Abbiamo aggiornato le nostre Linee Guida sul Contenuto.
Consulta le linee guida più recenti per continuare a condividere storie in sicurezza.

BETWEEN 🎭 US 44

334 35 48
                                        

Part - 44

""മഹി...  ഡാ... നീ എഴുന്നേൽക്കുന്നില്ലേ... മഹി...""

അമ്മയുടെ ഉച്ചത്തിലുള്ള വിളിയാണ് ഞെട്ടിപിടഞ്ഞെണീറ്റത്...

"" മഹി... നീ ഇന്നു സ്കൂളിലൊന്നും പോകുന്നില്ലേ... നേരം കുറേ ആയി... മഹി... ""

"" ആ... അമ്മാ... ഞാൻ എഴുന്നേറ്റു...""

ഉറക്കപ്പിച്ചിൽ പറഞ്ഞതും എന്തൊക്കെയോ പിറു പിറുത്തുകൊണ്ട് അമ്മ പോയെന്ന് മനസിലായി... ഞാൻ സമയം നോക്കിയതും കണ്ണു തള്ളി.. 8.00 മണി... ഇനി ഇന്നു അവിടെ എത്തുമ്പോൾ നേരം വൈകൂലോ ദൈവമേ... പിന്നെ എല്ലാം വളരെ വേഗത്തിലായിരുന്നു... 15 മിനിറ്റ് കൊണ്ട്‌ എല്ലാം ചെയ്തു ഞാൻ മുറിക്ക് പുറത്തേക്കിറങ്ങി...


ഞാൻ ചെല്ലുമ്പോഴേക്കും അച്ഛനും ലച്ചൂട്ടിയും ഇറങ്ങിയിരുന്നു... അമ്മയോട് യാത്ര പറഞ്ഞു പടിക്കലേക്ക് നടക്കുമ്പോഴും ഒന്നും കഴിക്കാതെ പോകുന്നതിനു വഴക്കു പറയുന്നുണ്ടായിരുന്നു അമ്മ... ഇനി കഴിക്കാനും കൂടെ ഇരുന്നാൽ പിന്നെ ഫസ്റ്റ് പീരിയഡ് കഴിഞ്ഞേ സ്കൂളിൽ എത്തുള്ളു... ഇപ്പോ വേണേൽ ഒന്ന് ഓടിയാലും ബസ് പിടിച്ചു നേരത്തിനു എത്താം... അതുകൊണ്ട് തന്നെയാണ് കഴിക്കാതെ ഞാൻ ഇറങ്ങിയതും...

വേഗം ബസ് സ്റ്റോപ്പിലേക്കു നടന്നു... ഭാഗ്യത്തിന് ബസ് പോയിട്ടില്ലായിരുന്നു... ചെന്നു രണ്ടു മിനിറ്റ് കഴിഞ്ഞതും വന്ന ബസ്സിൽ ഞാൻ എങ്ങനെയൊക്കെയോ കയറിപ്പറ്റി... എങ്ങനെയൊക്കെയോ സ്കൂൾ വരെ ആ ബസ്സിൽ നിന്നു...

ഹോ ബസ്സിൽ നിന്നുമിറങ്ങിയപ്പോൾ വലിയൊരു ആശ്വാസം.. എന്തൊരു തിരക്കായിരുന്നു... ഒരു ദീർഘ നിശ്വാസം എടുത്തു കൊണ്ട് ഞാൻ സ്കൂൾ കോബൗണ്ടിലേക്കു കയറി...

ഭാഗ്യത്തിന് വിചാരിച്ച അത്ര നേരമൊന്നും വൈകിയിരുന്നില്ല... ചില കുട്ടികൾ ക്ലാസിൽ കയറാതെ അവിടേം ഇവിടേം ആയി സംസാരിച്ചോണ്ട് നിൽപ്പുണ്ട്... ചിലർ വേണം വേണ്ടാ എന്ന് വെച്ചു ക്ലാസ്സിലേക്ക് നടക്കുന്നു... രണ്ടു ദിവസത്തെ അവധി കഴിഞ്ഞു ക്ലാസ്സിൽ എത്തുന്നതിന്റെ പ്രശ്നം എല്ലാർക്കും ഉണ്ട്...

"" ഡാ... മഹി... ""


ചുറ്റിനും കണ്ണോടിച്ചുകൊണ്ട് നടക്കുമ്പോഴാണ്  ആരോ എന്റെ പേര് വിളിക്കുന്ന കേട്ടത്... ഞാൻ ഒന്നു തിരിഞ്ഞു നോക്കിയതും ഇളിച്ചോണ്ട് ഓടി വരുന്ന വരുണിനെയാണ് കണ്ടത്...

BETWEEN  💔 USLa tua prossima ossessione. Scoprilo ora