സ്കൂളിന്റെ ഗേറ്റ് കടന്നപ്പോൾ തന്നെ എന്റെ ഹൃദയമിടിപ്പ് കൂടാൻ തുടങ്ങി.
"ആർ യു ഓക്കെ?" അബ്ബ എനിക്ക് നേർക്ക് തലചെരിച്ചു കൊണ്ട് ചോദിച്ചു.
"മ്മ്‌ഹ്..." ഞാൻ മുന്നോട്ട് നോക്കിക്കൊണ്ട് തന്നെ പതുക്കെ ഒന്ന് മൂളി.
"നിനക്ക് mixed സ്കൂളിൽ പോകാൻ ചെറിയ പേടി ഉണ്ടെന്നു ഉമ്മി പറഞ്ഞല്ലോ ഉള്ളതാണോ?"
"മിക്സ്ഡ് സ്കൂളിൽ പോകുന്ന പേടിയാണോ, അതോ പുതിയ സ്ഥലമല്ലേ എന്നോർത്തുള്ള പേടിയാണോ എന്ന് എനിക്ക് മനസ്സിലാവുന്നില്ല... " ഞാൻ തലചെരിച്ചു അബ്ബയുടെ മുഖത്തേക്ക് നോക്കി പറഞ്ഞു.
"നിനക്ക് ഇവിടെ ആരെയും പരിചയമില്ലാതതാണ് പ്രോബ്ലം! അല്ലാതെ പേടിയല്ല..."
"Maybe അതായിരിക്കും..." അത് ശരി വെക്കുന്ന മട്ടിൽ ഞാൻ വെറുതെ തലയാട്ടി.
കാർ സ്കൂളിന്റെ പാർക്കിംഗ് ഏരിയയിൽ പാർക്ക് ചെയ്ത ശേഷം ഞാനും അബ്ബയും പുറത്തേക്കിറങ്ങി. പ്രിൻസിപ്പളിന്റെ റൂം എവിടെയാണന്നറിയാതെ ഞങ്ങൾ ഒരു നിമിഷം പരസ്പരം നോക്കി.
ഞങ്ങളുടെ ഭാഗ്യത്തിന് കൂടുതൽ സമയം തിരഞ്ഞു പോകേണ്ട ആവിശ്യം വന്നില്ല അതിലെ ഒരു സ്റ്റുഡന്റ് വരുന്നത് കണ്ടതും അബ്ബ വേഗം തന്നെ ആ കുട്ടിയോട് പ്രിൻസിയുടെ റൂം എവിടെയാണെന്ന് ചോദിച്ചു. രണ്ടാമത്തെ നിലയിൽ ആണെന്ന് പറഞ്ഞപ്പോൾ ഞങ്ങൾ മെല്ലെ അങ്ങോട്ടേക്ക് നടക്കാൻ തുടങ്ങി.
സ്കൂളിൽ അങ്ങിങ്ങായി കുറച്ച് കുട്ടികൾ മാത്രമേ ഉള്ളൂ, പ്ലസ് ടു കുട്ടികൾക്കും പിന്നെ high സ്കൂൾ ക്ലാസ്സുകൾക്കും മാത്രമേ ഇപ്പോൾ ക്ലാസ് തുടങ്ങിയിട്ടുള്ളൂ...
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
"Ms:അഹാന ആത്തിഫ് ഇബ്രാഹിം"
പ്രിൻസിയുടെ റൂമിനു പുറത്തു കാത്തിരുന്ന ഞങ്ങളെ അകത്തേക്ക് വിളിച്ചതും ഞാനും അബ്ബയും ഒരുമിച്ചു അകത്തേക്കു കയറി.
YOU ARE READING
°എന്റെ സ്കൂൾ ഡയറി°
Teen Fiction"What are you doing?" അവൻ ചോദ്യഭാവത്തിൽ എന്നെ നോക്കി. "നീ ഇന്നലെ എന്റെ കാൽ മുറിഞ്ഞപ്പോൾ എന്തു ചെയ്തോ അത് തന്നെ..." ഇതും പറഞ്ഞു ഞാൻ ഞാൻ അവന്റെ കൈ തട്ടി മാറ്റി. എന്തു പറ്റി എന്നറിയില്ല. പിന്നീട് അവൻ ഒന്നും പറയാതെ നല്ല കുട്ടിയായി ഇരുന്നു തന്നത് കണ്ടപ്പ...