പിറ്റേ ദിവസം
കൃഷ് 's pov:-
ഇവൾക്ക് നല്ല സെലക്ഷൻ ഒക്കെയുണ്ട്, പക്ഷേ ഞാനെങ്ങനെ ഇത് അവർക്ക് കൊടുക്കും!! ഞാൻ വീണ്ടും ഇന്നലെ അഹാന വാങ്ങിച്ച ആ ഗിഫ്റ്റ് ബോക്സ് തുറന്നു.
അവരെ accept ചെയ്യണം എന്ന് കുറച്ചു നാളായി കരുതുന്നതാണ്, അത് കൊണ്ട് തന്നെയാണ് അവൾ അന്ന് അങ്ങനെയൊരു കാര്യം ആവിശ്യപ്പെട്ടപ്പോൾ സമ്മതിച്ചത് തന്നെ... പക്ഷേ ഇപ്പോൾ എന്നെ കൊണ്ട് അത് സാധിക്കില്ല എന്നൊരു തോന്നൽ... സാധിക്കുമോ!! ഞാൻ എന്നോട് തന്നെ ചോദിച്ചു.
അവരുടെ മുന്നിൽ പെട്ടന്ന് താഴ്ന്ന് കൊടുക്കുന്നത് പോലെ തോന്നുമോ അവർക്ക്... ഏയ് അവർ അങ്ങനെ ചിന്തിക്കുന്ന ഒരാളെല്ലല്ലോ... എന്തായാലും കൊടുത്തേക്കാം...
ഞാൻ ആ ഗിഫ്റ്റ് ബോക്സും എടുത്തു റൂമിന്റെ ഡോർ തുറന്ന് പുറത്തേക്കിറങ്ങി, അബി ഇവിടെ ഇല്ലാതിരുന്നാൽ മതിയായിരുന്നു...
കിച്ചണിൽ നിന്നും അവരുടെ ശബ്ദം കേട്ടു. ലൂസിയാന്റിയോടായിരിക്കും, ഞാൻ പതുക്കെ ഷെറയുടെ റൂമിലേക്കെത്തി നോക്കി.
ഛോട്ട നല്ല ഉറക്കിലാണ് അത് ഏതായാലും നന്നായി, ഇല്ലെങ്കിൽ ലാലു മമ്മയ്ക്ക് ഗിഫ്റ്റ് കൊടുത്തു എന്നും പറഞ്ഞു ഇവിടെ പാട്ടും പാടി നടന്നേനെ...ഞാൻ പതുക്കെ കിച്ചണിലേക്ക് നടന്നു.
" നീയെന്താ ഇവിടെ?" കിച്ചണിന്റെ ഡോറിനടുത്തെത്തിയതും പിറകിൽ നിന്നും ഗാംഭീര്യമുള്ള ഒരു ശബ്ദം എന്നെ തടഞ്ഞു.
ഓഹ് ഗോഡ് അബീ... ഇങ്ങേര് ഇവിടെ തന്നെയുണ്ടായിരുന്നോ! ആരുടെ കണ്ണിൽ പെടരുതെന്നു കരുതിയോ അയാളുടെ മുന്നിൽ തന്നെ ചെന്നു പെട്ടിരിക്കുന്നു. ഇനി കുറേ ചോദ്യങ്ങൾ കൊണ്ടു മൂടും...
ഈ വീട്ടിൽ വേറെ എത്ര സ്ഥലങ്ങൾ ഉണ്ട്, എന്നിട്ടും അബിക്ക് ഇവിടെ തന്നെ വന്നിരിക്കണോ! മനുഷ്യന്മാരെ നന്നാവാനും സമ്മതിക്കില്ല... എന്നും മനസ്സിൽ പറഞ്ഞ് ഞാൻ തിരിഞ്ഞു നിന്നു അബിയെ നോക്കി. കാലങ്ങൾക്ക് ശേഷം എന്നെ കിച്ചണിന്റെ ഭാഗത്തേക്ക് കണ്ടത് കൊണ്ടാണോ എന്നറിയില്ല അബിയുടെ മുഖത്ത് പല ചോദ്യങ്ങളും മിന്നിമറയുന്നത് കണ്ടു.
YOU ARE READING
°എന്റെ സ്കൂൾ ഡയറി°
Teen Fiction"What are you doing?" അവൻ ചോദ്യഭാവത്തിൽ എന്നെ നോക്കി. "നീ ഇന്നലെ എന്റെ കാൽ മുറിഞ്ഞപ്പോൾ എന്തു ചെയ്തോ അത് തന്നെ..." ഇതും പറഞ്ഞു ഞാൻ ഞാൻ അവന്റെ കൈ തട്ടി മാറ്റി. എന്തു പറ്റി എന്നറിയില്ല. പിന്നീട് അവൻ ഒന്നും പറയാതെ നല്ല കുട്ടിയായി ഇരുന്നു തന്നത് കണ്ടപ്പ...