"who are you?" അവർ മൂന്ന് പേരും സംശയത്തോടെ എന്നെ നോക്കി.
ഞാൻ തിരിച്ചു എന്തെങ്ങിലും പറയുന്നതിന് മുൻപ് തന്നെ ആരോ ഇങ്ങോട്ട് നടന്ന് വരുന്ന ശബ്ദം കേട്ടതും അവർ പരസ്പരം ഒന്ന് നോക്കി.
"എടാ ഇനി ഇവിടെ നിന്നാൽ പണി കിട്ടിയേക്കും, വാ നമുക്ക് പോകാം" അവരിലൊരാൾ പിറകിലേക്ക് നോക്കി പറഞ്ഞു.
ബാക്കി രണ്ടു പേരും അവനെ ശരി വെക്കുന്ന മട്ടിൽ തലകുലുക്കി, എന്നെ ഒന്ന് തറപ്പിച്ചു നോക്കിയതിന് ശേഷം നേരത്തെ എന്റെ അടുത്തേക്ക് വരാതെ നിന്നിരുന്നവന്റെ കയ്യും പിടിച്ചു വലിച്ചു അവർ അവിടെ നിന്നും ഓടി...അവർ എല്ലാരും പോയിട്ടും ഞാൻ എന്തിനാണ് ഇവിടെ തന്നെ നിൽകുന്നത് എന്നു എനിക്കു മനസ്സിലായില്ല...
"മിസ്സ്: അഹാന..." പിറകിൽ നിന്നും പ്രിൻസിയുടെ ശബ്ദം കേട്ട് ഞാൻ തിരിഞ്ഞു നോക്കി.
പ്രിൻസിയും കൂടെ കുറച്ചു height ആയിട്ട് ഇരുനിറം ഉള്ള ഒരാളും കൂടി ഉള്ളത് ഞാൻ കണ്ടു, അയാളുടെ വേഷവും കഴുത്തിൽ തൂക്കിയിട്ടിരിക്കുന്ന വിസിലും ഒക്കെ നേരെത്തെ മറ്റുള്ളവരുടെ സംസാരവും ഒക്കെ വെച്ചു നോക്കിയപ്പോൾ ഇയാളാണ് PT സാർ എന്നു മനസ്സിലായി...
"അഹാന ഇവിടെ എന്തു ചെയ്യുന്നു?ക്ലാസ്സിൽ പോയില്ലേ?" പ്രിൻസി ചോദ്യഭാവത്തിൽ എന്നെ നോക്കി.
"മിസ്സ് ഞാൻ ഇവിടെ വഴക്ക്... ഞാൻ... പോകാൻ..."ഞാൻ എന്താണ് പറയുക എന്നറിയാതെ പരുങ്ങി കളിച്ചു.
"ഇവിടെ നടന്ന വഴക്ക് നീ കണ്ടോ?"
ഞാൻ പെട്ടെന്ന് തന്നെ തലയാട്ടി.
"അവർ ആരൊക്കെയാണെന്ന് അറിയുമോ?"
ബെസ്റ്റ്...ഈ സ്കൂളിൽ തന്ന ആദ്യമായിട്ട് വന്നിരിക്കുന്ന ഞാനെങ്ങനെയാണ് അവരെ അറിയാൻ!!
"നോ ma'am..." ഞാൻ പതുക്കെ പറഞ്ഞു.
"ഇത് അവർ തന്നെ മാം... ഒരു സംശയവും വേണ്ടാ..." പി ടി സാർ പ്രിൻസിയെ നോക്കി പറഞ്ഞു.
"മ്മ്‌മ്..." പ്രിൻസി മെല്ലെ തലകുലുക്കി... "അവർ എട്ടു പേരുണ്ടായിരുന്നോ?"പിന്നെ എന്നെ നോക്കി പ്രിൻസി ചോദിച്ചു.
YOU ARE READING
°എന്റെ സ്കൂൾ ഡയറി°
Teen Fiction"What are you doing?" അവൻ ചോദ്യഭാവത്തിൽ എന്നെ നോക്കി. "നീ ഇന്നലെ എന്റെ കാൽ മുറിഞ്ഞപ്പോൾ എന്തു ചെയ്തോ അത് തന്നെ..." ഇതും പറഞ്ഞു ഞാൻ ഞാൻ അവന്റെ കൈ തട്ടി മാറ്റി. എന്തു പറ്റി എന്നറിയില്ല. പിന്നീട് അവൻ ഒന്നും പറയാതെ നല്ല കുട്ടിയായി ഇരുന്നു തന്നത് കണ്ടപ്പ...