് പറഞ്ഞു. എന്നിട്ട് എന്റെ കയ്യിലെ ഗിഫ്റ്റ് ബോക്സ് അവൾളുടെ നേർക്ക് നീട്ടി.
"Thank you അഹാനാ..." അവൾ എന്നെ നോക്കി പുഞ്ചിരിച്ചു.
"എല്ലാവരും എത്തിയോ? " ഞാൻ ചുറ്റോടും നോക്കി.
"എത്തി കൊണ്ടിരിക്കുന്നു... പിന്നെ ഫിദയും എയ്ഞ്ചലും ദേ അവിടെയുണ്ട്,അഹാന അങ്ങോട്ട് പൊയ്ക്കോളൂ.." അവൾ ഒരു ഭാഗത്തു വിരൽചൂണ്ടി.
ഞാൻ തലയാട്ടികൊണ്ട് അങ്ങോട്ടേക്ക് നടന്നു.അവിടെ അവരു മാത്രമായിരുന്നില്ല ലുഖ്മാനും ഫ്രണ്ട്സും ഉണ്ടായിരുന്നു.
"Wow!! മൈ എയ്ഞ്ചൽ..." എന്നെ കണ്ടതും റോഷൻ എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് എന്റടുത്തേക്ക് വന്നു. അപ്പോഴാണ് എല്ലാവരും എന്നെ കണ്ടത്.
"വരൂ ഭവതീ ഞങ്ങളുടെ ഈ ചെറിയ ഗ്രൂപ്പിലേക്ക് ഭവതിക്ക് സ്വാഗതം..." അവൻ എന്റടുത്തേക്ക് വന്നു ഒരുമാതിരി തലയൊക്കെ കുനിച്ച് ഡ്രാമാറ്റിക്കായി പറഞ്ഞു.
"ഓഹ്...വളരെ നന്ദി.." ഇതും പറഞ്ഞു ഞാൻ അവന്റെ കാലിൽ നോക്കി ഒരു ചവിട്ട് കൊടുത്തു.
അവൻ വേദനയോടെ എന്നെ നോക്കി.
"നീ പ്രതീക്ഷിച്ചത് കിട്ടിയില്ലേ...ഇനി ഇങ്ങോട്ട് പോര്..." വരുൺ അവനെ നോക്കി കളിയാക്കി.
ഞങ്ങളെല്ലാവരും അവനെ നോക്കി ചിരിച്ചു.പക്ഷേ എനിക്കിതെന്നും ഒരു പ്രശ്നമല്ല എന്ന മട്ടിൽ അവൻ ചിരിക്കുന്നുണ്ടായിരുന്നു.
"ശരിക്കും പറഞ്ഞാൽ ഞാൻ ഡെവിൾ എന്നാണു പറയാൻ കരുതിയത്.." അവൻ എന്നെ നോക്കി ചിരിച്ചു.
"നിന്നെ ഇന്ന് ഞാൻ..." ഇതും പറഞ്ഞു ദേഷ്യത്തോടെ ഞാൻ അവനെ അടിക്കാൻ നോക്കിയെങ്കിലും അവൻ അവിടെ നിന്നും ഒഴിഞ്ഞുമാറി.
"ഞാൻ പോകാണ് എന്റെ ഫാൻസ് എന്നെ വെയിറ്റ് ചെയ്യുന്നുണ്ട്..." ഇതും പറഞ്ഞു അവൻ ഞങ്ങളിൽ നിന്നും മാറി കൂടിയിരിക്കുന്ന ഒരു ഗേൾസ് ഗ്രൂപിനെ നോക്കി പറഞ്ഞു.
YOU ARE READING
°എന്റെ സ്കൂൾ ഡയറി°
Teen Fiction"What are you doing?" അവൻ ചോദ്യഭാവത്തിൽ എന്നെ നോക്കി. "നീ ഇന്നലെ എന്റെ കാൽ മുറിഞ്ഞപ്പോൾ എന്തു ചെയ്തോ അത് തന്നെ..." ഇതും പറഞ്ഞു ഞാൻ ഞാൻ അവന്റെ കൈ തട്ടി മാറ്റി. എന്തു പറ്റി എന്നറിയില്ല. പിന്നീട് അവൻ ഒന്നും പറയാതെ നല്ല കുട്ടിയായി ഇരുന്നു തന്നത് കണ്ടപ്പ...