ആഹാ എന്താ ബെസ്റ്റ് ചിരി,ഈ ചിരി കണ്ടാൽ പറയില്ല ഇന്നലെ എന്നെയൊന്ന് തിരിഞ്ഞുപോലും നോക്കാതിരുന്ന ദുഷ്ടൻ ഇവനാണെന്ന്... ഞാൻ ദേഷ്യത്തോടെ അവന്റെ മുഖത്തേക്ക് നോക്കി.
ഇന്നലെ ചെയ്തതൊക്കെ എന്റെ multiple personality ആണ്,ഇല്ലാതെ ഞാനല്ല എന്ന മട്ടിൽ വന്നിരിക്കുകയാണ്... ഇനിയും ഇവന്റെ വലയിൽ വീഴരുത് അഹാനാ... be strong ഞാൻ സ്വയം തന്നെ ധൈര്യം പകർന്നു. ഇവനെ ഒരു പാഠം പഠിപ്പിക്കണം...
"What are you doing here krish?" ഞാൻ എന്റെ രണ്ടുകയ്യും നെഞ്ചിനു മീതെ കെട്ടി അവനെ നോക്കി ചോദിച്ചു.
" ഉം...എനിക്ക് ഇന്നിവിടെ വരാൻ പറ്റില്ല എന്ന് ആരും പറഞ്ഞിട്ടില്ലാലോ?" അവൻ അവന്റെ ആ വൃത്തിക്കെട്ട ചിരിയോടെ തന്നെ പറഞ്ഞു.
" ഇന്നിവിടെ വരാനും ആരും പറഞ്ഞിട്ടും ഇല്ല..." ഞാനും അതേ സ്പോട്ടിൽ തിരിച്ചടിച്ചു.
"ആഹാ...മാഡം നല്ല മൂഡിലാണെല്ലോ?" അവൻ എന്നെ കളിയാക്കുന്ന മട്ടിൽ നോക്കി.
ഞാൻ തിരിച്ചു ഒന്നും മിണ്ടാതെ അവനെ ദേഷ്യത്തോടെ നോക്കുക മാത്രം ചെയ്തു.
" എന്തായാലും താൻ വാ... സ്കൂളിലേക്കെല്ലേ?നിന്റെ അബ്ബാ കുറച്ചു മുൻപ് പോകുന്നത് കണ്ടിരുന്നു..." ഇതും പറഞ്ഞു അവൻ അവന്റെ ബൈക്കിൽ കയറി ഇരുന്നു.
ഇവൻ കുറേ സമയമായോ വന്നിട്ട്!!
" നോ താങ്ക്സ്...ഞാൻ ടാക്സി പിടിച്ചു പോയികൊള്ളാം..." ഞാൻ അവനെ നോക്കി പുച്ഛത്തോടെ പറഞ്ഞു.
" ഓഹോ! എന്നാൽ രണ്ടുപേർക്കും ഒന്നിച്ചു പോകാം... ഒന്നിങ്കിൽ നീ എന്റെ കൂടെ വരണം,ഇല്ലെങ്കിൽ നമ്മൾ രണ്ടാളും ഒരുമിച്ചു പോകുന്നു..." ഇതും പറഞ്ഞു അവൻ വീണ്ടും ബൈക്കിൽ നിന്നും ഇറങ്ങി.
ഓഹ് ഗോഡ്!!
പെട്ടന്നായിരുന്നു, ഞങ്ങൾ രണ്ടുപേരുടെയും മുന്നിലായി ഒരു കാർ വന്നു നിർത്തിയത്,
എവിടെയോ കണ്ടു പരിചയമുള്ള കാറാണെല്ലോ ഇത്...ഞാൻ ഇതും ചിന്തിച്ചു നിന്നപ്പോഴാണ് കാറിന്റെ വിൻഡോ ക്ലാസ് താഴ്ത്തിയത്...
"ആദി!!" ഞാൻ പുഞ്ചിരിച്ചു കൊണ്ടു ആദിയെ നോക്കി.
"ഓയ്, ഞങ്ങളും ഉണ്ട് കൂടെ" മറ്റൊരു പരിചയമുള്ള ശബ്ദം കേട്ട് ഞാൻ കുനിഞ്ഞു കാറിനുള്ളിലേക്ക് നോക്കി.
YOU ARE READING
°എന്റെ സ്കൂൾ ഡയറി°
Teen Fiction"What are you doing?" അവൻ ചോദ്യഭാവത്തിൽ എന്നെ നോക്കി. "നീ ഇന്നലെ എന്റെ കാൽ മുറിഞ്ഞപ്പോൾ എന്തു ചെയ്തോ അത് തന്നെ..." ഇതും പറഞ്ഞു ഞാൻ ഞാൻ അവന്റെ കൈ തട്ടി മാറ്റി. എന്തു പറ്റി എന്നറിയില്ല. പിന്നീട് അവൻ ഒന്നും പറയാതെ നല്ല കുട്ടിയായി ഇരുന്നു തന്നത് കണ്ടപ്പ...